Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താമ്പായിൽ മെഗാ തിരുവാതിര നാളെ; ഒരേ വേഷത്തിൽ അണിനിരക്കാൻ ഇരുനൂറോളം പേർ

താമ്പായിൽ മെഗാ തിരുവാതിര നാളെ; ഒരേ വേഷത്തിൽ അണിനിരക്കാൻ ഇരുനൂറോളം പേർ

ജോയിച്ചൻ പുതുക്കുളം

റ്റാമ്പാ: ഓഗസ്റ്റ് 19-നു ശനിയാഴ്ച മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ (എം.എ.സി.എഫ്) ഓണാഘോഷത്തിന്റെ ഭാഗമായി 201 പേരുടെ മെഗാ തിരുവാതിര അരങ്ങേറുന്നു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എം.എ.എസി.എഫ് മലയാളി സാമൂഹിക സംഘടനയിൽ സ്വന്തമായി ആസ്തിയുള്ള വിരലിലെണ്ണാവുന്ന സംഘടനകളിലൊന്നാണ്. കടബാധ്യതകളില്ലാതെ 150 കെ മൂല്യമുള്ള കെട്ടിടം അസോസിയേഷന് സ്വന്തമായുണ്ട്. ഇവിടെ വച്ചാണ് തിരുവാതിരയുടെ മിക്ക പ്രാക്ടീസുകളും പല ഗ്രൂപ്പുകളാക്കി നടത്തുവാനായത്.

101 മലയാളി മങ്കമാരുടെ തിരുവാതിര എന്ന ആശയമാണ് രിഹേഴ്സൽ ക്യാമ്പ് പുരോഗമിക്കുന്തോറും കൂടുതൽ ആളുകൾ വന്നുചേർന്ന് 201-ൽ എത്തിയത്. മറിയാമ്മ വട്ടമറ്റം, സിന്ധു ജിതേഷ്, ഷീലാ ഷാജു, അനീന ലിജു, അഞ്ജനാ ഉണ്ണികൃഷ്ണൻ, സാലി മച്ചാനിക്കൽ, ജെസ്സി കുളങ്ങര, ഡോണാ ഉതുപ്പാൻ തുടങ്ങിയ അസോസിയേഷന്റെ വനിതാ വിഭാഗം നേതാക്കളാണ് ഇങ്ങനെയൊരു വൻ സംരംഭം ഏറ്റെടുത്ത് നടത്തുവാൻ മുൻകൈ എടുത്തത്.

ഓഗസ്റ്റ് 19-ന് ശനിയാഴ്ച ഹിന്ദു ടെമ്പിൾ ഓഫ് ഫ്ളോറിഡയുടെ സമീപത്തുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐ.സി.സി) വച്ചാണ് ഓണാഘോഷങ്ങൾ നടക്കുന്നത്. അഡ്രസ്: ICC Hall, 5511 Lynn Road, Tamap, FL 33624

ഉച്ചയ്ക്ക് 11 മണിക്ക് 21 വിഭവങ്ങളോടുകൂടിയ ഓണസദ്യയോടെ പരിപാടികൾ ആരംഭിക്കും. ചെണ്ടമേളം, താലപ്പൊലി, പുലികളി, എന്നിവയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. തുടർന്ന് 20 മിനിറ്റ് ദൈർഘ്യമുള്ള മെഗാതിരുവാതിര അരങ്ങേറും.

അമേരിക്കയിൽ ലഭ്യാമായ എല്ലാ പ്രമുഖ മലയാളി ചാനലുകളും പരിപാടികൾ കവർ ചെയ്യുന്നതാണ്. പരിപാടികൾ കാണുവാനും, അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയിലെ ഈ മെഗാ തിരുവാതിര നേരിട്ടു കാണുവാനും എല്ലാവരേയും ഓഗസ്റ്റ് 19-ന് ഐ.സി.സി ഹാളിലേക്ക് ഭാരവാഹികൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ലിജു ആന്റണി - 813 426 3395, ടി. ഉണ്ണികൃഷ്ണൻ - 813 334 0123, സജി കരിമ്പന്നൂർ - 813 263 6302, ലക്ഷ്മി രാജേശ്വരി - 732 325 8861, ടോമി മ്യാൽക്കരപ്പുറത്ത് (813 416 9183), ഷീലാ ഷാജു (813 765 5458), ടിറ്റോ ജോൺ (813 408 3777), ഏബ്രഹാം ചോക്കോ (813 480 7385), ബിജോയ് ജേക്കബ് (813 842 1263).

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP