Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്സസിൽ നിന്നുള്ള മൂന്നു പേർ ക്രിക്കറ്റ് ബി ഫൈനലിൽ

ടെക്സസിൽ നിന്നുള്ള മൂന്നു പേർ ക്രിക്കറ്റ് ബി ഫൈനലിൽ

പി. പി. ചെറിയാൻ

മെറ്റുച്ചൻ (ന്യുജഴ്സി): ഓഗസ്റ്റ് 12 ന് ന്യുജഴ്സി മെറ്റുച്ചനിൽ നടക്കുന്ന മണിഗ്രാം ക്രിക്കറ്റ് ബി മത്സരത്തിൽ പങ്കെടുക്കുന്നതിന് ടെക്സസിൽ നിന്നുള്ള മൂന്നുപേർ അർഹത നേടി. ജൂലൈ 16 ന് നടന്ന ഡാലസ് റീജിയണൽ ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ വിനയ്, വിക്രം നദീൻ അസ്ലം എന്നിവരുടെ പേരുകൾ ജൂലൈ 21 ന് പ്രഖ്യാപിച്ചു.

സാൻഫ്രാൻസിസ്‌ക്കൊ, ഡാലസ്, ഷിക്കാഗോ, ന്യുജഴ്സി, ടൊറന്റോ തുടങ്ങിയ റീജിയണൽ റൗണ്ട്സിൽ വിജയികളായവരാണ് ഓഗസ്റ്റ് 12 നടക്കുന്ന ഫൈനലിൽ മാറ്റുരക്കുക. 18 വയസിനു മുകളിൽ പ്രായമുള്ളവരായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നവരെ കണ്ടെത്തുക എന്നതാണ് ക്രിക്കറ്റ് ബി മത്സരം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് മണിഗ്രാം ക്രിക്കറ്റ് ബി സ്ഥാപകൻ നഹൂൽവാലിയ പറഞ്ഞു. 10,000 ഡോളറാണ് സമ്മാനതുക ഓഗസ്റ്റ് 12 ന് നടക്കുന്ന മത്സരം വീക്ഷിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് :848 248 4199.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP