Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.എൻ.ഒ.സി ഫ്ളോറിഡ ചാപ്റ്റർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഐ.എൻ.ഒ.സി ഫ്ളോറിഡ ചാപ്റ്റർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

സൗത്ത് ഫ്ളോറിഡ: ഐ.എൻ.ഒ.സി ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റ് അസിസ്സീ നടയിലിന്റെ നേതൃത്വത്തിൽ ഫോമ, ഫൊക്കാന, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ, നവകേരള, കൈരളി ആർട്സ് ക്ലബ്, വെസ്റ്റ് പാം ബീച്ച് മലയാളി അസോസിയേഷൻ, മിയാമി മലയാളി അസോസിയേഷൻ എന്നീ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ഡേവിയിലുള്ള മഹാത്മാഗാന്ധി സ്‌ക്വയറിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഫ്ളോറിഡ സെനറ്റർ ഡാഫൻ കാംപ്ബെൽ, ടൗൺ ഓഫ് ഡേവി കൗൺസിൽ മെമ്പർ കാരൾ ഹാട്ടൻ, സിറ്റി ഓഫ് ഹോളിവുഡ് വൈസ് മേയർ പീറ്റർ ഹെർണാണ്ടസ് എന്നിവർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഐ.എൻ.ഒ.സി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ ജേക്കബ്, റീജണൽ വൈസ് പ്രസിഡന്റ് ജോയി കുറ്റിയാനി, സെക്രട്ടറി സജി സഖറിയാസ്, ഫോമ പൊളിറ്റിക്കൽ ഫോറം ചെയർമാൻ ഡോ. സാജൻ കുര്യൻ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, നാഷണൽ കമ്മിറ്റി മെമ്പർ സക്കറിയാസ് കല്ലിടുക്കിൽ എന്നിവർ നേതൃത്വം നൽകി.

ഡോ. സാജൻ കുര്യന്റെ പ്രത്യേക പരിശ്രമത്തിന്റെ ഫലമായി ഓഗസ്റ്റ് 15-നു ഇന്ത്യൻ ഇൻഡിപെൻഡന്റ്സ് ഡേ ആയി ടൗൺ ഓഫ് ഡേവി മേയർ ജൂഡി പോൾ പ്രഖ്യാപിച്ചു. സമീപ പ്രദേശത്തുള്ള ഹോളിവുഡ്, പെംബ്രൂക്ക് പൈൻസ്, കൂപ്പർ സിറ്റി, ലോഡർ ഡെയിൽ ലേയ്ക്, കോക്കനട്ട് ക്രീക്ക് എന്നീ സിറ്റികളും, മയാമി ഡേഡ് കൗണ്ടിയും ഇന്ത്യൻ ഇൻഡിപെൻഡന്റ്സ് ഡേ ആയി പ്രഖ്യാപിച്ചു. ഇതിനു ചുക്കാൻ പിടിച്ചത് ഡോ. സാജൻ കുര്യൻ ആണ്.

ഡോ, സാജന് കുര്യന്റെ നേതൃപാടവത്തെ ഐ.എൻ.ഒ.സി പ്രസിഡന്റ് അനുമോദിക്കുകയുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP