Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോയിൽ മോൻസ് ജോസഫ് എം എൽ എയ്ക്ക് അവാർഡും മാർ ജോയി ആലപ്പാട്ടിന് പൗരസ്വീകരണവും ഏഷ്യാനെറ്റിന് മാദ്ധ്യമ പുരസ്‌കാരവും സമ്മാനിച്ചു

ഷിക്കാഗോയിൽ  മോൻസ് ജോസഫ് എം എൽ എയ്ക്ക്  അവാർഡും മാർ ജോയി ആലപ്പാട്ടിന് പൗരസ്വീകരണവും ഏഷ്യാനെറ്റിന് മാദ്ധ്യമ പുരസ്‌കാരവും സമ്മാനിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: പ്രഥമ അമേരിക്കൻ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ഇദംപ്രഥമമായി കേരളത്തിലെ നിയോജകമണ്ഡലങ്ങളിൽ മികച്ച ജനക്ഷേമ വികസന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നിയമസഭാ സാമാജികർക്കായി ഏർപ്പെടുത്തിയ ജനസേവാ അവാർഡ് കടുത്തുരുത്തി എംഎൽഎയും മുൻ മന്ത്രിയുമായ അഡ്വ.മോൻസ് ജോസഫിന് ഷിക്കാഗോ ബെൽ വുഡ് സിറ്റി മേയർ ഡോ. ഫ്രാങ്ക് എ.പാസ്‌ക്കൽ സമ്മാനിച്ചു.

ഷിക്കാഗോ സീറോമലബാർ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന് സമ്മേളനത്തിൽ വച്ച് പൗരസ്വീകരണം നൽകി. സാമൂഹ്യപ്രതിബന്ധതയുള്ള റിപ്പോർട്ടിംങിന് ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡിന് അർഹമായ ഏഷ്യാനെറ്റ് ചാനലിനുള്ള പുരസ്‌കാരം  യു.എസ്.എ. പ്രോഗ്രാം ഡയറക്ടർ ബിജു സക്കറിയ ഏറ്റുവാങ്ങി. കേരളത്തിൽ മികച്ച റോഡുകൾ യാഥാർത്ഥ്യമാക്കാനും അടിസ്ഥാന സൗകര്യ വികസനം ഏറ്റവും കാര്യക്ഷമതയോടെ നടപ്പാക്കാനും നേതൃത്വം നൽകിയത് കണക്കിലെടുത്താണ് മോൻസ് ജോസഫ് എംഎ‍ൽഎ.യ്ക്ക് ജനസേവാ അവാർഡ് സമ്മാനിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഞങ്ങൾക്കുമുണ്ട് ആശങ്കകൾ'എന്ന പേരിൽ ഏഷ്യാനെറ്റ് ചാനലിൽ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥിനികളുടെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും സാമൂഹ്യ പ്രതിബന്ധതയോടെ റിപ്പോർട്ടുചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റിന് മാദ്ധ്യമ അവാർഡ് സമ്മാനിച്ചത്. ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന ഗ്ലോബൽ അവാർഡുനൈറ്റ്  ഷിക്കാഗോ ബെൽവിഡ് സിറ്റി മേയർ ഡോ. ഫ്രാങ്ക് എ.പാസ്‌ക്കൽ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സണ്ണി വള്ളിക്കുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഭരണകർത്താക്കളും, ആദ്ധ്യാത്മിക നേതാക്കളും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ള സമൂഹത്തിലെ മുൻനിരക്കാർ എപ്പോഴും മാതൃക കാണിക്കുന്ന വ്യക്തിത്വങ്ങൾ ആയിരിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു.

സമ്മേളനത്തിൽ ഷിക്കാഗോ രൂപത വികാരി ജനറലും കുറവിലങ്ങാട് ദേവമാതാ കോളേജിലെ മുൻ പ്രിൻസിപ്പളുമായ റവ. ഡോ.അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇന്ത്യ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജോസ് കണിയാലി, ഫൊക്കാന നാഷണൽ വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചൽ,  ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫോമ ജനറൽ സെക്രട്ടറി ഗ്ലാസൺ വർഗ്ഗീസ്, ബിജി എടാട്ട്, ടോമി അമ്പനാട്ട്, പോൾ പറമ്പി, ജോസ് ഞാറവേലി എന്നിവർ സംസാരിച്ചു.

അവാർഡുദാന ചടങ്ങിൽ ഷിക്കാഗോ മലയാളി അസ്സോസിയേഷൻ സെക്രട്ടറി സാബു നടുവീട്ടിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് രജ്ഞൻ എബ്രഹാം നന്ദിയും രേഖപ്പെടുത്തി. അസ്സോസിയേഷൻ ട്രഷറർ ജോൺസൺ കണ്ണക്കാടൻ എം.സി. ആകുകയും ചെയ്തു. അവാർഡുദാന ചടങ്ങുകൾ ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ഭാരവാഹികളായ ഫിലിപ്പ് പുത്തൻപുര, ബിജി സി മാണി, സിബിൾ ഫിലിപ്പ് , ബാബു മാത്യു, ജോജോ വെങ്ങാന്തറ, സന്തോഷ് നായർ എന്നിവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP