Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവ്യാ സൂര്യദേവാര ജനറൽ മോട്ടേഴ്സ് സിഎഫ്ഒ ചീഫ് ഫിനാഷ്യൽ ഓഫീസർ

ദിവ്യാ സൂര്യദേവാര ജനറൽ മോട്ടേഴ്സ് സിഎഫ്ഒ ചീഫ് ഫിനാഷ്യൽ ഓഫീസർ

പി പി ചെറിയാൻ

ഡിട്രോയ്റ്റ് : ജനറൽ മോട്ടേഴ്സ് കമ്പനി ചീഫ് ഫിനാഷ്യൽ ഓഫിസറായിഇന്ത്യൻ അമേരിക്കൻ ദിവ്യാ സൂര്യ ദേവാരയെ നിയമിച്ചതായി ജൂൺ 13 ന്കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കാർ ഉൽപാദക കമ്പനിയിലെ ഏക വനിത സിഎഫ്ഒയാണ് ദിവ്യ. സാമ്പത്തിക
വിഷയങ്ങളിൽ ദിവ്യയുടെ പരിചയവും നേതൃത്വ പാടവവുമാണു പുതിയ തസ്‌കിയിലേക്ക്ഇവരെ നിയോഗിക്കുവാൻ കാരണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരിബാറാ പറഞ്ഞു.

2017 വരെ ജിഎം കമ്പനി കോർപറേറ്റ് ഫിനാൻസ് വൈസ് പ്രസിഡന്റായിരുന്നദിവ്യ. 2005 മുതൽ കാർ ഉൽപാദക കമ്പനിയിൽ വിവിധ തസ്തികളിൽ ദിവ്യപ്രവർത്തിച്ചിരുന്നു. ചെന്നൈ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നുംബിരുദം നേടിയതിനുശേഷം ജിഎം കമ്പനിയിൽ സെൽഫ്‌ ്രൈഡവിങ് യൂണിറ്റിൽദിവ്യയുടെ സേവനം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ചക്ക സ്റ്റീവൽസിന്റെ (58)തസ്തികയിൽ സെപ്റ്റംബർ ആദ്യവാരം ദിവ്യ സൂര്യ ദേവാര ചുമതലയേൽക്കും.ജിഎം കമ്പനിയുടെ സിഎഫ്ഒ ആയി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻഅമേരിക്കൻ വനിത കൂടിയാണു ദിവ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP