Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായഹസ്തവുമായി ഹൂസ്റ്റൺ കോട്ടയം ക്ലബ്

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായഹസ്തവുമായി ഹൂസ്റ്റൺ കോട്ടയം ക്ലബ്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഹൂസ്റ്റൺ കോട്ടയം ക്ലബും. അപ്പർകുട്ടനാടൻ പ്രദേശങ്ങളായ അയ്മനം, പരിപ്പ്, ആർപ്പുക്കര പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് ഹൂസ്റ്റൺ കോട്ടയം ക്ലബ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്.

അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ, മെമ്പർ ഉണ്ണികൃഷ്ണൻ, സാമൂഹ്യപ്രവർത്തകരായ ജോസ് തേവര, മാത്യു തെങ്ങുംപ്ലാക്കൽ, സന്തോഷ് കുമാർ എന്നിവർക്കൊപ്പം സേവനസന്നദ്ധരായ ഒരുപറ്റം യുവാക്കളും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനു നേതൃത്വം നൽകി.

കോട്ടയം ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് സഹായസഹകരണങ്ങൾ നൽകിയ എല്ലാവർക്കും പ്രസിഡന്റ് ജോസ് ജോൺ തെങ്ങുംപ്ലാക്കൽ നന്ദി പറഞ്ഞു. ട്രഷറർ സാബു ചാക്കോ ആണു നാട്ടിലെ പ്രവർത്തനങ്ങൾക്കു മുൻകൈ എടുത്തത്. സുകു ഫിലിപ്പ്, മാത്യു ചന്നപ്പാറ, ചാക്കോ ജോസഫ്, മധു ചേരിക്കൽ, രാജേഷ് വർഗീസ്, തോമസ് ആന്റണി, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP