Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിസി യുവജന സംഘടനയുടെ പ്രവർത്തനോദ്ഘാടനം ന്യൂയോർക്കിൽ നടത്തി

ഐപിസി യുവജന സംഘടനയുടെ പ്രവർത്തനോദ്ഘാടനം ന്യൂയോർക്കിൽ നടത്തി

നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ 2015-2017 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 28-ന് ശനിയാഴ്ച ന്യൂയോർക്ക് ഹിക്‌സ് വില്ലിലുള്ള ഇന്ത്യാ പെന്തക്കോസ്തൽ അസംബ്ലി ഹാളിൽ നടത്തി.  ഐപിസി  ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഇട്ടി ഏബ്രഹാം, പാസ്റ്റർ മാത്യൂ ഫിലിപ്പ് എന്നിവർ പ്രാരംഭ പ്രാർത്ഥനയ്ക്കും റീജിയൻ സെക്രട്ടറി പാസ്റ്റർ കെവി ഏബ്രഹാം സമാപന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.  ബ്രദർ സാമുവേൽ തോമസ് സ്വാഗതം ആശംസിച്ചു.  സമ്മേളനത്തിൽ അനുഗ്രഹീത ദൈവശാസ്ത്ര പ്രഭാഷകൻ പാസ്റ്റർ ഫെലിക്‌സ് (യുഎസ്എ) മുഖ്യ സന്ദേശം നൽകി.  ബ്രദർ മനോജ് ഉമ്മന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ആത്മീയ ആരാധന ശുശ്രൂഷകൾ നയിച്ചു.  ഐപിസി സഭാ ശുശ്രൂഷകന്മാരും റീജിയണൽ സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

ഐപിസി ഈസ്റ്റേൺ റീജിയൻ പിവൈപിഎ ഭാരവാഹികളായ ബ്രദർ സാമുവേൽ തോമസ്, പ്രസിഡന്റ് ബ്രദർ റോബിൻ വർഗീസ്, വൈസ് പ്രസിഡന്റ് ബ്രദർ കോശി ജോൺ, സെക്രട്ടറി സ്റ്റാൻലി സാമുവേൽ, ജോയിന്റ് സെക്രട്ടറി ബ്രദർ ഏബ്രഹാം മോനീസ് ജോർജ്ജ്, ട്രഷറാർ സിസ്റ്റർ ഐറീസ് ജേക്കബ് വിബിഎസ് കോർഡിനേറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകിയെന്ന് മീഡിയാ കോർഡിനേറ്റർ ജോൺസി കുമ്പനാട് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP