Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർക്ക് പിക്‌നിക്ക് ജൂൺ 27-ന്

മാർക്ക് പിക്‌നിക്ക് ജൂൺ 27-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവർഷത്തെ സമ്മർ പിക്‌നിക്ക് സ്‌കോക്കിയിലുള്ള ലരാമി പാർക്കിൽ വച്ച് (5151 ഷെർവിൻ അവന്യു) നടത്തപ്പെടുന്നതാണ്. രാവിലെ 10 മണിക്ക് ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ട്‌ 8 മണി വരെ തുടരുന്നതാണ്. പിക്‌നിക്ക് ആസ്വാദ്യകരമാക്കുവാൻ വിവിധ പ്രായത്തിലുള്ളവർക്കായി നടത്തപ്പെടുന്ന ഗെയിമുകൾക്കും, കായിക മത്സരങ്ങൾക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്ക് എക്‌സിക്യൂട്ടീവിന്റെ തന്നെ ചുമതലയിൽ നടത്തപ്പെടുന്ന ഈ പിക്‌നിക്കിലേക്ക് ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി റെസ്പിരേറ്ററി കെയർ കെയർ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് സ്വാഗതം ചെയ്യുന്നു. ബെൻസി ബെനഡിക്ട് (847 401 5581), ജോർജ് പ്ലാമൂട്ടിൽ (847 651 5204) എന്നിവർ പിക്‌നിക്ക് കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

റെസ്പിരേറ്ററി പ്രൊഫഷണലുകളുടെ തുടർവിദ്യാഭ്യാസത്തിന്റെ ഭാഗമായി മാർക്ക് സംഘടിപ്പിക്കുന്ന അടുത്ത വിദ്യാഭ്യാസ സെമിനാർ ജൂലൈ 25-ന് ശനിയാഴ്ച സ്‌കോക്കിയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് നടത്തപ്പെടും. (5300 വെസ്റ്റ് തൂഹി അവന്യൂ) രാവിലെ 7.20ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാർ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും. റെസ്പിരേറ്ററി കെയർ പ്രൊഫഷനിൽ ആഴത്തിൽ അറിവും അനുഭവവുമുള്ള നാൻസി മാർഷൽ,  ചെറിയാൻ പൈലി, സിനി ജെസ്റ്റോ ജോസഫ്, ഡാനിയൽ മസോളിനി ജൂണിയർ എന്നിവർ .യഥാക്രമം നിയോനെറ്റൽ ഡിസീസ് ആൻഡ് പീഡിയാട്രിക് വെന്റിലേറ്റേഴ്‌സ്, ഹീമോഡൈനാമിക് മോണിട്ടറിങ്, ക്രോണിക് കഫ് ആൻഡ് ആസ്ത്മ, കാപ്പനോഗ്രാഫി എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറിൽ ക്ലാസെടുക്കുന്നതാണ്. റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളുടെ ലൈസൻസ് പുതുക്കുവാൻ ആവശ്യമുള്ള 6 സി.ഇ.യു ഈ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. www.marcillinois.org  എന്ന വെബ്‌സൈറ്റ് വഴി സെമിനാറിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ് മാർക്ക് അംഗങ്ങൾക്ക് 10 ഡോളറും അംഗത്വമില്ലാത്തവർക്ക് 35 ഡോളറുമാണ്. ലൈറ്റ് ബ്രേക്ക്ഫാസ്റ്റും, ലഞ്ചും ഇതിൽ ഉൾപ്പെടുത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് മാർക്കിന്റെ എഡ്യൂക്കേഷണൽ കോർഡിനേറ്റേഴ്‌സായ റെജിമോൻ ജേക്കബ് (847 877 6898), സനീഷ് ജോർജ് (224 616 0547) എന്നിവരുമായി ബന്ധപ്പെടുക. വിജയൻ വിൻസെന്റ് (സെക്രട്ടറി) അറിയിച്ചതാണിത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP