Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ഒരു ബദൽ മാതൃക; ഇന്ത്യ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ എം.ബി രാജേഷ് എംപി നയിക്കുന്ന സെമിനാർ

കേരളം ഒരു ബദൽ മാതൃക; ഇന്ത്യ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ എം.ബി രാജേഷ് എംപി നയിക്കുന്ന സെമിനാർ

മാധ്യമരംഗത്തെ വൈവിധ്യമാർന്ന മാറ്റങ്ങളും, മാധ്യമരംഗം നേരിടുന്നവെല്ലുവിളികളും ചർച്ച ചെയ്യുന്നതോടൊപ്പം ജന്മനാട്ടിലെസാമൂഹിക-സംസാസ്‌കാരിക രംഗത്തെ സമകാലികമാറ്റങ്ങളും, നാടിന്റെ വികസനവുംഇന്ത്യ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.

ഓഗസ്റ്റ് 24 മുതൽ 26 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ്നോർത്ത് അമേരിക്കയുടെ ഏഴാം ദേശീയ സമ്മേളനത്തിൽ ' കേരളം ഒരു ബദൽ മാതൃക'എന്ന വിഷയത്തെ ആസ്പദമാക്കി എം.ബി രാജേഷ് എംപി നയിക്കുന്ന സെമിനാർസംഘടിപ്പിക്കുന്നു. ഏറെ കാലിക പ്രാധാന്യമുള്ള ഒരു വിഷയവുമായാണ് മികച്ചവാഗ്മിയും, യുവനേതാവുമായ എം.ബി രാജേഷ് എത്തുന്നത്.

വിദ്യാഭാസം, പൊതുജനാരോഗ്യം, സ്ത്രീശാക്തീകരണം എന്നിവയിൽ കേരളം ലോകത്തിനു തന്നെമാതൃകയാണ്ജനാധിപത്യബോധത്തിലും, മതനിര പേക്ഷതയിലും, രാഷ്ട്രീയ പ്രബുദ്ധതയിലും കേരളജനത രാജ്യത്തു തന്നെ മുൻപന്തിയിലാണ്. വർഗീയ ചേരിതിരിവുകളിൽ അകപ്പെടാതെ നമ്മുടെ നാട് മുന്നോട്ടു പോകുന്നു.പുതുതലമുറയിലെ ഉദ്യോഗസ്ഥർ അഴിമതികളോട് മുഖംതിരിച്ചു നിൽക്കുന്നത് ഏറെപ്രശംസനീയമാണ്.

രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ബദൽ വികസന സമീപനത്തിന്
വേണ്ടിയാണ് നാം ഒത്തൊരുമിക്കേണ്ടത്. ഓഗസ്റ്റ് 25 നു വൈകീട്ട് 3 .45 ന്
ആണ് സെമിനാർ .സെമിനാറിൽ പി.പി ചെറിയാൻ മോഡറേറ്ററും, സുനിൽ തൈമറ്റം, രതിദേവി,ജോയ്സ് തോന്ന്യമല, ജീമോൻ ജോർജ് , വർഗ്ഗീസ് പാലമലയിൽ , ജിമ്മികണിയാലി എന്നിവർ പാനലിസ്റ്റുകളുമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP