Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാന സമ്മേളനം: ഡാലസിൽ രജിസ്ട്രേഷൻ കിക്ക്ഓഫ് നടത്തി

ലാന സമ്മേളനം: ഡാലസിൽ രജിസ്ട്രേഷൻ കിക്ക്ഓഫ് നടത്തി

പി.പി. ചെറിയാൻ

ഡാലസ്: ന്യുയോർക്കിൽ ഒക്ടോബർ 6 മുതൽ 8 വരെ നടക്കുന്ന ലാനാ നാഷണൽ കൺവൻഷനിൽ ഡാലസിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡാലസ് ലൂയിസ് വില്ലയിൽ ജൂലൈ 17 ന് ചേർന്ന കെഎൽഎസിന്റെ പ്രവർത്തക യോഗത്തിൽ പ്രസിഡന്റ് എബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോസ് ഓച്ചാലിൽ ലാനാ സമ്മേളനം വിജയമാക്കുന്നതിന് ഡാലസ് കെഎൽഎസ് പ്രവർത്തകരുടെ സഹകരണം അഭ്യർത്ഥിച്ചു.

ലാനാ-കെഎൽഎസ് സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഏബ്രഹാം തെക്കേമുറി സംഘടനാ രൂപീകരണത്തെക്കുറിച്ചും രണ്ടു പതിറ്റാണ്ടുകൊണ്ട് സംഘടനയ്ക്കുണ്ടായ വളർച്ചയെക്കുറിച്ചും വിശദീകരിച്ചു. സംഘടനയിൽ അച്ചടക്കം പാലിക്കപ്പെടേണ്ടതും കെഎൽഎസിന്റെ പ്രവർത്തക യോഗങ്ങളിൽ അംഗങ്ങൾ പങ്കെടുക്കേണ്ടതും അനിവാര്യമാണെന്ന് പ്രസിഡന്റ് നിർദ്ദേശം നൽകി. കവിയും ട്രഷറാറുമായ ജോസൻ ജോർജ് സാഹിത്യ സൃഷ്ടികളുടെ മൂല്യച്ച്യുതിയെക്കുറിച്ച് സംസാരിച്ചു.

എഴുത്തും വായനയും ചാനലുകളുടെ അതിപ്രസരത്തിൽ അപ്രസ്‌കതമാക്കുന്നതായും ജോസൻ പറഞ്ഞുഭരണഘടനയ്ക്ക് വിധേയമായി കെഎൽഎസിന്റെ യോഗങ്ങളിൽ തുടർച്ചയായി നാലു തവണ പങ്കെടുക്കാത്ത പ്രവർത്തകരെ കെഎൽഎസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം യോഗം ഐക്യകണ്‌ഠേനെ അംഗീകരിച്ചു. കെഎൽഎസ് സെക്രട്ടറി സി. വി. ജോർജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കവിതാ ചെറുകഥാ പരായണവും ഉണ്ടായിരുന്നു. റോസമ്മ ജോർജ്, ആൻസി ജോസ്, സിജു വി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP