Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഹ്യൂസ്റ്റൻ നഴ്‌സസ് ദിനം അവിസ്മരണീയമായി

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഹ്യൂസ്റ്റൻ നഴ്‌സസ് ദിനം അവിസ്മരണീയമായി

എ.സി. ജോർജ്

ഹ്യൂസ്റ്റൺ: ഗ്രെയിറ്റർ ഹ്യൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് അമേരിക്ക, ഹ്യൂസ്റ്റൺ ആകർഷകമായ വിവിധ പരിപാടികളോടെ  വാർഷിക നേഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു. ഹ്യൂസ്റ്റനിലെ ഷുഗർലാൻഡിലുള്ള മദ്രാസ് പവലിയൻ ഇന്ത്യൻ റസ്റ്റോറന്റിൽ വച്ച് രാവിലെ 10 മണിയോടെ ആഘോഷങ്ങളുടെ തിരി തെളിഞ്ഞു. നഴ്‌സസ് അസോസിയേഷൻ സെക്രട്ടറി ലൗലി എല്ലങ്കയിൽ സദസ്യർക്ക് സ്വാഗതമർപ്പിച്ചു പ്രസംഗിച്ചു. മറിയാമ്മ തോമസിന്റയേും സാലി രാമാനുജത്തിന്റേയും നേതൃത്വത്തിൽ നഴ്‌സിങ് പ്രൊഫഷന്റെ പൊതുവായ പ്രത്യേക പ്രാർത്ഥനയും ആതുരസേവനത്തിന്റെ പ്രതീകമായ ഫ്‌ളോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞയും എല്ലാവരും ഏറ്റു ചൊല്ലി. ശ്രയാ, ശ്രുതി എന്നിവർ അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് സാലി സാമുവൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ നഴ്‌സിങ് പ്രെഫഷന്റെ വ്യത്യസ്തമായ ചുമതലകളെയും മഹനീയതകളേയും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു കൊല്ല കാലം കൊണ്ട് അസ്സോസിയേഷൻ കൈവരിച്ച നേട്ടങ്ങളേയും പ്രവർത്തനങ്ങളേയും പറ്റി അധ്യക്ഷ ഹൃസ്വമായി സംസാരിച്ചു.

ഹ്യൂസ്റ്റനിലെ വെറ്ററൻ മെഡിക്കൽ സെന്ററിലെ കാർഡിയോളജി സ്‌പെഷ്യലിസ്റ്റ് അഫ്‌സാർ നേഴ്‌സിങ് വിദ്യയുടെ ഭാഗമായ അരഫ്തിമിയാ കൂടാതെ എങ്ങനെ പെട്ടന്നുള്ള ഹൃദയാഘാതത്തെ തടുക്കാം തുടങ്ങിയ വിഷയങ്ങളെ പറ്റി മെഡിക്കൽ സെമിനാർ നടത്തി. ബോസ്റ്റൻ സയന്റിഫിക് കമ്പനിയാണ് ഇത് സ്‌പോൺസർ ചെയ്തത്. മൈക്കിൾ ഡിബക്കി വി എ ഹോസ്പിറ്റലിലെ കോ ഓർഡിനേറ്റർ ആയ മേരി കെല്ലി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. അവർ തന്റെ പ്രസംഗത്തിൽ ഇന്നത്തെ നഴ്‌സസിന്റെ പ്രത്യേക വിഷയങ്ങളെ പറ്റിയും നഴ്‌സസ് സംസ്‌കാരം, സുരക്ഷിതത്വം എന്നിവയെ പറ്റി ഊന്നൽ നൽകി സംസാരിച്ചു. നഴ്‌സസിന്റെ ഉത്തരവാദിത്വങ്ങളും രോഗികളുടെയും നഴ്‌സസുകളുടെയും എല്ലാ തരത്തിലുള്ള സുരക്ഷിതത്വങ്ങളെയും പറ്റി പ്രശസ്ഥാതിഥി പ്രതിപാദിച്ചു. സ്‌പെഷ്യൽ അതിഥിയായെത്തിയ ബിഷപ് നോബിൾ ഫിലിപ്പ് ഇന്ത്യൻ നഴ്‌സസിന്റെ സേവനങ്ങളേയും അർപ്പണബോധത്തെയും പ്രകീർത്തിച്ചു സംസാരിച്ചു.

നഴ്‌സിങ് മേഖലയിൽ കൈവരിച്ച നേട്ടങ്ങളേയും മികവുകളേയും ആസ്പദമാക്കി സാലി സാമുവൽ, അക്കാമ്മ കല്ലേൽ എന്നിവർക്ക് പ്രശംസാ ഫലകം നൽകി. ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ വിവിധ ഹോസ്പിറ്റലുകളിൽ നിന്ന് ഇന്ത്യൻ വംശജരായ നഴ്‌സുമാർക്ക് ഇക്കൊല്ലവും നിരവധി അംഗീകാരങ്ങൾ കിട്ടുകയുണ്ടായി. അങ്ങനെയുള്ളവരെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷനും യോഗത്തിൽ വച്ച് അംഗീകാരത്തിന്റെയും ആദരവിന്റെയും സൂചകമായി പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി. നഴ്‌സിങ് കോളേജുകളിൽ നിന്ന് പുതിയതായി ബിരുദമെടുത്തവരെയും നഴ്‌സിങ് പ്രൊഫഷനിൽനിന്ന് സമീപകാലത്ത് റിട്ടയർ ചെയ്തവരെയും അനുമോദിച്ചുകൊണ്ടുള്ള റോസാപ്പൂച്ചെണ്ടുകൾ വിതരണം ചെയ്തു. സംഘടനയിൽ നഴ്‌സിങ് സ്‌കോളർഷിപ് ചെയർ ആയി പ്രവർത്തിക്കുന്ന മേരി തോമസ് 5 സ്‌കോളർഷിപ്പുകൾ, അവാർഡുകൾ ഇന്ത്യയിലും അതുപോലെ ഹ്യൂസ്‌ററനിലും നഴ്‌സിങ് പഠിക്കുന്നവർക്ക് വിതരണം ചെയ്യൂന്നതായി അറിയിച്ചു. ചെമ്മണ്ണൂർ ജ്വെല്ലഴ്‌സ് ആണ് ഈ സ്‌കോളർഷിപ് ഫണ്ട് സ്‌പോൺസർ ചെയ്തിരിക്കുന്നത്. കൂടാതെ അസോസിയേഷൻ പരിപാടിക്ക് മാറ്റുകൂട്ടാനായി മൂന്നു ഗോൾഡ്‌കോയിൻ കൂടി ഡോർപ്രൈസ് ആയി അവർ നൽകിയിരുന്നു.

ജോബി, ശ്രുതി, ശ്രിയാ എന്നിവരുടെ ഗാനങ്ങളും നൃത്തങ്ങളും അതീവ ഹൃദ്യമായിരുന്നു. ഷീലാ മാത്യൂസ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. അക്കാമ്മ കല്ലേൽ, സാലി രാമാനുജം എന്നിവർ പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. 2016ലെ നഴ്‌സസ് ദിനാഘോഷങ്ങൾ എന്തുകൊണ്ടും അവിസ്മരണീയമായി തീർന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP