Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ 2018ലേക്കുള്ള നാഷ്ണൽ എക്സിക്യൂട്ടീവ് കമ്മറ്റിയെ പ്രഖ്യാപിച്ചു

ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ 2018ലേക്കുള്ള നാഷ്ണൽ എക്സിക്യൂട്ടീവ് കമ്മറ്റിയെ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) പുതിയ ഭാരവാഹികളെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പ്രഖ്യാപിച്ചു.

പ്രസിഡന്റായി ടെലിവിഷൻ പ്രൊഡ്യൂസറും റെനി റിപ്പോർട്ട് എന്ന പ്രോഗ്രാം ഹോസ്റ്റുമായ റെനി മെഹ്റയെയാണ് തെരഞ്ഞെടുത്തത്. ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്റർ ആഷ്ലി ജോസഫ് ആണ് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്. മറ്റ് ഭാരവാഹികൾ: ജനറൽ സെക്രട്ടറി തോമസ് മാത്യു (അനിൽ), വൈസ്പ്രസിഡന്റുമാർ മുരളി നായർ, രൂപ്സി നറൂള, അനുപമ വെങ്കിടേഷ്, അലക്സ് തോമസ്, സെക്രട്ടറിമാർ ബിജു ചാക്കോ, അരുൺ ഹരി, ബൈജു പകലോമറ്റം, ജേക്കബ് കുടശ്ശനാട്, ട്രഷറർ കെന്നി ചെറിയാൻ, ജോയിന്റ് ട്രഷറർ ഡോ. മാത്യു പനയ്ക്കൽ, എക്സ് ഒഫീഷ്യോ കോരസൺ വർഗീസ്, നാഷ്ണൽ കോഓർഡിനേറ്റേഴ്സ് തെരേസ ടോം (ന്യൂജേഴ്സി), ആനി കോശി (കാനഡ), പിആർഒമാർ ഫിലിപ്പ് മാരറ്റ്, സാബു കുര്യൻ, ബിൻസ് മണ്ഡപം.

ഐഎപിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്റ 1990 മുതൽ മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുന്നു. റെനി റിപ്പോർട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറീസ്, ഫാഷൻ, ഫിലിം, തിയറ്റർ, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ മാധ്യമ വാർത്ത റെനി നൽകുകയും ചെയ്യുന്നു. റെൻബോ മീഡിയ എന്ന അഡ്വർടൈസിങ്, ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതൽ ഇവർ പ്രവർത്തിക്കുന്നു. എക്സ്റ്റേണൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എൻവൈസി ഹെൽത്ത്, ഹോസ്പിറ്റൽസ്/ ക്യൂൻസിൽ 2014 മുതൽ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യുയോർകിൽ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ മാനേജ്മെന്റ് ആൻഡ് പബ്ലിക് റിലേഷൻസിൽ എംഎയും നേടി. ഇപ്പോൾ വോൾഡൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.
ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവർത്തിച്ച് വരുന്ന ഇവർ ഫൽഷിങ് ഹോസ്പ്റ്റൽ കമ്യൂണിറ്റി അഡൈ്വസറി ബോഡിൽ 2000ത്തിൽ അംഗമായിരുന്നു. 112ാം പ്രിസിന്റ് കമ്യൂണിറ്റി കൗൺസിൽ സെക്രട്ടറിയായും, 2003ൽ കമ്യൂണിറ്റി ബോർഡ് മെമ്പർ, 2012മുതൽ ന്യുയോർക് കമ്യൂണിറ്റി എമർജൻസി റസ്പോൺസ് ടീം, 1997മുതൽ ക്യൂൻസ് ഡിസ്ട്രിക്ട് അറ്റോണി എഷ്യൻ അഡൈ്വസറി കൗൺസിൽ മെമ്പറായും, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പവർ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ന്യൂയോർക്ക് കമ്മീഷൻ ഹ്യൂമൻ റൈറ്റ്സിന്റെ കമ്മീഷണറായും ( 20092014 ), ന്യൂയോർക്ക് മേയേഴ്സ് ഓഫീസിലെ എമിഗ്രന്റ് അഫയേഴ്സ് അഡൈ്വസറായും 2015മുതൽ പ്രവർത്തിച്ച് വരുന്നു.
2008ൽ ഭാരതീയ വിദ്യാഭവൻ യുഎസ്എ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറായി. 1996മുതൽ സൗത്ത് ഏഷ്യൻ അസോസിയേഷൻ മെമ്പർ, സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് മെമ്പർ, സെന്റർ ഫോർ വുമൺ ന്യൂയോർകിലെ ബോർഡ് മെമ്പർ, ഡൊമസ്റ്റിക് വയലൻസ് യൂണിറ്റ് ചെയർ (20022014), സിയുആർഇയുടെ ബോർഡ് ഡയറക്ടർ (20052012) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രവർത്തന മികവിന് നിരവധി അവാർഡുകളാണ് ഇവരെ തേടിയെത്തിയിട്ടുള്ളത്. വുമൺ അച്ചീവേഴ്സ് അവാർഡ്, ഹെൽത്ഫസ്റ്റ്, (2017), ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റിന്റെ അവാർഡ് (2016), പത്ത് വർഷത്തെ കമ്യൂണിറ്റി ബോർഡ് സർവീസ് അവാർഡ്, ക്യൂൻസ് ബർഗ് പ്രസിഡന്റ് (2015), കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ, ന്യൂയോർക്കിന്റെ അവാർഡ് (2014), ക്യൂൻസ് പബ്ലിക് ടെലിവിഷൻ വാൻഗ്യുവേഡ് പ്രൊഡ്യൂസർ അവാർഡ് (20122013), സർട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷൻ, നൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് (2013), ഗ്ലോബൽ അംബാസഡർ അവാർഡ്, ഫ്രണ്ട്സ് ഓഫ് ഗുഡ് ഹെൽത്ത് (2012), സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ (2012), സർട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷൻ, 112ാം പ്രസ്‌ക്ന്റ് കമ്യൂണിറ്റി,(2011,12,13,14,15,16), അമേരിക്കൻ അസോസിയേഷൻ ഏഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒർജിൻ 2011, യുഎസ് സെൻസസ് ബ്യൂറോ (2010), ദ ടൗൺ ഓഫ് ഹെമ്പ്സ്റ്റഡ് സൈറ്റേഷൻ (2010), സൈറ്റേഷൻ, നസുവാ കൗണ്ടി എക്സിക്യൂട്ടീവ് (2010), എൻവൈസി കൗൺസിൽ സൈറ്റേഷൻ (200708, 2009), ഇന്തോകരീബിയൻ ഫെഡറേഷൻ അവാർഡ്, (2007), എഫ്ഐഎ അപ്രീസിയേഷൻ അവാർഡ് (2007), വോയിസ് ഓഫ് ന്യൂ അമേരിക്കൻസ്, ഔട്ട്സ്റ്റാന്റിങ് അച്ചീവ്മെന്റ് അവാർഡ് (2005), സർട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷൻ (2004,2006), സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് (2003), സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് നസുവ കൗണ്ടി എക്സിക്യൂട്ടീവ് തോമസ് ഗുലോട്ട(2000), സൈറ്റേഷൻ ഫ്രം ന്യുജഴ്സി മേയർ (1998), സൈറ്റേഷൻ ഫോർ ഡിസ്റ്റിങ്യുഷ്ഡ് അച്ചീവ്മെന്റ് (1998), ന്യുയോർക്ക് ഡെവലപ്മെന്റൽ ഡിസ്എബിലിറ്റീസ് പ്ലാനിങ് കൗൺസിൽ, സർട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷൻ, സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്, ന്യൂയോക്ക് ഗവർണർ ജോർജ് പതകി (1999), സർട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷൻ ന്യൂയോർക്ക് ഹെൽത്& ഹോസ്പിറ്റൽസ്(1999).

ഇതിൽ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട മുരളീ നായരും അനുപമ വെങ്കിടേഷുമാണ് ആദ്യമായി ഐഎപിസിയുടെ ഭാരവാഹിത്വത്തിലേക്ക് എത്തുന്നത്. മുരളി നായർ അറ്റോർണിയെന്നതിലുപരി അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവൂകൂടിയാണ്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലടക്കം അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾ പ്രസിദ്ധികരിക്കുന്നു.

മലയാള ദൃശ്യമാധ്യമ രംഗത്ത് വന്മാറ്റങ്ങൾ കൊണ്ടുവന്ന ഇന്ത്യാവിഷനിലൂടെ മാധ്യമരംഗത്തെത്തിയ മാധ്യമപ്രവർത്തകയാണ് അനുപമ വെങ്കിടേഷ്. പിന്നീട്, റിപ്പോർട്ടർ ടിവി തുടങ്ങിയപ്പോൾ അതിലും തുടക്കകാലം മുതൽ അനുപമ പ്രവർത്തിച്ചു. രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലയിലും മികച്ച റിപ്പോർട്ടുകൾ നടത്തിയ അനുപമ അറിയപ്പെടുന്ന അവതാരകകൂടിയാണ്. ഇപ്പോൾ അമേരിക്കയിൽനിന്നും റിപ്പോർട്ടർടിവിക്കുവേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടക്കം പലപ്രധാന സംഭവങ്ങളും അമേരിക്കയിൽനിന്നും അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP