Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

ജോയിച്ചൻ പുതുക്കുളം

ടാമ്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ (എം.എ.സി.എഫ്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19-നു ഫ്ളോറിഡയിലെ ടാമ്പായിൽ നടന്ന 201 വനിതകളുടെ തിരുവാതിര സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. എം.എ.സി.എഫിന്റെ ഇരുപത്തേഴാമത് ഓണാഘോഷത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ലോക മലയാളികളുടെ ശ്രദ്ധതന്നെ ടാമ്പായിലേക്ക് കൊണ്ടുവരുവാൻ ഈ തിരുവാതിരകളിക്കായി.

201 വനിതകൾ ഒരേ വേഷത്തിൽ അണിനിരക്കുന്ന തിരുവാതിര എന്ന ന്യൂസ് ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നെങ്കിലും, പ്രമുഖ ചാനലുകളോ മലയാളികളോ അതത്ര കാര്യമായി എടുത്തിരുന്നില്ല. എല്ലാ അസോസിയേഷനുകളും കാണിക്കാറുള്ളതുപോലെ ഓണത്തിന് ആളുകളെ കൂട്ടുവാനുള്ള ഒരു വാർത്ത എന്നേ പലരും കരുതിയിരുന്നുള്ളൂ. ഇപ്പോൾ ലൈവ് കവറേജ് എടുക്കുവാൻ കഴിഞ്ഞില്ലെന്നു വൈഷമ്യത്തിലാണ് എല്ലാവരും.

നൂറുകണക്കിന് ആളുകൾ സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നിനും ആയിരക്കണക്കിനാണ് കാണികൾ. അസോസിയേഷന്റെ ഒഫീഷ്യൽ വീഡിയോ വരുവാനായി കത്തിരിക്കുകയാണ് എല്ലാവരും.

ഇരുനൂറിൽപ്പരം വനിതകൾ കേരളത്തനിമയിൽ സെറ്റുസാരിയും, നീല ബ്ലൗസും, സ്വർണ്ണനിറത്തിലുള്ള മാലയും, ഒരേ രീതിയിലുള്ള കേശാലങ്കാരവും, മുല്ലപ്പൂവും അണിഞ്ഞ് ഹാൾ നിറഞ്ഞുകവിഞ്ഞ് ഓണത്തെ അവർ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കി.

ഏറെ നാളത്തെ ശ്രമത്തിന്റെ അവസാനം ലോകം ശ്രദ്ധിച്ച ഒരു തിരുവാതിര അവതരിപ്പിക്കുവാൻ കഴിഞ്ഞതിന്റെ ചാർതാർത്ഥ്യത്തിലാണ് മലയാളി അസോസിയേഷൻ ഭാരവാഹികളും തിരുവാതിരയുടെ സംഘാടകരും. തിരുവാതിര ഒരു മഹാ സംഭവമാക്കിത്തീർത്തതിനു പിന്നിൽ പ്രവർത്തിച്ച പ്രധാനപ്പെട്ടവർ: അഞ്ജനാ ഉണ്ണിക്കൃഷ്ണൻ, അനീനാ ലാസർ, ഷീലാ ഷാജു, സാലി മച്ചാനിക്കൽ, ഡോണാ ഉതുപ്പാൻ, ലക്ഷ്മി രാജേശ്വരി എന്നിവരാണ്. മനോഹരമായ ഈ തിരുവാതിരയുടെ കോറിയോഗ്രാഫി നിർവഹിച്ചത് ജെസ്സി കുളങ്ങരയാണ്.

കഴിഞ്ഞവർഷം തട്ടുകട പരിപാടി നടത്തിയും അസോസിയേഷൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു. എം.എ.സി.എഫ് ഇനിയെന്താണ് ചെയ്യുന്നതെന്ന് അറിയാൻ കാത്തിരിക്കുകായ് അമേരിക്കൻ മലയാളികൾ. സംഘടനാപാടവം തെളിയിച്ചിട്ടുള്ള ഒരുകൂട്ടം ആളുകളാണ് എം.എ.സി.എഫിന്റെ എക്കാലത്തേയും ശക്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP