Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂയോർക്ക് പിവൈഎഫ്എയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടു മണിക്കൂർ തുടർമാന പ്രാർത്ഥനയും ആരാധനയും

ന്യൂയോർക്ക് പിവൈഎഫ്എയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടു മണിക്കൂർ തുടർമാന പ്രാർത്ഥനയും ആരാധനയും

നിബു വെള്ളവന്താനം

ന്യൂയോർക്ക് : ന്യൂയോർക്ക് പി വൈ എഫ് എയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടു മണിക്കൂർ തുടർമാന പ്രാർത്ഥനയും ആരാധനയും മെയ് ആറിന് ശനിയാഴ്ച രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ എൽമോണ്ട് മീച്ചം അവെന്യൂവിൽ ഉള്ള ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗണത്തിൽ നടക്കും.

ക്രമീകരിക്കപെട്ടിരിക്കുന്ന തുടർമാന മീറ്റിംഗിൽ പ്രാർത്ഥനയും ആരാധനയും കൂടാതെ, വിവിധ യുവജന വിഭാഗങ്ങൾ നേതൃത്വം നൽകുന്ന ആരാധന ഗാനാലാപനവും, ഉണർവ് യോഗവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബേബി തോമസ് അറിയിച്ചു.

പൂർണമായി സമയം വേർതിരിച്ചു ദൈവ സന്നിധിയിൽ ഇരിക്കുവാൻ താൽപ്പര്യപെടുന്നവർക്ക് ഈ അവസരം ഒരു പുതിയ അനുഭവമായി മാറ്റപെടുവാൻ കാരണമായി തീരുമെന്ന് ഭാരവാഹികൾ കരുതുന്നു. അനാല്തമീയതക്കെതിരെ പടപൊരുതുവാനും, നല്ല ആത്മീയ നിലവാരമുള്ള തലമുറയെ വാർത്തെടുക്കുവാനും പി വൈ എഫ് എ പ്രതിജ്ജ ദ്ധമായിരിക്കുകയാൽ ഏവരുടെയും സഹകരണവും പ്രാർത്ഥനയും ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

പി വൈ എഫ് എ യുടെ ഈ വർഷത്തെ ഭാരവാഹികളായി ഫിൽസൺ തോമസ്(പ്രസിഡന്റ്), ബോബി തോമസ്(സെക്രട്ടറി), ലോണി ബേബി (ട്രഷറർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP