Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി മലയാളി ഫെഡറേഷൻ പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു

പ്രവാസി മലയാളി ഫെഡറേഷൻ പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു

പ്രവാസി മലയാളി ഫെഡറേഷന് (പി എം എഫ്) പുതിയ ഗ്ലോബൽ കമ്മിറ്റി കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്റ്റ് ഡയറക്ടർ ബോർഡ് അംഗീകരിച്ചു. പുതിയ കമ്മിറ്റിക്കായിരിക്കും 2018 ലെ ചുമതലയെന്നും ഗ്ലോബൽ കോർഡിനേറ്ററായി ജോസ് മാത്യൂസ് പനച്ചിക്കൽ തുടരുമെന്നും ഗ്ലോബൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ജോസ് കാനാട്ട് അറിയിച്ചു.

റാഫി പാങ്ങോട്, സൗദി അറേബ്യ (ഗ്ലോബൽ പ്രസിഡന്റ്), ജോൺ ഫിലിപ്പ്, ബഹ്‌റൈൻ (ജനറൽ സെക്രട്ടറി), നൗഫൽ മടത്തറ, സൗദി അറേബ്യ (ട്രഷറർ), കുര്യൻ മനയാനിപ്പുറത്ത്, ഓസ്ട്രിയ (വൈസ് പ്രസിഡന്റ്), ജോൺസൻ മാമലശ്ശേരി (ഓസ്‌ട്രേലിയ), ജോസഫ് പോൾ (ഇറ്റലി), ജോയിന്റ് സെക്രട്ടറിമാർ, ബിനോയ് സെബാസ്റ്റ്യൻ (ഡെന്മാർക്ക്) ജോയിന്റ് സെക്രട്ടറി, ഡോ.കെ.കെ.അനസ്(ഫ്രാൻസ്) പി ആർ ഒ ആൻഡ് മീഡിയ കോഓർഡിനേറ്റർ, അനിത പുല്ലയിൽ (ഇറ്റലി) വുമൺ കോഡിനേറ്റർ, അജിത്ത് കുമാർ, (തിരുവനന്തപുരം) ഇന്ത്യൻ കോഡിനേറ്റർ, ജോള്ളി തുരുത്തുമ്മൽ (യൂറോപ്പ് കോഡിനേറ്റർ), ചന്ദ്രസേനൻ (സൗദി അറേബ്യ) കേരള കോഡിനേറ്റർ എന്നിവരും ഗ്ലോബൽ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങൾ.

ഡോ.അബ്ദുൽ നാസർ(സൗദി അറേബ്യ),സ്‌ററീഫൻ കോട്ടയം(സൗദി അറേബ്യ), ഉദയകുമാർ ജിദ്ദ(സൗദി അറേബ്യ), എം പി .സലിം(ഖത്തർ), റെനി (പാരീസ്), പി. പി.ചെറിയാൻ (യു.എസ്.എ) ഉൾപ്പടെ എല്ലാ നാഷണൽ പ്രസിഡന്റുമാരും, നാഷണൽ കോഡിനേറ്റർമാരും ആയിരിക്കും ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ.

പുനഃസംഘടിപ്പിച്ച ഗ്‌ളോബൽ അഡ്വസറി ബോഡി അംഗങ്ങളായി ജോർജ്ജ് പടിക്കക്കുടി (ഓസ്ട്രിയ), ബഷീർ അംബലായി (ബഹറൈൻ), ഡോ.ജോർജ്ജ് മാത്യൂസ് (ജി.സി.സി), ജോൺ റൗഫ് (ഖത്തർ), അബ്ദുൽ അസീസ്(സൗദി അറേബ്യ), ലിസ്സി അലക്‌സ് (യു.എസ്.എ.)എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP