Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രഫ. ഇന്ദ്രജിത്ത് എസ്.സലൂജ പ്രസിഡന്റായി ഐഎപിസിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; പത്മശ്രീ എച്ച്.ആർ ഷായ്ക്ക് ആദരം

പ്രഫ. ഇന്ദ്രജിത്ത് എസ്.സലൂജ പ്രസിഡന്റായി ഐഎപിസിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; പത്മശ്രീ എച്ച്.ആർ ഷായ്ക്ക് ആദരം

ന്യുയോർക്ക്: ഇൻഡോ- അമേരിക്കൻ പ്രസ് ക്ലബിന്റെ (ഐഎപിസി) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ചുമതലയേറ്റു. മാർച്ച് നാലിന് ആന്റൻസിൽ, കമ്യൂണിറ്റി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വം ചുമതലയേറ്റത്. പത്മശ്രീ പുരസ്‌കാര ജേതാവും ടിവി ഏഷ്യ ചെയർമാനും സിഇഒയുമായ എച്ച്.ആർ. ഷായെ ചടങ്ങിൽ ആദരിച്ചു.

'ദ സൗത്ത് ഏഷ്യൻ ടൈംസിന്റെയും ദ ഏഷ്യൻ ഇറയുടെയും മാനേജിഗ് എഡിറ്റർ പർവീൺ ചോപ്രയിൽ നിന്നും ഐഎപിസി പ്രസിഡന്റ് സ്ഥാനം, ദ ഇന്ത്യൻ പനോരമയുടെ എഡിറ്ററും പബൽഷറുമായ പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജ ഏറ്റെടുത്തു. ചടങ്ങിലെ മുഖ്യാതിഥിയും നസുവാ കൗണ്ടി കംപ്ട്രോളറുമായ ജോർജ് മാർഗോസ് പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോരസൺ വർഗീസ് (എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്), ജെയിംസ് കുരീക്കാട്ടിൽ, മിനി നായർ, അനിൽ മാത്യു, ത്രേസ്യാമ നാടാവള്ളിയിൽ (വൈസ് പ്രസിഡന്റുമാർ), ഈപ്പൻ ജോർജ് (ജനറൽ സെക്രട്ടറി), തമ്പാനൂർ മോഹനൻ, അരുൺഹരി, ഫിലിപ്പ് മാരേറ്റ്, ലിജോ ജോൺ (സെക്രട്ടറിമാർ), ബിജു ചാക്കോ (ട്രഷറർ), സജി ചാക്കോ ( ജോയിന്റ് ട്രഷറർ), ജിനു ആൻ മാത്യു (പിആർഒ), രൂപ്സി അരൂള (നാഷ്ണൽ കോഓർഡിനേറ്റർ) തുടങ്ങിയവരാണ് മറ്റുഭാരവാഹികൾ.

ഐഎപിസിയുടെ സ്ഥാപക ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ മൂന്നുവർഷത്തെ സേവനത്തിനു ശേഷം ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. വാഷിങ്ടൺ ഡിസിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കമ്യൂണിറ്റി പത്രങ്ങളായ എക്സ്പ്രസ് ഇന്ത്യയുടെയും, ഇന്ത്യ ദിസ് വീക്കിന്റെയും പബൽഷറും, ഡിസി ഹെൽത് കെയർ കിര യുടെ സിഇഒയും എസ്എം റിയാലിറ്റിയുടെ പ്രസിഡന്റുമായ ബാബു സ്റ്റീഫനാണ് പുതിയ ചെയർമാൻ.

തന്റെ മാധ്യമപ്രവർത്തനത്തിന്റെ പ്രാരംഭ ദിശയിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ എച്ച്. ആർ. ഷാ സദസ്യരുമായി പങ്കുവെച്ചു. എന്നാൽ, പതറാതെ മുന്നേറിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടിവി ഏഷ്യ ഇന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കമ്യൂണിറ്റിയിലെ ഏറ്റവും വലിയ നെറ്റ് വർക്കായി വളർന്നു. രാജ്യത്തെ പരമോന്നത ബഹുമതി നൽകി തന്നെ ആദരിച്ചതിന് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രിയോടും ഷാ തന്റെ നന്ദി രേഖപ്പെടുത്തി. ഐഎപിസിയുടെ ആദരവിനും അദ്ദേഹം നന്ദി പറഞ്ഞു.

തന്റെ ആത്മവിശ്വസവും ഉറച്ച തീരുമാനങ്ങളിലൂടെയും മാധ്യമരംഗത്തെ സ്വാധീനമായി മാറിയ വ്യക്തിയാണ് ഷായെന്ന് പരീഖ് വേൾഡ് വൈഡ് മീഡിയ ചെയർമാൻ ഡോ. സുധീർ പരീഖ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെയും ഇൻഡോ അമേരിക്കൻ മീഡിയ അതിനായി നടത്തുന്ന ശ്രമങ്ങളെയും കംപ്ട്രോളർ മാർഗോസ് പ്രശംസിച്ചു. നസുവാ കൗണ്ടി എക്സിക്യൂട്ടീവ് ആകാനുള്ള തന്റെ താൽപ്പര്യവും അദ്ദേഹം പ്രസംഗമധ്യേ വെളിപ്പെടുത്തി.

മീഡിയകൾക്കായി സർക്കാർ ഫണ്ട് നേടുന്നതിനുള്ള കഠിന ശ്രമങ്ങളെക്കുറിച്ചു സെന്റർ ഫോർ കമ്യൂണിറ്റി ആൻഡ് എത്നിക് മീഡിയ കോ-ഡയറക്ടർ ജഹാംഗീർ ഘട്ടക് വിവരിച്ചു. ന്യൂയോർക്കിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ ഡോ. മനോജ് കുമാർ മൊഹപത്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഡോ. വി.കെ രാജു, ഡോ. ലീല രാജു എന്നിവരുടെ 'മ്യൂസിങ്സ് ഓൺ മെഡിസിൻ,മിത് ആൻഡ് ഹിസ്റ്ററി-ഇന്ത്യാസ് ലഗസി' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

ന്യൂ ജേഴ്സി സ്ട്രീറ്റ് തിയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച സ്‌കിറ്റും പ്രയോഗ് കൽപിത ചകോട്ട് അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തവും സെന്റ് ജോൺസ് കോളജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ബങ്കാര നൃത്തവും ചടങ്ങിനു കൊഴുപ്പേകി.

പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യൻ അമേരിക്കൻ മാധ്യമസമൂഹത്തിന്റെ ശബ്ദമായി മാറിയ ഐഎപിസി 2013ലാണ് രൂപീകരിക്കുന്നത്. നിലവിൽ അമേരിക്കയിലും കാനഡയിലുമായി ആറു ചാപ്റ്റുകളാണ് ഐഎപിസിക്കുള്ളത്. ആരംഭഘട്ടം കനത്തവെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും നിശ്ചയദാർഢ്യവും ഊർജ്ജസ്വലതയും കൈമുതലായുള്ള പ്രസ്‌ക്ലബ് അംഗങ്ങളുടെ പ്രവർത്തന മികവുകൊണ്ട് അതെല്ലാം നിഷ്പ്രയായം മറികടക്കാനായി. രൂപീകൃതമായി മാസങ്ങൾക്കുള്ളിൽ തന്നെ ഇൻർനാഷ്ണൽ മീഡിയ കോൺഫ്രൻസ് നടത്തിക്കൊണ്ടാണ് ഐഎപിസി മാധ്യമസമൂഹത്തിൽ സാന്നിധ്യം അറിയിച്ചത്. തുടർവർഷങ്ങളിലും പ്രമുഖമാധ്യമപ്രവർത്തകരെ അണിനിരത്തിക്കൊണ്ട് അമേരിക്കൻ മണ്ണിൽ അന്താരാഷ്ട്രമാധ്യമസമ്മേളനം നടത്താനായത് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ നേട്ടമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP