Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച

ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഫൊറോന അടിസ്ഥാനത്തിലുള്ള അത്തപ്പൂക്കളമത്സരത്തോടെ ആരംഭിക്കും. എച്ച്.കെ.സി.എസ്. പ്രസിഡന്റ് തോമസ് കൊരട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സ്പിരിച്വൽ ഡയറക്ടർ ഫാദർ സുനി പടിഞ്ഞാറേക്കര ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ തോമസ്‌കുട്ടി വടാതല മുഖ്യാതിഥിയായിരിക്കും.

കമ്മ്യൂണിറ്റി അംഗങ്ങളുടെ വർണ്ണോജ്ജ്വലമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ടുകൾ വിവിധ നൃത്തങ്ങൾ, വർണ്ണപ്പകിട്ടാർന്ന താലപ്പൊലിയുമായി വാദ്യമേളങ്ങളോടുള്ള മാവേലിയുമായുള്ള ഘോഷയാത്ര തിരുവാതിര, ഗാനസന്ധ്യ മുതലായവയും തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP