Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിയായി കിർസ്റ്റജൻ നിൽസണെ ട്രംപ് നോമിനേറ്റ് ചെയ്തു

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിയായി കിർസ്റ്റജൻ നിൽസണെ ട്രംപ് നോമിനേറ്റ് ചെയ്തു

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റിസെക്രട്ടറിയായി മുൻ പ്രിൻസിപ്പൽ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്കിർസ്റ്റജൻ നിൽസനെ (45) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമാണ് നിയമത്തിൻ സാധുത ലഭിക്കുക.

ഇന്ന് (ഒക്ടോബർ 12) വ്യാഴാഴ്ച നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ,നിൽസന്റെ നേതൃത്വത്തെ പ്രസിഡന്റ് ട്രംമ്പ് പ്രത്യേകം അഭിനന്ദിച്ചു.അമേരിക്കൻ പൗരന്മാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന ഇവരിൽ നിന്നുംഉണ്ടാകുമെന്ന് ട്രംമ്പ് പറഞ്ഞു.വൈറ്റ് ഹൗസിൽ ട്രംമ്പിന്റെ ടീമിൽപ്രവർത്തിക്കാൻ അവസരം ലഭിച്ചത് മാഹാ ഭാഗ്യമായി കരുതുന്നു എന്നാണ്ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്ന ഉടനെ നിൽസൺ പ്രതികരിച്ചത്.

പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ ഹോം സെക്യൂരിറ്റി കൗൺസിലിൽപ്രവർത്തി്ചിട്ടുള്ള പരിചയം തുടർന്നുള്ള പ്രവർത്തനങ്ങൾക്ക്കരുത്തേകുമെന്നും ഇവർ പരഞ്ഞു.2001 സെപ്റ്റംബർ 11 ന് നടന്നഭീകരാക്രമണത്തിന് ശേഷമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാന്റ്സെക്യൂരിറ്റി വിഭാഗം രൂപീകരിച്ചത്. ജൂലായ് മുതൽ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP