Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്റെ ഓണാഘോഷം 18ന്

സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്റെ ഓണാഘോഷം 18ന്

ന്യൂയോർക്ക്:സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സിന്റെ നാലാമത് ഓണാഘോഷം ഈ ശനിയാഴ്ച (August 18) രാവിലെ 11:30 മുതൽ സ്റ്റാറ്റൻ ഐലൻഡ് വെച്ച് നടത്തപ്പെടുന്നു.നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും സദ്യയുമാണ് ഈ പ്രവാസികളുടെ ഓണാഘോഷത്തെ വ്യത്യസ്തമാക്കുന്നത് .ഓണത്തിന് വേണ്ടി വലിയൊരു മൈതാനം തന്നെ ഒരുങ്ങി കഴിഞ്ഞു.

അമേരിക്കയിലെ പുതു തലമുറയ്ക്ക് നമ്മുടെ ഓണത്തിന്റെ ഐതിഹ്യങ്ങളും , തനിമയും,പൈതൃകവും അറിയിക്കുകയും കൂടെ വടംവലി ,ഉറിയടി, കണ്ണുകെട്ടി കലമടി അങ്ങനെ ഒരുപാട് നാടൻ കളികൾ ഇവിടുത്തെ പുതിയ തലമുറയിൽ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സിന് കഴിഞ്ഞു.മലയാളികളെ കൂടാതെ മറ്റു രാജ്യക്കാരും ഇവോരോടൊപ്പം ഓണം കൂടുവാൻ എത്താറുണ്ട്,ഈ ചെറിയ ഓണാഘോഷത്തെ ഒരു നാടിന്റെ തന്നെ ഉത്സവമാക്കിക്കിമാറ്റാൻ നല്ലവരായ എല്ലാ സ്‌നേഹിതരെയും ക്ഷണിക്കുന്നതായി സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സിസ് അറിയിച്ചു

പഴയകളികളുടെ സ്ഥാനത്ത് ഫുട്ബോളും ക്രിക്കറ്റുമെല്ലാം സ്ഥാനം പിടിച്ചെങ്കിലും പഴമ വിളിച്ചോതുന്ന വിരലിലെണ്ണാവുന്ന ഓണക്കളികൾക്ക് ഇന്നും ആരവങ്ങൾ ഉയർത്താൻ ആളുകൾ മുന്നിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP