Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമയുടെ പത്താം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളും വർണാഭമായി

ഒരുമയുടെ പത്താം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളും വർണാഭമായി

ഓർലാന്റോ: ഒരുമയുടെ പത്താമത് വാർഷികവും 2017 ലെ ക്രിസ്മസ്- പുതുവർഷാഘോഷങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളോടെ ഡിസംബർ 9 ശനിയാഴ്ച വർണാഭമായി കൊണ്ടാടി. വൈകുന്നേരം 5.30ന് കുട്ടികൾക്കായുള്ള സ്‌പെല്ലിങ് ബീ മത്സരത്തോടു കൂടിയാണ് ആഘോഷങ്ങൾ സമാരംഭിച്ചത്.

ആൻ റീത്ത ബിനോയിയുടെ പ്രാർതനാ ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന്, സ്മിതാ സോണി അണിയിച്ചൊരുക്കിയ കാലിതൊഴുതിന്റെ പശ്ച്ത്തലത്തിലെ കുട്ടികളുടെ നേറ്റിവിറ്റി സ്‌കിറ്റും ഏജേഞൽ ഡാൻസും വർണാഭമായ ബലൂണ്കളെന്തിയ കൊച്ചുകുട്ടികളോടൊപ്പം മിടായികളുമായി എത്തിയ സാന്താക്ലോസും കാണികൾക്ക് വേറിട്ട ഒരനുഭവമായി. ഒരുമയുടെ പ്രസിഡന്റ് സോണി തോമസ് സദസിനു സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥികളായി എത്തിച്ചേർന്ന കൈസർ യൂണിവേർസിറ്റി ഡീൻ ഉൃ. വിജയൻ നായർ, സെന്റ് മേരീസ് സീറോ മലബാർ കാത്തോലിക്കാ ഇടവക വികാരിയായ ഫാ.കുര്യാക്കോസ് വടാന, സെന്റ് പോൾസ് ഓർത്തോഡോക്‌സ് ഇടവക വികാരി ഫാ. ജേക്കബ് മാത്യു, ഫാ. ജെയിംസ് തരകൻ, ഫാ. ബിനോ വാച്ചാപരമ്പിൽ, ഫാ. ദെന്നി ജോസഫ്, ഫാ.ഷിന്റോ സെബാസ്റ്റ്യൻ, ഫോമാ ടഡചടഒകചഋ റീജിയണൽ വൈസ് പ്രസിഡന്റ് ബിനു മാമ്പിള്ളി, ഫോമാ നാഷണൽ കമ്മിറ്റി അംഗം ജോസ്‌മോൻ തത്തംകുളം, ഫൊക്കാന ജോയിന്റ് ട്രഷറർ ജോസ് മാടവന, ഒരുമ പ്രസിഡന്റ് സോണി തോമസ്, ഓർമ പ്രസിഡന്റ് സാബു ആന്റണി, എന്നിവർ ഭദ്രദീപം കൊളുത്തിയതിന് ശേഷം ഫാ. ജേക്കബ് മാത്യു ക്രിസ്മസ് സന്ദേശം നൽകി.

തുടർന്ന് ഒരുമയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സോണി തോമസ്, സുരേഷ് നായർ, ജോമിൻ മാത്യു, സണ്ണി കൈതമറ്റം, ജോയ് ജോസഫ്, ജോളി പീറ്റർ, സാറ കമ്പിയിൽ, സ്മിതാ സോണി എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.

ഒരുമയ്‌ടെ പത്താം വാർഷികത്തോടനുബന്ധിച്ച് 2008 മുതൽ പ്രസിഡന്റ് ആയിരുന്ന സജി ജോൺ, അശോക് മേനോൻ, നോബിൾ ജനാർദ്, നന്ദകുമാർ ചക്കിങ്ങൾ, ഷാജി തൂമ്പുങ്കൽ, രഞ്ജിത്ത് താഴ്‌ത്തുമടത്തിൽ, സായിറാം, ദയ കാമ്പിയിൽ, സോണി തോമസ് എന്നിവരേ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

തുടർന്നു നടന്ന കൾച്ചറൽ പ്രോഗ്രാമിൽ ടാംപായിൽ നിന്നുമെത്തിയ രമ്യ നോബിളിന്റെ ഇമ്പമാർന്ന ഗാനാലാപനം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഒരുമയുടെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച ഡാൻസ്, ലയന ഡാൻസ് സ്‌കൂളിലെ കുട്ടികളുടെ ക്രിസ്മസ് തീം ഡാൻസ് ബോളിവുഡ് ഡാൻസ്, നൃത്ത്യ അക്കാഡമിയിലെ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ്, നതാലിയയുടെ ബോളിവുഡ് ഡാൻസ്, ജോൺ ബെഹനാന്റെ സോളോ എന്നിവ കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. ജോജോ തോമസും ബെന്നി പടിക്കാട്ടും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച കോമഡി സ്‌കിറ്റ് കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. ആയിഷ ജോമിൻ കലാപരിപാടികളുടെ മുഖ്യ അവതാരികയായിരുന്നു. കലാപരിപാടികൾക്കു സ്മിതാ സോണി നേതൃത്വം വഹിച്ചു.

തുടർന്ന്, ശ്രീ. അശോക് മേനോൻ 2018 ലെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ സദസിന് പരിചയപ്പെടുത്തി. 2018 ലെ പ്രസിഡന്റായി സണ്ണി കൈതമററവും, വൈസ് പ്രസിഡന്റായി ചാക്കോച്ചൻ ജോസഫും, സെക്രട്ടറിയായി ലിനു ചാക്കോയും, ജോയിന്റ് സെക്രട്ടറിയായി ജയിസൺ പോളും ട്രഷറർ ആയി ഷാജി തൂമ്പുങ്കലും, പ്രോഗ്രാം കോർഡിനേറ്റർ ആയി സജിത നായരും, സ്പോർട്സ് കോർഡിനേറ്റർ ആയി ജോസഫ് തുരുത്തിമാലിലും, യൂത്ത് കോർഡിനേറ്റർ ആയി നയൻ നോബിളും തെരഞ്ഞെടുക്കപ്പെട്ടു.

അതിനു ശേഷം, 2017ൽ നടന്ന കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് നടന്നത്. സെക്രട്ടറി ജോമിൻ മാത്യൂ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് തിരശീല വീണു. ശബ്ധക്രമീകരണത്തിനു നോബിൾ ജനാർദും സ്റ്റേജ് അലങ്കാരത്തിനു ബാബു ചിയേഴത്തും ചുക്കാൻ പിടിച്ചപ്പോൾ ഈ അനർഘ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത് സജി ജോണും ബാബു ശങ്കറുമാണ്. സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു. ആഘോഷങ്ങളോടന്ബന്ധിച്ചു സാമ്പത്തികമായ സഹായം ആവശ്യമായ ഒരു കുടുംബത്തെ സഹായിക്കാനായി ചാരിറ്റി ബോക്‌സ് കളക്ഷനും നടത്തപ്പെട്ടു. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഈ ആഘോഷം ശ്രദ്ധേയമാകുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP