Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറ്റ്ലാന്റാ ക്നാനായ കൺവെൻഷന് വ്യാഴാഴ്ച കൊടികയറുന്നു

അറ്റ്ലാന്റാ ക്നാനായ കൺവെൻഷന് വ്യാഴാഴ്ച കൊടികയറുന്നു

ജോയിച്ചൻ പുതുക്കുളം

റ്റ്ലാന്റാ ക്നാനായ സമുദായത്തിന്റെ ഒത്തൊരുമയുടെയും സ്നേഹത്തിൻ റെയും പ്രതീകമായ കൺവെൻഷൻ ഈ വരുന്ന വ്യാഴാഴ്ച വൈകുന്നേരം കൊടികയറുന്നു.. ലോകത്തിലെ വലിയ കൺവെൻഷനുകളിൽ ഒന്നായ ഴംര വച്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പരിശുദ്ധ കുർബാനയോടുകൂടി ക്നാനായ മാമാങ്കത്തിന് തുടക്കം കുറിക്കുന്നു.

ദൂരെ നിന്നും യാത്ര ചെയ്തു വരുന്നവരുടെ സൗകര്യാർത്ഥം വ്യാഴാഴ്ച രാവിലെ ഏഴു മണിമുതൽ വൈകിട്ട് പത്തുമണിവരെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. റൂമുകളുടെ ലഭ്യതയനുസരിച്ച് നേരത്തെ തന്നെ ഹോട്ടൽ ചെക്കിങ്ങും തുടങ്ങാവുന്നതാണ്.

പുതുമയാർന്ന പല പരിപാടിൾ കൊണ്ടു് നിറഞ്ഞ ഈ കൺവെൻഷൻ എല്ലാവർക്കും ഒരു പുതിയ അനുഭവമായിരിക്കും എന്ന് കെസി സിഎൻഎ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ന്യൂയോർക്കിൽ നിന്നും വരുന്ന പ്രശസ്തിയാർജ്ജിച്ച ഗായകർ ഉൾപ്പെടുന്ന ജഡ്ജസിനെ സഹായത്തോടെ നടത്തുന്നു ക്നാനായ ശറീഹ ഏറ്റവുംപുതുമയാർന്ന ഒരു പ്രോഗ്രാമാണ്. കൊച്ചു കുട്ടികളുടെ ഇടയിൽ ഒരു ഹരമായി മാറി കൊണ്ട് അടുത്ത പുതിയ പ്രോഗ്രാം ലിറ്റിൽ പ്രിൻസ് &പ്രിൻസസ്. പലതരം ക്യാഷ് അവാർഡുകളും ആയി പുതുമയാർന്ന അവതരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ പോകുന്ന ക്നാനായ മന്നൻ & മങ്ക. ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ച ക്നാനായ വുമൻസ് ഫോറം പ്രസിഡണ്ട് സ്മിത വിട്ടു പാറപ്പുറത്തിനും എക്സിക്യൂട്ടീവ് അംഗങ്ങളെയും പ്രത്യേകം എടുത്ത് പ്രശംസിക്കേണ്ട താണ്.

ഇതോടൊപ്പംതന്നെ സാധാരണ കൺവെൻഷനുകളിൽ ഉള്ള പരിപാടികളായ കലാസാഹിത്യ മത്സരങ്ങളും, കായികമത്സരങ്ങളും, സെമിനാറുകൾ, കെ സി വൈ എൽ എന്ന നടത്തുന്ന വിവിധ പരിപാടികൾ യുവജന വേദിയുടെ പ്രത്യേകത പ്രോഗ്രാമുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം ആറുമണി മുതൽ വെളുപ്പിനെ ഒരു മണിവരെയും അതുപോലെതന്നെ വ്യാഴാഴ്ച രാവിലെ ഏഴുമണിമുതൽ വൈകിട്ട് 10 മണി വരെയും എയർപോർട്ടിൽ നിന്നും കൺവെൻഷൻ സെന്റർ ലേക്ക് വാഹന സൗകര്യങ്ങൾ ഉണ്ടായിരിക്കും.

ക്നാനായ സമുദായത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു കൺവെൻഷൻ ആയിരിക്കും അറ്റ്ലാന്റാ കൺവെൻഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP