Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.ജെ. മാക്സി എംഎ‍ൽഎയ്ക്ക് ഷിക്കാഗോയിൽ സ്വീകരണം നൽകുന്നു

കെ.ജെ. മാക്സി എംഎ‍ൽഎയ്ക്ക് ഷിക്കാഗോയിൽ സ്വീകരണം നൽകുന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കൊച്ചി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ജെ. മാക്സി എംഎ‍ൽഎയ്ക്ക് അമേരിക്കൻ കൊച്ചിൻ ക്ലബും, ഷിക്കാഗോയിലെ ഇടതുപക്ഷ കൂട്ടായ്മയും സംയുക്തമായി ഏപ്രിൽ എട്ടാംതീയതി വൈകുന്നേരം 6.30-ന് സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് (7800 W. Lyons St, Morton Groove, IL 60053) സ്വീകരണം നൽകുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തിറങ്ങി തൊഴിലാളി രംഗം കേന്ദ്രീകരിച്ച് പ്രവർത്തിച്ച്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് തൊഴിലാളി യൂണിയനുകളുടെ നേതൃനിരയിൽ എത്തുകയും 2000-ത്തിനുശേഷം രണ്ടു തവണ കൊച്ചിൻ നഗരസഭയിൽ കൗൺസിലറായി വിജയിക്കുകയും, 2016-ൽ കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും എംഎൽഎയായി വിജയം നേടുകയും ചെയ്തു.

ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ (630 400 1172), ജോൺ പാട്ടപതി (847 312 7151), ബിജി ഫിലിപ്പ് (224 565 8268), പീറ്റർ കുളങ്ങര (847 951 4476).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP