Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളോറൽ പാർക്ക് ടൈസൺ സെന്ററിൽ മ്യൂസിക് ഫെസ്റ്റ് നാളെ

ഫ്‌ളോറൽ പാർക്ക് ടൈസൺ സെന്ററിൽ മ്യൂസിക് ഫെസ്റ്റ് നാളെ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: സോളിഡ് ആക്ഷൻ സ്റ്റുഡിയോയുടെ നേതൃത്വത്തിൽ ഫ്രൺഡ്‌സ് ഓഫ് കമ്മ്യൂണിറ്റി യു. എസ്. എ, അമേരിക്കൻ ബിസിനസ്സ് റെഫെറൽ നെറ്റ്‌വർക്ക്, ഏഷ്യാനെറ്റ്, പവർ വിഷൻ ടി. വി, പ്രവാസി ടി. വി, ജയ്ഹിന്ദ് ടി. വി, ജെസ് പഞ്ചാബ് ടി. വി എന്നിവരുടെ സഹകരണത്തോടെ മെഗാ മ്യൂസിക് ഫെസ്റ്റ് നാളെ നടത്തപ്പെടുന്നു. ന്യൂയോർക്കിലെ ഫ്‌ളോറൽ പാർക്ക് 26 നോർത്ത് ടൈസൺ അവന്യുവിലുള്ള ടൈസൺ സെന്ററിൽ വച്ച് 23 ഞായറാഴ്ച വൈകിട്ട് 5-ന് ഇന്ത്യൻ കുടിയേറ്റ സമൂഹത്തിലെ വിവിധ അനുഗ്രഹീത കലാകാരന്മാരെ അണിനിരത്തി മ്യൂസിക്-ഡാൻസ് ഫെസ്റ്റിന് തിരശീല ഉയരുന്നു.

ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സിനിമാ-സീരിയൽ കലാകാരന്മാരെ ഇറക്കുമതി ചെയ്ത് സ്റ്റേജ്‌ഷോകൾ നടത്തുന്ന ഈ കാലഘട്ടത്തിൽ അമേരിക്കയിൽ സ്ഥിരതാമസക്കാരായ കുടിയേറ്റ സമൂഹത്തിലെ പ്രഗത്ഭരായ ധാരാളം കലാകാരന്മാരെയും വളർന്നു വരുന്ന തലമുറയിലെ കലാവാസനയുള്ള അനുഗ്രഹീത യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന മ്യൂസിക്-ഡാൻസ് ഫെസ്റ്റ് വേറിട്ടൊരു അനുഭവം നൽകുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.

നമുക്ക് ചുറ്റുമുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭാവിയിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഈ ഗാനസന്ധ്യ നടത്തപ്പെടുന്നത്. മറ്റ് പരിപാടികളിൽ നിന്നും വ്യത്യസ്തമായി ബ്യൂട്ടി പേജന്റ് ഗാല, റിഥം ഡാൻസ് എന്നിവ ഈ പരിപാടിയുടെ പ്രത്യേകതയാണ്. ഹമസാസ്യ സ്‌കൂൾ ഓഫ് ഡാൻസ്, ജോതിക ഡാൻസ് ഗ്രൂപ്പ്, ഭാരത തരംഗം ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ ഡാൻസ് പരിപാടികൾക്കൊപ്പം പല ഭാഷകളിലുള്ള ഗാനങ്ങളും അവതരിപ്പിക്കു ന്നതാണ്.

പ്രശസ്ത ഗായകരായ നൈനാൻ കൊടിയാട്ട്, സാഗ്‌നിക് സെൻ, സരിക കാൻസറാ, വിജു ജേക്കബ്, സോമി മാത്യു, ജോസ് ബേബി എന്നിവരുടെ ശ്രവണ സുന്ദര ഗാനങ്ങളും മൂന്നു മണിക്കൂറോളം നീളുന്ന പരിപാടിയിൽ അവതരിക്കപ്പെടുന്നു. ഗീതാ മന്നം, ഭരത് ഗൗരവ്, ഭരത് ഗോർഡിയ, ഇന്ദു ഗുജ്‌വാനി എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷാജി എണ്ണശേരിൽ- (917)868-6960, ഈപ്പൻ ജോർജ്ജ്- (718)753-4772.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP