Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവ കലാകാരന്മാരുടെ വിവിധ കലാവിരുന്നുകൾ കോർത്തിണക്കിയ കലാസന്ധ്യ ന്യൂയോർക്കിൽ അരങ്ങേറി

യുവ കലാകാരന്മാരുടെ വിവിധ കലാവിരുന്നുകൾ കോർത്തിണക്കിയ കലാസന്ധ്യ ന്യൂയോർക്കിൽ അരങ്ങേറി

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ശീതകാല സായംസന്ധ്യയെ പുതുതലമുറയുടെ ആഘോഷമാക്കി മാറ്റി യുവ കലാകാരന്മാരുടെ വിവിധ കലാവിരുന്നൊരുക്കി ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്ട്‌സും സോളിഡ് ആക്ഷൻ സ്റ്റുഡിയോയും സംയുക്തമായി സംഘടിപ്പിച്ച കലാ സന്ധ്യ ന്യൂയോർക്കിൽ അരങ്ങേറി. ഫ്‌ളോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ ഫെബ്രുവരി 25-ന് അരങ്ങേറിയ കലാവിരുന്ന് വളർന്നുവരുന്ന മലയാളീ പുതുതലമുറയുടെ കലാവാസനകളെ വെളിപ്പെടുത്തുന്നതായിരുന്നു.

''നിങ്ങൾ ഭൂലോകം എങ്ങും പോയി സുവിശേഷം അറിയിപ്പീൻ'' എന്ന സന്ദേശം ഉൾക്കൊൺട് സംഗീതത്തിലൂടെയും കലാപ്രകടനങ്ങളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്താം എന്ന ലക്ഷ്യത്തോടും പൈതൃകമായ മലയാളീ സംസ്‌കാരം പുതുതലമുറയിൽ നിലനിർത്തണമെന്ന മനസ്സിലെ ആഗ്രഹത്തെ യാഥാർധ്യമാക്കുവാൻ ഉദ്ദേശിച്ചും തമ്പി എന്ന തോമസ് ചെറിയാൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ ആരംഭിച്ച സംരംഭമാണ് ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്ട്‌സ്.

സംഗീതത്തോടും സംഗീത ഉപകരണങ്ങളോടും നൃത്തത്തോടും അഭിരുചിയുള്ളവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി ക്ലാസ്സുകൾ സംഘടിപ്പിച്ചും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ വേദികളൊരുക്കിയും മുന്നേറുന്ന ട്രിനിറ്റി സ്‌കൂൾ ഇതിനോടകം ധാരാളം ഗായകരെയും കൊച്ചു കലാകാരന്മാരേയും രൂപപ്പെടുത്തി കഴിഞ്ഞു. അത്തരം കൊച്ചു കലാകാരന്മാരുടെയും കലകാരികളുടെയും മനോഹരങ്ങളായ കലാവിരുന്നാണ് പ്രേക്ഷകർക്കായി കലാസന്ധ്യയിൽ അവതരിപ്പിച്ചത്.

ദൈവത്തെ മഹത്വപ്പെടുത്തിയും ഹൃദയ സ്പർശിയായ ഗാനങ്ങൾ അവതരിപ്പിച്ചും വാദ്യോപകരണങ്ങളിലൂടെ മാസ്മരിക നാദങ്ങൾ തൊടുത്തുവിട്ടും അനുഗ്രഹീത കലാകാരന്മാർ പ്രേക്ഷക മനസ്സ് കയ്യടക്കി. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ഓർക്കസ്ട്രാ ടീമിന്റെ വിവിധ വാദ്യോപകരണങ്ങളാലുള്ള ഫ്യൂഷൻ സംഗീതം പ്രേക്ഷകരെല്ലാം നന്നായി ആസ്വദിച്ചു.

അമേരിക്കൻ മണ്ണിൽ ജനിച്ചു വളർന്നതെങ്കിലും മലയാളഭാഷയിൽ മനോഹരമായി ഗാനങ്ങൾ ആലപിച്ച പുതുതലമുറ ഗായകരെ ഏവരും വളരെയധികം പ്രശംസിച്ചു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് യുവഗായകനായ അലക്‌സ് ജോർജ്ജിന്റെ ശ്രവണ സുന്ദരമായ മലയാള ഗാനങ്ങളായിരുന്നു. പല മത്സര വേദികളിലും കലാപരിപാടികളിലും ഗാനങ്ങൾ ആലപിച്ച് കഴിവ് തെളിയിച്ച അനുഗ്രഹീത യുവഗായകനാണ് അലക്‌സ് ജോർജ്ജ്. മറ്റൊരു കൊച്ചു കലാകാരനായ നോയൽ അലക്‌സ് മണലിൽ അവതരിപ്പിച്ച സാക്‌സോഫോൺ വാദ്യോപകരണ ഗാനവും ഹിന്ദി ഗാനവും ഏവരും നന്നായി ആസ്വദിച്ചു. ട്രിനിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളായ അലീനാ ഷാജിയുടെ മനോഹരമായ ഗാനവും ആൻജലിനയുടെ നൃത്തവും ഹന്നാ ജേക്കബ് ടീം ഷാരോൺ-ലിസ ടീം ഫയോണ-ഫെബിന ടീം എന്നിവരുടെ ഗ്രൂപ്പ് ഡാൻസുകളും ജെഫ്രിയുടെ ഗാനവുമെല്ലാം പ്രേക്ഷക മനസ്സുകൾ കീഴടക്കി. ട്രിനിറ്റി വേയിസ് ടീമിന്റെ മനോഹരങ്ങളായ സംഘഗാനങ്ങൾ കലാ സന്ധ്യക്ക് കൊഴുപ്പേകി.

വിവിധ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ആശ്വാസത്തിനായി ട്രിനിറ്റി വേയിസ് ടീം ആലപിച്ച ഗാനങ്ങൾ ഹൃദയ സ്പർശിയായിരുന്നു. കലാ സന്ധ്യയുടെ അവതാരകനായിരുന്ന റവ. ജോണി തോമസ് വാദ്യോപകരണങ്ങളായ ഫ്‌ളൂട്ടും സാക്‌സോഫോണും ഉപയോഗിച്ച് അവതരിപ്പിച്ച ഫ്യൂഷൻ ഗാനം പ്രേക്ഷകരെ സ്തബ്ധരാക്കി. ജഫ്രി, സാബു, ഹെബ്‌സിബാ, ആരോൺ ജോബി, ജോസ്സി, ആഷ്‌ലി, ജോസ് കുര്യൻ എന്നിവരുടെ മലയാളം ഗാനങ്ങളും ജെറി ആലപിച്ച തമിഴ് ഗാനങ്ങളുമെല്ലാം മനോഹരമായിരുന്നു. ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്ട്‌സിലെ പിയാനോ അദ്ധ്യപകൻ ഇറ്റാലിയൻ വംശജനായ ഡോ. ബാർബറ മിലുകോളാസിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. മറ്റ് വാദ്യോപകരണ അദ്ധ്യാപകരായ മാത്യുവിന്റെയും ജോസ് കുര്യന്റെയും വാദ്യോപകരണ സംഗീതം നന്നായിരുന്നു. മാർത്തോമ്മാ യൂത്ത് ചാപ്ലയിൻ റവ. ഷിബി എബ്രഹാമിന്റെയും മറ്റ് പല ദൈവദാസന്മാരുടെയും സാന്നിദ്ധ്യം അനുഗ്രഹപ്രദമായിരുന്നു. ഹെബ്രോൻ ഗേസ്പൽ അസ്സംബ്ലി പാസ്റ്റർ റവ. ജോൺ തോമസ് (ജയിംസ്) കലാസന്ധ്യയിലെ പ്രാരംഭ പ്രാർത്ഥന നടത്തി. രൺട് മണിക്കൂറലധികം അരങ്ങ് തകർത്ത കലാസന്ധ്യ പ്രേക്ഷകർക്കെല്ലാം മാനസിക ഉല്ലാസം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP