Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം ബി എൻ ഫൗണ്ടേഷന്റെ 'പൂമരം' ഷോ ടിക്കറ്റ് കിക്കോഫ് ന്യൂജേഴ്‌സിയിൽ നടത്തി

എം ബി എൻ ഫൗണ്ടേഷന്റെ 'പൂമരം' ഷോ ടിക്കറ്റ് കിക്കോഫ് ന്യൂജേഴ്‌സിയിൽ നടത്തി

ന്യൂജേഴ്‌സി: എം ബി എൻ ഫൗണ്ടേഷൻ ന്യൂജേഴ്‌സി മലയാളികൾക്കായി അവതരിപ്പിക്കുന്ന യുടെ ടിക്കറ്റ് കിക്കോഫ് നടന്നു. എൻ എസ് എസ് ന്യൂ ജേഴ്‌സിയുടെ ഓണാഘോഷങ്ങളോടനുബന്ധിച്ചാണ് കിക്കോഫ് നടത്തിയത്. ഒക്ടോബർ 15നു ന്യൂജേഴ്‌സി വൂഡ്ബ്രിഡ്ജ് മിഡിൽ സ്‌കൂൾ (525 Barron Ave, Woodbridge, NJ 07095) ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ വർഷത്തെ ഏറ്റവും മികച്ച ഷോ ആയിരിക്കും ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്നതെന്ന് ടിക്കറ്റ് കിക്കോഫ് ഉത്ഘാടനം നിർവഹിച്ചുകൊണ്ട് എം ബി എൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി നായർ പറഞ്ഞു .

'പൂമരം' ഷോയുടെ ടിക്കറ്റുകൾ ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക പ്രവർത്തകരായ രാജൻ ചീരൻ, ഡോ ഷിറാസ് യൂസഫ് , ഡോ ഗോപിനാഥൻ നായർ, അഞ്ജലി ഹരിഹരൻ, സുധ കർത്ത എന്നിവർ മാധവൻ ബി നായരുടെ കയ്യിൽ നിന്ന് സ്വീകരിച്ചു. മുതിർന്ന പ്രവാസി സംഘടന നേതാവായ ടി. എസ് ചാക്കോയെ ഈ കലാപരിപാടിയുടെ മുഖ്യ അംബാസഡറായി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു .

എം ബി എൻ ഫൗണ്ടേഷന്റെ ഉത്ഘാടനം പൂമരം ഷോയ്ക്കു മുന്നോടിയായി നടക്കും. ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മാധവൻ ബി നായർ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എൻ ഫൗണ്ടേഷൻ. 'പ്രോമോട്ടിങ് സ്‌കിൽസ്, സപ്പോർട്ടിങ് ഹെൽത്ത് 'എന്ന ആശയത്തോടെയാണ് എം ബി എൻ ഫൗണ്ടേഷൻ രൂപീകരിച്ചിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളിലെ കഴിവുകൾ വികസിപ്പിക്കുക, നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സയ്ക്കുള്ള സഹായം നൽകുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ ഫൗണ്ടേഷനുണ്ട് .

അമേരിക്കയിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തത നിറഞ്ഞതാകും വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന 'പൂമരം' ഷോ. ന്യൂജേഴ്സിയിലെ മലയാളി സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(MANJ), കേരളാ കൾച്ചറൽ ഫോറം (KCF),നോർത്ത് അമേരിക്കൻ മലയാളിസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ് (NAMAM) എന്നിവയുടെ പിന്തുണയോടുകൂടിയാണ് ഈ ഷോ ന്യൂ ജേഴ്‌സിയിൽ അവതരിപ്പിക്കുന്നത്.

മലയാളികളുടെ കുടുംബങ്ങളിലെ സ്വന്തം അംഗത്തെപ്പോലെ നാം കാണുന്ന കലാകാരിയായ വൈക്കം വിജയലക്ഷ്മിയുടെ ആദ്യത്തെ അമേരിക്കൻ ഷോ കൂടിയാണ് പൂമരം. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട് തന്നെ സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ഗായികയാണ് വിജയലക്ഷ്മി. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ''സെല്ലുലോയിഡി'ലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനം മലയാളക്കരയാകെ അലയടിച്ചു. ആ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവർ കുറവായിരിക്കും. ആദ്യ പാട്ടിനു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ സമിതിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി.

മാത്രമല്ല,വിജയലക്ഷ്മിയുടെ വേറിട്ട ആലാപന ശൈലി പരക്കെ അംഗീകരിക്കപ്പെട്ടു. അതോടെ കൂടുതൽ അവസരങ്ങളും കൈവന്നു. കാഴ്ച നൽകുന്ന ഞരമ്പുകൾ ചുരുങ്ങിയതാണ് വിജയലക്ഷമിക്ക് കാഴ്ചയില്ലാതിരിക്കാൻ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള സംവിധാനം അമേരിക്കയിൽ തുടങ്ങിക്കഴിഞ്ഞു. 'ബയോണിക് ഐ' എന്ന ഈ സംവിധാനം വിജയലക്ഷ്മിക്കു ഗുണപ്രദമാകുമോ എന്നും പൂമരം സംഘം അന്വേഷിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ഈ ഷോയുടെ വിജയം അമേരിക്കൻ മലയാളികളുടെ സുമനസിന്റെ വിജയം കൂടിയാണ്.

പുല്ലാംകുഴലിൽ നാദവിസ്മയം തീർക്കുന്ന ചേർത്തല രാജേഷും, ബിനോയിയും അടങ്ങുന്ന സംഘം ഒരുക്കുന്ന സംഗീതവിരുന്നും ഇതോടൊപ്പം അവതരിപ്പിക്കും.ഡയമണ്ട് നെക്ക്‌ലേസിലൂടെ മലയാള സിനിമയിലെത്തി ഒപ്പത്തിലെ പൊലീസ് ഓഫിസർ വരെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്ര നടി അനുശ്രീയും , രൂപശ്രീ, സജ്ന നജാം, ശ്രുതി തമ്പി, ഷാജു തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ കാണികൾക്കു ആവേശമാകും.സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവ് സജ്ന നജാം ആണ് നൃത്ത സംവിധാനം നിർവഹിക്കുന്നത്. 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഹിറ്റ് പാട്ട് എഴുതി ഈണം പകർന്ന അരിസ്റ്റോ സുരേഷ്, അനുകരണ കലയുടെ മുടിചൂടാ മന്നൻ ആയ അബിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കോമഡി ഷോയും, നടൻ അനൂപ് ചന്ദ്രനും, ആക്ഷൻ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്‌കിറ്റുകളും പുതിയ അനുഭവമാകും നമുക്ക് സമ്മാനിക്കുക. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ കലാകാരന്മാർ പൂമരത്തിനൊപ്പം ന്യൂജേഴ്‌സിയിലെ കാണികളെ വിസ്മയിപ്പിക്കുവാൻ എത്തും.

'പൂമരം ' ഷോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: മാധവൻ ബി നായർ, ചെയർമാൻ, 732 718 7355 വിനീത നായർ, പി ർ ഒ, 732 874 3168

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP