Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാനവിരവിൽ നാഥൻ വന്നെത്തിടാറായ്ഉയർപ്പിൻ കാഹളം കേട്ടിടറായ് ' പി.സി.എൻ.എ.കെ കോൺഫ്രൻസ് തീം സോങ്ങ് പുറത്തിറക്കി

വാനവിരവിൽ നാഥൻ വന്നെത്തിടാറായ്ഉയർപ്പിൻ കാഹളം കേട്ടിടറായ് ' പി.സി.എൻ.എ.കെ കോൺഫ്രൻസ് തീം സോങ്ങ് പുറത്തിറക്കി

നിബു വെള്ളവന്താനം

ബോസ്റ്റൺ: ജൂലൈ 5 മുതൽ 8 വരെ സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ സെന്റർ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന 36 - മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ തീം സോങ്ങ് പുറത്തിറക്കി.

'നിന്റെ രാജ്യം വരേണമേ' എന്നുള്ള ഈ വർഷത്തെ പി.സി.എൻ.എ.കെ കോൺഫ്രൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി സിസ്റ്റർ പ്രീയ വെസ്ലി ഡാളസ്സ് എഴുതി തയ്യാറാക്കിയ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് പ്രമൂഖ ക്രൈസ്തവ ഗായകനും രചയിതാവുമായ ഡോ. ബ്ലസൻ മേമന ഏബ്രഹാമാണ്. നാഷണൽ മ്യൂസിക് കോർഡിനേറ്റർ പ്രിൻസ് മാത്യു ഏകോപനവും ജിൻസ് മാത്യൂ ഓർക്കസ്‌ട്രേഷനും നിർവ്വഹിച്ചിരിക്കുന്ന ഗാനം പവ്വർവിഷൻ യു.എസ്.എ യുടെ സഹകരണത്തിൽ ഡോൺ വലിയ വെളിച്ചമാണ് (ഡി മൂവിസ്) ചിത്രീകരിച് പുറത്തിറക്കിയിരിക്കുന്നത്. ഫേസ്‌ബുക്കിലും യൂടൂബിലുമായി അരലക്ഷത്തിലധികം ആളുകൾ ഇതുവരെ തീം സോങ്ങ് കണ്ടു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

റവ. ബഥേൽ ജോൺസൻ നാഷണൽ കൺവീനർ വെസ്‌ളി മാത്യൂ നാഷണൽ സെക്രട്ടറി, ബാബുക്കുട്ടി ജോർജ് നാഷണൽ ട്രഷറാർ, ഷോണി തോമസ് നാഷണൽ യൂത്ത് കോർഡിനേറ്റർ, ആശ ഡാനിയേൽ നാഷണൽ ലേഡീസ് കോർഡിനേറ്റർ, ഡോ. തോമസ് ഇടിക്കുള കോൺഫ്രൻസ് കോർഡിനേറ്റർ എന്നിവരാണ് പി.സി.എൻ.എ.കെ ദേശിയ ഭാരവാഹികൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP