Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ.എച്ച്.എയുടെ ഓണാഘോഷം 19 ന്; :ഫാഷൻഷോയും തിരുവാതിരയും ആവേശം പകരും

കെ.എച്ച്.എയുടെ ഓണാഘോഷം 19 ന്; :ഫാഷൻഷോയും തിരുവാതിരയും ആവേശം പകരും

ഫീനിക്‌സ്: അരിസോണയിലെപ്രമുഖമലയാളി പ്രവാസിസംഘടനയായ കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ ഈ വർഷത്തെ ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ 19ന് ആഘോഷിക്കും. ഒരു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ ഫിനിക്‌സിലെ എ.എസ്.യു.പ്രീപെറ്ററി അക്കാദമി ഓഡിറ്റോറിയത്തിൽ വച്ചാണ് കൊണ്ടാടുന്നത്.

രാവിലെ 10 :30ന് ആർപ്പൂവിളികളോടെ അത്തപ്പൂക്കളമൊരുക്കി ഈ വർഷത്തെ ഓണാഘോഷത്തിനു തുടക്കമാകും. തുടർന്ന് 101 വനിതകൾ പങ്കെടുക്കുന്ന മഹാതിരുവാതിര അവതരിപ്പിക്കും. അനിത പ്രസീദ്, മഞ്ജുരാജേഷ്, അഞ്ചുനായർ, ദിവ്യ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാതിരയുടെ പരിശീലനങ്ങൾ അരിസോണയുടെ പല ഭാഗങ്ങളിലായി നടക്കുന്നത്. അരിസോണയിലെ കലാസാംസ്‌കാരിക സന്നദ്ധസംഘടനകളിലെ നേതാക്കൾ നിലവിളക്കു തെളിയിച്ചു തിരുവാതിരയും ഈ വർഷത്തെഓണാഘോഷപരിപാടികളും ഔപചാരികമായി ഉത്ഘാടനംചെയ്യും. തുടർന്ന്അരിസോണയിലുള്ള നൂറ്റമ്പതിലധികം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കേരളത്തിന്റെ കലാപാരമ്പര്യവും, സാംസ്‌കാരികപൈതൃകവും, വിളിച്ചോതുന്ന വൈവിദ്ധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കും.

നാല്പതിലധികം കലാകാരന്മാർ പങ്കെടുക്കുന്ന മഹാബലിവരവേല്പും ഘോഷയാത്രയും അതിനോടനുബന്ധിച്ചു നടക്കുന്ന നൃത്തശില്പവും ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ഇനമാണ്. ഈ നൃത്തസംഗീതശിൽപ്പം ചിട്ടപ്പെടുത്തുന്നത്രമ്യഅരുൺകൃഷ്ണൻ ,മഞ്ജുരാജേഷ്എന്നിവരുടെനേതൃത്വത്തിലാണ്. രാജകീയപ്രൗഢിയിൽ നടക്കുന്ന ഘോഷയാത്രയിലും വരവേൽപ്പിലും കേരളത്തിന്റെ തനതായ കലാരൂപങ്ങളായ തെയ്യം, പുലികളി, വള്ളംകളി, കാവടി, മയിലാട്ടം, ചെണ്ടമേളം, താലപ്പൊലി, കുതിരകളി എന്നിവയും പ്രദർശിപ്പിക്കും.

ഈ വർഷത്തെ ഓണാഘോഷത്തിനു മാറ്റുകൂട്ടാനായി രണ്ടു 'ഫാഷൻ ഷോ' കളാണ്അണിയറയിൽ ഒരുങ്ങുന്നത്. പൗരാണിക കാലം മുതൽ ഉപയോഗിക്കുന്നതും ഇന്ത്യൻ സംസ്‌കാര'ത്തിന്റെ ഉത്പന്നവും ഭാരതീയ ദേശീയവേഷവുമായി ഏവരും കാണുന്ന 'സാരി' യുടെ 'ഷോ'യുമായി ശാന്തഹരിഹരന്റെ 'എത്‌നിക്വെയ്വ്‌സ് 'എത്തുമ്പോൾ, കേരളത്തിന്റെ വൈവിധ്യമാര്ന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, അന്തസത്ത ഉൾകൊണ്ടു കൊണ്ട്, പുരാതന രീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷൻ സങ്കല്പങ്ങളും സമന്യോയിപ്പിച്ചു ജിൻസി ഡിൻസിന്റെ നേതൃത്വത്തിൽ' 'സംസ്‌കൃതി 2017''ഒരുങ്ങുന്നു. അൻപതിലധികം പേർ പങ്കെടുക്കുന്ന ഈ രണ്ടു വ്യത്യസ്ത ഷോകളും അതിന്റെ ശൈലികൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും കാണികൾക്ക്‌ ദൃശ്യവിസ്മയമായിരിക്കുമെന്ന്‌ നിസംശയം പറയാം.

അരിസോണയിലെ പ്രമുഖഗായകനും സംഘടനയുടെ സജീവപ്രവർത്തകനുമായ ദിലീപ്, ജയകൃഷ്ണൻ സുരേഷ്, ശ്രീകുമാർ എന്നിവർ ചേർന്ന്അവതരിപ്പിക്കുന്ന കഥാപ്രസംഗം, ഷെറി, ആനന്ദ് , മനു, സുരേഷ്, സുധിർ എന്നിവർ അവതരിപ്പിക്കുന്ന കോമഡി ബാലെ തുടങ്ങിയവ കാണികളെ ചിരിയുടെ മാസ്മരികലോകത്തേക്ക്എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ പ്രമോയ്ക്ക് കിട്ടിയ മികച്ച സ്വീകാര്യത തന്നെ ഇതിന്റെ തെളിവാണ്.
ഉച്ചക്ക്11 :30 ത്തോടെ ആരംഭിക്കുന്ന ഓണസദ്യക്ക്‌ കേരളത്തിന്റെ പാരമ്പര്യവും, പൈതൃകവും, വിളിച്ചോതുന്ന ഇരുപത്തഞ്ചിലധികം വിഭവങ്ങളാണ് വിളമ്പുന്നത്. വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കാനായി അഅരിസോണയിലെ മലയാളിരുചിയായ 'കറിഗാർഡൻസ്' ഗിരീഷ്ചന്ദ്രൻ, ജോജോ,  ശീകുമാർ കൈതവന, സുരേഷ് കുമാർ, കൃഷ്ണകുമാർ
എന്നിവരോടൊപ്പം പ്രഗത്ഭരുടെ ഒരു നിര തന്നെയാണ്അണിനിരക്കുന്നത്.

ഈ പരിപാടിയുടെ വൻവിജയത്തിനായി പ്രസിഡന്റ്‌ സുധിർ കൈതവന, ഓണാഘോഷകമ്മിറ്റി ചെയർ സുരേഷ്‌നായർ, വൈസ്പ്രസിഡന്റ് ജോ ലാൽ കരുണാകരൻ, സെക്രട്ടറി രാജേഷ് ഗംഗാധരൻ, സഞ്ജീവൻ (കൽച്ചറൽചെയർ), അരുൺ കൃഷ്ണൻ (കൽച്ചറൽചെയർ), ഹരികുമാർ കളീക്കൽ, അനൂപ്, ശ്രീജിത്ത് ശ്രീനിവാസൻ, ഷാനവാസ് കാട്ടൂർ, ദിലീപ് പിള്ള (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ വിവിധകമ്മറ്റികൾ രൂപീകരിച്ചാണ ്ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഏകോപിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP