Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയതിന് കോൺഗ്രസ് നേതൃത്വം വലിയ വില നൽകേണ്ടിവരും; ഓവർസീസ് കോൺഗ്രസ് യുഎസ്എ

രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയതിന് കോൺഗ്രസ് നേതൃത്വം വലിയ വില നൽകേണ്ടിവരും; ഓവർസീസ് കോൺഗ്രസ് യുഎസ്എ

പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് വലിയ വില നൽകേണ്ടിവരുമെവർസീസ് കോൺഗ്രസ് യുഎസ്എ ഘടകം വൈസ് ചെയർമാൻ ജോർജ്ജ് ഏബ്രഹാം പറഞ്ഞു.പി.ജെ കുര്യൻ അനുഭവ പരിചയത്തിന്റെ അഭാവം വരുത്തുന്ന പ്രശ്‌നങ്ങൾ ഇനികോൺഗ്രസ് നേതൃത്വം അനുഭവിച്ചു തന്നെ അറിയുമെന്നും ജോർജ്ജ് ഏബ്രഹാംകൂട്ടിച്ചേർത്തു.

പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിക്കുക മാത്രമല്ലകോൺഗ്രസ് നേതൃത്വത്തിലെ ചിലർ ചെയ്തത് മറിച്ച് അത് കേരളാ കോൺഗ്രസിന്തളികയിൽ വെച്ച് നൽകുകയും ചെയ്തു. ഒരുപക്ഷെ കോൺഗ്രസിലെ തന്നെമറ്റൊരാൾക്ക് അവസരം നൽകിയിരുന്നെങ്കിൽ സാധാരണ കോൺഗ്രസ്
പ്രവർത്തകരുടെ വികാരം മാനിച്ചുവെന്നെങ്കിലും കരുതാൻ കഴിയുമായിരുന്നു.

എന്നാൽ മുന്നണിസംവിധാനത്തിന്റെ പേരിൽ കോൺഗ്രസ് മുസ്ലിംലീഗിനും കേരളാകോൺഗ്ര സിനും അടിയറവ് പറയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്തുകൊണ്ടാണ്‌കോൺഗ്രസിൽ നിന്നും വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോൾ അകലുന്നതെന്ന് ഇതിൽനിന്നും വ്യക്തമാണ്. കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിൽ മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം അനുവദിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെ വീഴ്ചയുടെതുടക്കമാകുകയായിരുന്നു. ഇപ്പോഴിതാ രാജ്യസഭാ സീറ്റുപോലും ഘടകകക്ഷികൾക്ക്അടിയറ വെയ്‌ക്കേണ്ട ഗതികേട് വന്നിരിക്കുന്നു.

കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസിന് യാതൊരു അടിത്തറയുമില്ലെന്ന്
ചെങ്ങന്നൂർ ഇലക്ഷൻ വ്യക്തമാക്കിയതാണ്. ഇലക്ഷന്റെ അവസാന സമയം കേരളാകോൺഗ്രസ് ഒപ്പമെത്തിയിട്ടും കോൺഗ്രസിന് യാതൊരു ഗുണവും ലഭ്യമായില്ല.ഇതെല്ലാം മനസിലാക്കി തന്നെ ശക്തമായ തീരുമാനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. ബിജെപി രാഷ്ട്രീയം ഉയർത്തുന്നഭീഷിണികളെ നേരിടാൻ കോൺഗ്രസ് സ്വന്തം അടിത്തറ ശക്തിപ്പെടുത്തുകയാണ് വേണ്ടത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP