Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം സെപ്റ്റംബർ 16ന്

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം സെപ്റ്റംബർ 16ന്

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്സി: കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) എല്ലാ വർഷവും നടത്തി വരാറുള്ള ഓണാഘോഷ ചടങ്ങുകൾ ഈ വർഷം സെപ്റ്റംബർ 16നു ശനിയാഴ്ച ന്യൂ ജേഴ്സി മോണ്ട് ഗോമറി ഹൈസ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. ചടങ്ങിന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപന ഉദ്ഘാടനം എഡിസൺ ഹോട്ടൽ ലൈബ്രറിയിൽ വച്ച് ജൂലൈ 16നു ഞായാറാഴ്ച വൈകിട്ട് സംഘടിപ്പിച്ചു. ചടങ്ങിൽ പ്രസിഡന്റ് സ്വപ്ന രാജേഷിന്റെ പക്കൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങിക്കൊണ്ട് ദിലീപ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. താര ആർട്‌സ് വിജയൻ മേനോൻ, അനിയൻ ജോർജ്, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, ജോസ് വിളയിൽ, രാജു പള്ളത്ത്, സുനിൽ ട്രൈ സ്റ്റാർ, മാലിനി നായർ, രാജൻ ചീരൻ, ഷിറാസ് യുസഫ്, ഷീല ശ്രീകുമാർ, ആനി ജോർജ്, സജി ജോർജ്, ജിനു അലക്‌സ്, സുധീർ നമ്പ്യാർ, ആനി ലിബു തുടങ്ങി അനേകം പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് അജിത് കുമാർ ഹരിഹരൻ, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറർ എബ്രഹാം ജോർജ്, ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ, നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്‌സ്), പഭു കുമാർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), കെവിൻ ജോർജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായർ (കൾച്ചറൽ അഫയേഴ്‌സ് ), അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യൽ ), ജോസഫ് ഇടിക്കുള (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) തുടങ്ങി മറ്റ് അനേകം വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

താരാ ആർട്‌സ് അവതരിപ്പിക്കുന്ന ഷോ 2017 എന്ന ഡാൻസ് മ്യൂസിക് കോമഡി പരിപാടി ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റ് കൂട്ടും, വിനീത്, ലക്ഷ്മി ഗോപാല സ്വാമി, സുബി, വിവേകാനന്ദ് തുടങ്ങി നല്ല ഒരു താര നിരയാണ് ആഘോഷങ്ങൾക്ക് നിറം പകരുവാൻ ഇത്തവണ എത്തുന്നത്. ഈ മാസം 31 നകം ടിക്കറ്റുകൾ കരസ്ഥമാക്കുന്നവർക്ക് നിരക്കുകളിൽ പ്രത്യേക ഇളവുകൾ ലഭ്യമാണ്.

എല്ലാവരെയും കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്)യുടെ ഓണാഘോഷ ചടങ്ങുകളിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് അജിത് കുമാർ ഹരിഹരൻ, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ട്രഷറർ എബ്രഹാം ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP