Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിക്കുന്ന യു.എസ്.എ. അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ 8ന്

കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിക്കുന്ന യു.എസ്.എ. അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ 8ന്

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: അമേരിക്കാകാർ മാത്രമല്ല, ലോകജനതകൾ പോലും ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തിൽ, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാന പ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ്- സംവാദം- ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10മണി മുതൽ ഹ്യൂസ്റ്റനിലെ ഷുഗർലാന്റിലുള്ള ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

550 ഇൽഡിർജ് റോഡ്, ഷുഗർലാന്റ്, ടെക്സാസ് എന്ന മേൽവിലാസത്തിലുള്ള ലൈബ്രറി ഓഡിറ്റോറിയം ഏവർക്കും എളുപ്പം ചെന്നെത്താവുന്നതും സൗകര്യപ്രദവുമാണ്. അമേരിക്കൻ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ അത്യന്തം വിധിനിർണ്ണായകമാണ്. അമേരിക്കയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കേണ്ട തിന്റെ ആവശ്യകതയെപ്പറ്റി ആരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. ഇവിടത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളും, തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും മറ്റ് അമേരിക്കൻ പൗരന്മാരെപ്പോലെ തന്നെ ഇവിടത്തെ കേരള കുടിയേറ്റക്കാരേയും അവരുടെ സന്തതി പരമ്പരകളായ പിൻതലമുറയേയും ബാധിക്കുന്നു.

അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷന് ഏതാണ്ട ് ഒരു മാസം ബാക്കി നിൽക്കെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.യുടെ ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദം. ഇലക്ഷൻ ഗോദയിൽ കൊമ്പുകോർക്കുന്ന മുഖ്യ രണ്ട ുകക്ഷികളിലെ, റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡൊനാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരി ക്ലിന്റൺ, എന്നിവരുടെ ഇരുചേരികളിൽ നിലയുറപ്പിച്ചുകൊണ്ട ് രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളി പ്രമുഖർ ആശയ, അജണ്ടകൾ നിരത്തിക്കൊണ്ട് കാര്യകാരണസഹിതം പക്ഷ പതിപക്ഷ ബഹുമാനത്തോടെ ആരോഗ്യപരമായി ഏറ്റുമുട്ടുകയാണ്. ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര അമേരിക്കൻ പ്രസിഡൻഷ്യൽ സംവാദത്തിലേക്ക് യാതൊരു പ്രവേശനഫീസുമില്ലാതെ ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. മൂന്നു മണിക്കൂർ ദീർഘിച്ചേക്കാവുന്ന ഈ ഡിബേറ്റിൽ തുടക്കം മുതൽ തന്നെ റിപ്പബ്ലിക്കൻ പക്ഷവും, ഡെമോക്രാറ്റിക് പക്ഷവും, വെവ്വേറെ ഇരിപ്പിടം ഉറപ്പാക്കേണ്ടതാണ്. അതുപോലെ കേൾവിക്കാരും ചോദ്യകർത്താക്കളും അവർക്കായി അലോട്ട് ചെയ്തിരിക്കുന്ന ഇരിപ്പിടവും ഉറപ്പാക്കണം.

കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലർത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രീയയിൽ ഏവരും മോഡറേറ്ററുടെ നിർദ്ദേശങ്ങളും, അഭ്യർത്ഥനകളും കർശനമായി പാലിക്കേണ്ട താണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ., ഔദ്യോഗികമായി ഒരു പാർട്ടിയേയും പിൻതുണക്കുന്നില്ല. അതുപോലെ ഇവിടത്തെ മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനാരംഗത്തും മാദ്ധ്യമരംഗത്തും പക്ഷങ്ങളുണ്ടെ ങ്കിൽ ഒരുപക്ഷവും പിടിക്കാതെ ഒരു സ്വതന്ത്ര നിലപാടോടെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. നിലകൊള്ളുന്നത്. അതിനാൽ വിവിധ സംഘടനാ ഭാരവാഹികളേയും പ്രവർത്തകരേയും മാദ്ധ്യമങ്ങളേയും, ഒരേ പോലെ ആദരവോടെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. സ്വാഗതം ചെയ്യുന്നത്.

ഈ ഡിബേറ്റിൽ ഹിലരി ക്ലിന്റനോ, ഡൊനാൾഡ് ട്രംപോ, നേരിട്ട് വ്യക്തിപരമായി പങ്കെടുക്കുന്നില്ല എന്നോർമ്മിക്കുക. അത് അസാദ്ധ്യവുമാണല്ലോ. അവരിരുവർക്കും വേണ്ട ി അമേരിക്കൻ മലയാളി രാഷ്ട്രീയ പ്രബുദ്ധർ റിപ്പബ്ലിക്കൻ സൈഡിലും, ഡെമോക്രാറ്റിക് സൈഡിലും, നിന്ന് സൗഹാർദ്ദപരമായി ഏറ്റുമുട്ടുകയാണ്. തൽസമയം ടെലവയിസ് ചെയ്യപ്പെടുന്നതും അച്ചടി ദൃശ്യമാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്യുന്നതുമായ ഈ അമേരിക്കൻ രാഷ്ട്രീയ സംവാദത്തിലേക്ക് സംഘാടകർ ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:-എ.സി. ജോർജ്ജ് : 281-741-9465, ജോസഫ് പൊന്നോലി: 832-356-7142, തോമസ് ഓലിയാൽകുന്നേൽ : 713-679-9950, മാത്യൂസ് ഇടപ്പാറ: 845-309-3671, ടോം വിരിപ്പൻ: 832-462-4596, മോട്ടി മാത്യു: 713-231-3735, മാത്യു നെല്ലിക്കുന്ന് : 713-444-7190.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP