Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തിന് ന്യൂയോർക്കിൽ പ്രൗഢോജ്ജ്വല കിക്ക് ഓഫ്

ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തിന് ന്യൂയോർക്കിൽ പ്രൗഢോജ്ജ്വല കിക്ക് ഓഫ്

 ന്യൂയോർക്ക്: ഇൻഡോ- അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ മൂന്നാമത് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിന് കേളികൊട്ടുയരാൻ ഇനി മാസങ്ങൾ മാത്രം. ഇതിന് വരവറിയിച്ചുകൊണ്ട് നോർത്ത് അമേരിക്കയാകെ ഐഎപിസി പ്രാദേശിക ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ കിക്ക് ഓഫുകൾക്കു തുടക്കമായി. ഒക്ടോബർ എട്ടു മുതൽ പത്തു വരെ കാനഡയിലെ നയാഗ്രയിലാണ് സമ്മേളനം. നയാഗ്രയ്ക്കു സമീപമുള്ള ഹോളിഡേ ഇൻ ഹോട്ടലിലാണ് കോൺഫ്രൻസ് നടക്കുക. കോൺഫ്രൻസിൽ അമേരിക്കയിലെയും കാനഡയിലെയും മാത്രമല്ല രാജ്യാന്തരതലത്തിൽ പ്രശസ്തരായ ദൃശ്യ, പത്ര മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോൺഫ്രൻസിൽ നിരവധി സെമിനാറുകളും വർക്ക്ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. കോൺഫ്രൻസ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഐഎപിസി അംഗങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആഗോള മാദ്ധ്യമപ്രവർത്തകരുടെ മഹാസമ്മേളനത്തിന് നയാഗ്രവേദിയാകുമ്പോൾ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർക്കും അഭിമാനിക്കാം. നയാഗ്രാതീരത്ത് ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഐഎപിസി അതിന്റെ വിജയവഴിയിൽ ഒരുനാഴികകല്ലുകൂടിയാണ് പിന്നിടുന്നത്.

അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിനു മുന്നോടിയായി ട്രൈസ്റ്റേറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ നടന്ന കിക്ക് ഓഫ് പ്രൗഢഗംഭീരമായിരുന്നു. നിരവധി ഇൻഡോ അമേരിക്കൻ മാദ്ധ്യമപ്രവർത്തകരും അമേരിക്കക്കാരും ചടങ്ങിൽ പങ്കെടുത്തു.


മാദ്ധ്യമസമ്മേളനം വിജയിപ്പിക്കാനുള്ള ചർച്ചയും പ്രതിനിധികളെ തെരഞ്ഞെടുക്കലും യോഗത്തിൽ നടന്നു. ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലെ ടൈസൺ സെന്ററിൽ നടന്ന കിക്ക് ഓഫ് അമേരിക്കൻ ദേശീയ ഗാനത്തോടെയാണ് ആരംഭിച്ചത്. ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളെല്ലാവരും ചേർന്ന് നിലവിളക്കിന് തിരികൊളുത്തി. അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിനെക്കുറിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് ഐഎപി സെക്രട്ടറി മിനി നായർ വിശദമാക്കി. മികച്ച പിന്തുണയാണ് നാട്ടിൽനിന്നുള്ള മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഭാഗത്തുനിന്നുണ്ടായതെന്നും അവർ പറഞ്ഞു. ഐഎപിസി ജനറൽ സെക്രട്ടറി കോരസൺ വർഗീസ് ട്രൈസ്റ്റേറ്റ് ഭാരവാഹികളെ പരിചയപ്പെടുത്തി. ഇരുപത്തിയഞ്ച് പുതിയ അംഗങ്ങൾ പ്രസ്‌ക്ലബിൽ അംഗത്വം സ്വീകരിച്ചു. പ്രസിഡന്റ് പറവീൺ ചോപ്ര, ട്രഷറർ അനിൽ മാത്യു, ചാപ്റ്റർ പ്രസിഡന്റ് മാത്യുക്കുട്ടി ഈശോ, തോമസ് ടി. ഉമ്മൻ, കോശി ഉമ്മൻ, ജോസ് തെക്കേടത്ത്, രാജു ചിറമ്മണ്ണിൽ, ജോർജ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു. മിനി നായർ നന്ദി പറഞ്ഞു. ഐഎപിസി കുടുംബത്തിലെ ഗ്രാജുവേറ്റ്സിനെ കാഷ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു. മീറ്റിംഗിനെ തുടർന്ന് ഡിന്നറുണ്ടായിരുന്നു. ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP