Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രംപിന്റെ ആദ്യ ഇഫ്താർ വിരുന്ന് മതസൗഹാർദ്ദത്തിന് ഉദാത്ത മാതൃക

ട്രംപിന്റെ ആദ്യ ഇഫ്താർ വിരുന്ന് മതസൗഹാർദ്ദത്തിന് ഉദാത്ത മാതൃക

പി.പി.ചെറിയാൻ

വാഷിങ്ടൺ ഡി സി: ലോകത്തെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങൾക്ക് 'റമദാൻ മുബാറക്ക്' ആശംസിച്ച് കൊണ്ട് ജൂൺ 6 ന് പ്രസിഡന്റ് ട്രംമ്പ് വൈറ്റ് ഹൗസിൽ ഒരുക്കിയ ഡിന്നർ മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയായി.

കഴിഞ്ഞ വർഷം വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നിന് അവസരം നിഷേധിക്കപ്പെട്ടതിനാൽ നിരാശരായിരുന്ന മുസ്ലിം സഹോദരങ്ങൾക്ക് ആഹ്ലാദം പകരുന്നതായിരുന്നു ട്രംമ്പിന്റെ പുതിയ തീരുമാനം.രാജ്യത്തിനകത്തും, പുറത്തും കഴിയുന്ന മുസ്ലിം സമുദായങ്ങളെ അംഗീകരിക്കുന്നതിനും അവരുടെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഇഫ്താർ വിരുന്നിനിടയിൽ ട്രംമ്പ് പറഞ്ഞു.

പ്രസിഡന്റായതിന് ശേഷം സൗദ്യ അറേബ്യയിലേക്ക് നടത്തിയ ആദ്യ ദ്വിദിന സന്ദർശനം ജീവിതത്തിലെ അനർഘ നിമിഷങ്ങളായിരുന്നുവെന്ന് ട്രംമ്പ് പറഞ്ഞു. സുപ്രീം കോടതി ട്രംമ്പിന്റെ ട്രാവൽ ബാൻ ഉത്തരവ് പരിശോധിക്കുകയും, മുസ്ലിം രാഷ്ട്രങ്ങളുടെ അപ്രീതി സംഭാദിക്കുകയും ചെയ്ത സാഹചര്യത്തിൽ വൈറ്റ് ഹൗസിൽ ഒരുക്കിയ വിരുന്നിന് രാഷ്ട്രീയ നിരീക്ഷകർ വളരെ പ്രാധാന്യമാണ് നൽകിയിരുക്കുന്നത്.

സൗദി അംബാസിഡർ പ്രിൻസ് ഖാലിദ്, ജോർദാൻ അംബാസിഡർ ദിന ക്വാവർ ഉൾപ്പെടെ അമ്പതോളം പേരാണ് വിരുന്നിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP