Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാധക സ്‌കൂൾ ഓഫ് മ്യൂസിക്, സംഗീത പുരസ്‌കാര പ്രഖ്യാപനം മൂന്നിന്

സാധക സ്‌കൂൾ ഓഫ് മ്യൂസിക്, സംഗീത പുരസ്‌കാര പ്രഖ്യാപനം മൂന്നിന്

ന്യൂ യോർക്ക്: ന്യൂയോർക് ആസ്ഥാനമായി സംഗീതത്തിനുവേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്‌സ്ഓഫ് അമേരിക്കയിൽ പ്രവർത്തിക്കുന്ന സാധക സ്‌കൂൾ ഓഫ് മ്യൂസിക്, സംഗീതത്തിന്റെവളർച്ചക്ക് സമഗ്ര സംഭാവനകൾ നൽകിയ മഹത് വ്യക്തികളെ ആദരിക്കുന്നതിനായി സാധകസംഗീത പുരസ്‌ക്കാരം ഏർപ്പെടുത്തി.

സാധക യുടെ ഈ പുരസ്‌ക്കാരം ഏർപ്പെടുത്തുവാൻ പ്രശസ്ത സംഗീതജ്ഞരായ പണ്ഡിറ്റ്‌രമേശ് നാരായൺ, ഡോക്ടർ കെ ഓമനക്കുട്ടി, കലൈ മാമണി പി ഉണ്ണികൃഷ്ണൻ, എന്നിവരുംറെവ. ഡോക്ടർ ജോസഫ് പാലക്കൽ (സി എം ഐ), പ്രൊഫ. ജോയ് ടി കുഞ്ഞാപ്പു (ഡി എസ്
സി. പി എച്ച് ഡി), ഡോക്ടർ ആനി പോൾ എന്നിവരും, സാധക യുടെ അഭ്യുദയ കാംഷികളായസുധാ കർത്ത, റെവ. ഫിലിപ്‌സ് മോടയിൽ, ദിലീപ് വര്ഗീസ്, അനിയൻ ജോർജ് , ഫ്രെഡ്‌കൊച്ചിൻ, മനോഹർ തോമസ്, പി കെ സോമരാജൻ എന്നിവർ അംഗങ്ങളായ കമ്മറ്റിതീരുമാനിക്കുകയുണ്ടായി

'പ്രഥമ സാധക സംഗീത പുരസ്‌കാരം' ഡിസംബർ മൂന്നിന് വൈകിട്ട് 5 മണിക്ക്
ഫിലാഡൽഫിയ യിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് യുവ പിന്നണി ഗായകൻഡോക്ടർ കെ എസ് ഹരിശങ്കറിന്റെ സംഗീത സന്ധ്യയിൽ വച്ച് പ്രഖ്യാപിക്കുമെന്ന്‌സാ ധകയുടെ ഡയറക്ടർ കെ. ഐ. അലക്‌സാണ്ടർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP