Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെന്നത്ത് ജസ്റ്റർ ഇന്ത്യൻ അംബാസിഡറായി സത്യപ്രതിജ്ഞ ചെയ്തു

കെന്നത്ത് ജസ്റ്റർ ഇന്ത്യൻ അംബാസിഡറായി സത്യപ്രതിജ്ഞ ചെയ്തു

വാഷിങ്ടൺ: ഇന്ത്യയിലെ യു.എസ്. അംബാസിഡറായി നിയമിതനായ കെന്നത്ത്ജസ്റ്റർ നവംബർ 13 ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മുമ്പാകെസത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.കഴിഞ്ഞ പതിനാറു വർഷമായി സ്വകാര്യ-പൊതുമേഖലാ രംഗത്ത് ഇന്ത്യയുമായിസൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിൽ നിർണ്ണായക സ്വാധീനമായിരുന്നുകെന്നത്ത് ജസ്റ്ററിന് ഉണ്ടായിരുന്നത്. നവംബർ 2ന് നിയമനം സെനറ്റ്ഐക്യകണ്‌ഠേന അംഗീകരിച്ചിരുന്നു.

അമേരിക്കൻ രാഷ്ട്രത്തിനും, ജനങ്ങൾക്കും പ്രയോജനകരമായപ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ ജസ്റ്ററിനു കഴിയട്ടെ എന്ന് പെൻസ്ട്വിറ്ററിലൂടെ ആശംസിച്ചു. ഇരുരാജ്യങ്ങൾ തമ്മിൽ വിശ്വാസത
വർദ്ധിപ്പിക്കുവാൻ ഇടയാകട്ടെ എന്നും പെൻസ് ആശംസിച്ചു.

നവംബർ 28-30 തീയ്യതികളിൽ ഹൈദരാബാദിൽ നടക്കുന്ന ഗ്ലോബൽസമ്മിറ്റിൽ പ്രസിഡന്റ് ട്രമ്പിന്റെ മകൾ ഇവാങ്ക ട്രമ്പാണ്യു.എസ്.പ്രതിനിധി സംഘത്തെ നയിക്കുന്നത്. കെന്നത്ത് ജസ്റ്റർ ഇന്ത്യൻഅംബാസിഡർ എന്ന നിലയിൽ ഗ്ലോബൽ സമ്മിറ്റിൽ ഔദ്യോഗീകമായി
പങ്കെടുക്കും.

തന്നിലർപ്പിതമായ ഉത്തരവാദിത്വം പൂർണ്ണമായും നിറവേറ്റുവാൻഇരുരാജ്യങ്ങളുടേയും സഹകരണം അംബാസഡർ അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP