Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോർജ് മാമ്മൻ കൊണ്ടൂരിനു പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഉജ്ജ്വല സ്വീകരണംനൽകി

ജോർജ് മാമ്മൻ കൊണ്ടൂരിനു പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഉജ്ജ്വല സ്വീകരണംനൽകി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന പത്തനംതിട്ട ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രീസ് നേതാവുമായ ജോർജ് മാമ്മൻ കൊണ്ടൂരിനുപത്തനംതിട്ട ജില്ലാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി. ജൂലൈ 8നു ഞായറാഴ്ച വൈകുന്നേരം 4:30 നു സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ്‌കോമേഴ്സ് ഹാളിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം.

പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഷാൾ അണിയിച്ചുകൊണ്ടൂരിനെ അദ്ദേഹം സ്വീകരിച്ചു.ജനറൽ സെക്രട്ടറി ജെയിംസ് കൂടൽ സ്വാഗതം ആശംസിച്ചു.പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുംജില്ലയുടെ വികസനത്തിന് ജില്ലാ പഞ്ചായത്തും കൊണ്ടൂരും ചെയ്യുന്ന കാര്യങ്ങൾസവിസ്തരം അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾ, റോഡുകൾ,ജലസേചന പദ്ധതികൾ, ആശുപത്രികൾ, പ്രകൃതിക്ഷോഭത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസപ്രവർത്തനങ്ങൾ, തുടങ്ങിയവയെപ്പറ്റി പങ്കെടുത്തവർ ചോദ്യങ്ങളായി ശ്രദ്ധയിൽപെടുത്തിയപ്പോൾ നാളിതു വരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും ജില്ലാപഞ്ചായത്തിന്റെ പരിഗണനയിൽ ഇരിക്കുന്ന പദ്ധതികളും മറ്റു വികസന പരിപാടികളെപറ്റിയും വിശദമായി കൊണ്ടൂർ മറുപടി നൽകി.

സ്‌കൂളുകളിൽ പോകുന്ന വിദ്യാർത്ഥിനികളുടെ സുരക്ഷയെ ലക്ഷ്യമാക്കി രക്ഷ
കർത്താക്കൾ ്കു ഉപകരിക്കത്തക്ക വണ്ണം തുടക്കമിട്ട മൊബൈൽ ആപ്പ് സംവിധാനംസംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണെന്നു അദ്ദേഹം പറഞ്ഞു.
വികസനത്തിന് രാഷ്ട്രീയം പാടില്ല എന്ന് പ്രസംഗത്തിൽ നിരവധി തവണ അദ്ദേഹംഉത്ബോധിപ്പിച്ചു,

നിരവധി ട്രേഡ് യൂണിയനുകൾക്കു നേതൃത്വം നൽകുന്നതോടൊപ്പം കേരള സംസ്ഥാനകോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ വൈസ് ചെയർമാനായും പ്രവർത്തിക്കുന്ന കൊണ്ടൂർപത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവിയോടൊപ്പം സാമ്പത്തികകാര്യസമിതിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു, സംസ്ഥാന സർക്കാരിന്റെ 2017 ലെഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡും 25 ലക്ഷം രൂപ സമ്മാനവുംപത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കരസ്ഥമാക്കുവാൻ കൊണ്ടൂർ വഹിച്ച പങ്ക്പ്രശംസനീയമാണ്.

ജില്ലാ അസ്സോസിയേഷൻ സെക്രട്ടറി ജീമോൻ റാന്നി, സ്ഥാപക നേതാക്കളായ ജോർജ് എംഫിലിപ്പ്, ബ്ലസൻ ഹൂസ്റ്റൺ, സക്കറിയ കോശി, ഐ.എൻ.ഓ.സി പെൻസിൽവാനിയ ചാപ്റ്റർസെക്രട്ടറി സന്തോഷ് എബ്രഹാം, എസ്.കെ.ചെറിയാൻ, സജി ഇലഞ്ഞിക്കൽ, മാമ്മൻ ജോർജ്,റോയ് തീയാടിക്കൽ, ജെ.ഡബ്ലിയു.വര്ഗീസ്, റോയ് വെട്ടുകുഴി, ഡാനിയേൽ ചാക്കോ, ജോർജ്‌കൊച്ചുമ്മൻ ജോമോൻ ഇടയാടി, തോമസ് ഒലിയാംകുന്നേൽ തുടങ്ങിയവർ ചർച്ചകളിൽ സജീവമായിപങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP