Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎപിസി ആൽബർട്ട ചാപ്റ്റർ രൂപീകരിച്ചു: ഡോ. പി. ബൈജു പ്രസിഡന്റ്; സിജോ സേവ്യർ സെക്രട്ടറി

ഐഎപിസി ആൽബർട്ട ചാപ്റ്റർ രൂപീകരിച്ചു: ഡോ. പി. ബൈജു പ്രസിഡന്റ്; സിജോ സേവ്യർ സെക്രട്ടറി

എഡ്മന്റൻ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആൽബർട്ട ചാപ്റ്റർ രൂപീകരിച്ചു. മാദ്ധ്യമ പ്രവർത്തനത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഏകോപിപ്പിക്കാനും പുതിയ അവസരങ്ങൾ നൽകാനും പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമായ മാദ്ധ്യമ ഇടപെടൽ നടത്താനും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് ഐഎപിസി.

പ്രശസ്ത എഴുത്തുകാരൻ ഡോ. പി. ബൈജുവാണ് എഡ്മന്റൻ ചാപ്റ്റർ പ്രസിഡന്റ്. രണ്ടു ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ ദേശീയ, അന്തർദേശീയ തലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്ഹിജൈഹിന്ദ് വാർത്തയുടെ റിസർച്ച് എഡിറ്ററാണ്. ഭാഷയുടെയും പ്രവാസി സമൂഹത്തിന്റെയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നു. നിരവധി സാമൂഹ്യ സംഘടനകളുടെ സ്ഥാപകനും സംഘാടകനുമാണ് അദ്ദേഹം.

എഡ്മന്റനിലെ പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവും ദൃശ്യമാദ്ധ്യമ പ്രവർത്തകനുമായ സജയ് സെബാസ്റ്റ്യനാണ് ചാപ്റ്റർ വൈസ് പ്രസിഡന്റ്. എഡ്മന്റനിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ് അദ്ദേഹം.

സെക്രട്ടറി സിജോ സേവ്യർ അറിയപ്പെടുന്ന വീഡിയോ ജേർണലിസ്റ്റാണ്. ജീവൻടിവി ക്യാമറമാനും എസിവിയുടെ റിപ്പോർട്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ പ്രവാസി എഴുത്തുകാരനും ജയ്ഹിന്ദ് വാർത്തയുടെ കാൽഗിരി റിജിയണൽ ഡയറക്ടറുമായ ഷിജു ദേവസിയാണ് ജോയിന്റ് സെക്രട്ടറി. ഫ്രീലാൻസ് ഫോട്ടോഗ്രാഫറും കേബിൾ നെറ്റ് വർക്കിങ് രംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവ പരിചയമുള്ള എൽദോസ് ഏലിയാസാണ് ട്രഷറർ.

ഡിജിറ്റൽ മാദ്ധ്യമരംഗത്തെ പ്രമുഖനും ജയ്ഹിന്ദ് വാർത്ത ഡോട്ട് കോമിന്റെ എഡിറ്റർ ഇൻ ചാർജുമായ സോണി സെബാസ്റ്റ്യൻ, ഷോട്ട്ഫിലിം ഡയറക്ടും ദൃശ്യമാദ്ധ്യമ പ്രവർത്തകനുമായ അഭിലാഷ് കൊച്ചുപുരയ്ക്കൽ, പ്രമുഖ പ്രവാസി എഴുത്തുകാരൻ അജു വർഗീസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

എഡ്മന്റനിലെ സാവോയിസ് റസ്‌റ്റോറന്റിൽ നടന്ന രൂപീകരണയോഗത്തിന് വീഡിയോ കോൺഫ്രൻസിലൂടെ ഐഎപിസി ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയയും ഡയറക്ടർമാരായ ആഷ്‌ലി ജോസഫും ജോസ് വി. ജോർജും നേതൃത്വം നൽകി. ഐഎപിസിയുടെ പ്രവർത്തന ലക്ഷ്യങ്ങളെക്കുറിച്ച് ജിൻസ്‌മോൻ പി. സക്കറിയ വിശദീകരിച്ചു. ആഷ്‌ലി ജോസഫും ജോസ് വി. ജോർജും അംഗങ്ങളെ അനുമോദിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP