Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജണൽ സമ്മേളനം, രജിസ്ട്രേഷൻ അവസാനതിയ്യതി മാർച്ച് 4

മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജണൽ സമ്മേളനം, രജിസ്ട്രേഷൻ അവസാനതിയ്യതി മാർച്ച് 4

പി.പി. ചെറിയാൻ

ഡാളസ്സ്: മാർത്തോമ്മാ നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം, സൗത്ത്വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘം, യുവജന സംഖ്യംകോൺഫ്രൻസ് മാർച്ച് 16, 17 തിയ്യതികളിൽ ഡാളസ്സിൽ വെച്ച്നടക്കുന്നു ..ഡാളസ്സ് സെഹിയേൻ മാർത്തോമാ ചർച്ചാണ് സമ്മേളനത്തിന്ആതിഥേയത്വം വഹിക്കുന്നത്.'അബണ്ടന്റ് ലൈഫ്' (Abundant life) എന്നതാണ് ഈവർഷത്തെ കോൺഫ്രൻസിന്റെ മുഖ്യ ചിന്താ വിഷയമായിതിരഞ്ഞെടുത്തിരിക്കുന്നത് .

വെരി റവ ഡോക്ടർ ചെറിയാൻ തോമസ് (മുൻ സഭാ സെക്രട്ടറി, ബാംഗ്ലൂർഎക്യുമിനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടർ), ആശാ മേരി മാത്യൂസ(ഹൂസ്റ്റൺ) എന്നിവരാണ് കോൺഫ്രൻസിന് നേതൃത്വം നൽകുന്നത്.മാത്യു പിഅബ്രഹാം (കൺവീനർ), മറിയാമ്മ ജോൺ (രജിസ്ട്രഷൻ), സാക്ക് സുനിൽസഖറിയ (പ്രോഗ്രാം കോർഡിനേറ്റർ, ഫിലിപ്പ് മാത്യു (പ്രെയർ
കോർഡിനേറ്റർ) സന്തോഷ് ലൂക്കോസ് (ട്രഷറർ), ഷെർലി തോമസ്(ട്രാൻസ്‌പോർട്ടേഷൻ) ആലീസ് ലൂക്കോസ് (മെഡിക്കൽ), മോൻസി വർഗീസ്(ഗായക സംഘം), ജെ പി ജോൺ (ഫുഡ്) എന്നിവർ ഉൾപ്പെടുന്ന കമ്മിയാണ്കോൺഫ്രൻസിന്റെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്നതു .സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സെഹിയേൻ മാർത്തോമചർച്ച് ഇടവക വികാരി റവ അലക്‌സ് കെ ചാക്കോ അറിയിച്ചു.

സൗത്ത് വെസ്റ്റ് റീജിയണിലെ എല്ലാ മാർത്തോമ അംഗങ്ങളും സമ്മേളനത്തിൽപങ്കെടുക്കുമെന്നും രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി മാർച്ച്നാലിനാണെന്നും അലക്‌സ് അച്ഛൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP