Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷം: പി.സി. ജോർജും കൊടിക്കുന്നിൽ സുരേഷും പങ്കെടുക്കും

ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷം: പി.സി. ജോർജും കൊടിക്കുന്നിൽ സുരേഷും പങ്കെടുക്കും

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ചർച്ച് (7800 W. Lyons, Mortongroove, IL 60053) ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു.

ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത് പൂഞ്ഞാർ എംഎ‍ൽഎ പി.സി. ജോർജും, കൊടിക്കുന്നിൽ സുരേഷ് എംപിയുമാണ്. 20 സെറ്റ് സാരിയും, 10 കസവു മുണ്ടുകളും നറുക്കെടുപ്പിലൂടെ നൽകുന്നതാണ് ഈവർഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകത.

വൈകുന്നേരം കൃത്യം 6 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി എന്നിവയോടെ മാവേലി മന്നന്റെ വരവേൽപ്, പൊതുസമ്മേളനം, വിവിധ ഡാൻസ് സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തം, ഗാനമേള, കലാപരിപാടികൾ എന്നിവയാണ് ഓണാഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് സിറിയക് കൂവക്കാട്ടിൽ കൺവീനറായുള്ള കമ്മിറ്റിക്ക് രൂപം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ വർണ്ണശബളമായ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: സാം ജോർജ് (പ്രസിഡന്റ്) 773 671 6073. ജോസി കുരിശിങ്കൽ (സെക്രട്ടറി) 773 478 4357, സിറിയക് കൂവക്കാട്ടിൽ (കൺവീനർ) 630 673 3382.

ജോസി കുരിശിങ്കൽ അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP