Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ഓണം കേരളത്തനിമയിൽ ആകർഷകവും ഉജ്ജ്വലവുമായി

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ഓണം കേരളത്തനിമയിൽ ആകർഷകവും ഉജ്ജ്വലവുമായി

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണം കേരളത്തനിമയിൽ അത്യന്തം ആകർഷകവും ഉജ്ജ്വലവുമായി. മിസൗറി സിറ്റിയിലെ സെന്റ് ജോസഫ്‌സ് സീറൊമലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയം അത്തപ്പൂക്കളാലും വിവിധ വർണ്ണങ്ങളാലും അലംകൃതമായിരുന്നു. പരമ്പരാഗത ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി നിവാസികൾ ഓഡിറ്റോറിയത്തിൽ മലയാളി തനിമയിലുള്ള ആഹ്ലാദത്തിന്റേയും ആമോദത്തിന്റേയും തരംഗമാലകൾ സൃഷ്ടിച്ചു. വാട്ടർഫോർഡ് മലയാളി മങ്കമാർ തീർത്ത ഓണപ്പൂക്കളത്തിനു ചുറ്റും ഓണതുമ്പികളെ പോലെ കൊച്ചുകുട്ടികൾ ആമോദത്തോടെ ഓടിതിമിർത്തു.

ശ്രവണ മധുരമായ ഓണപ്പാട്ടുകൾക്കും ചെണ്ടമേളത്തിനും ഒപ്പം തന്നെ വിഭവസമൃദ്ധമായ നാടൻ കേരളീയ ഓണസദ്യ വിളമ്പി. സ്റ്റേജ് പരിപാടികളുടെ അവതാരകരായി ആൽവിൻ ഏലിയാസ്, ഷാരൻ സക്കറിയാസ് എന്നിവർ പ്രവർത്തിച്ചു. ഭദ്രദീപം തെളിയിച്ചതോടെ കലാപരിപാടികൾക്ക് തുടക്കമായി. ആൻസിൻ ജോസ്, അൻജലീനാ ജോസ് എന്നിവരുടെ പ്രാർത്ഥനാ ഗാനത്തിനു ശേഷം വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയിലെ മലയാളി മങ്കമാരുടെ അതിമനോഹരവും ശാലീനവുമായ തിരുവാതിര നൃത്തത്തിൽ റിനി, മഞ്ജു, ഷാരൻ, ലത, പ്രിയ, സുജ എന്നിവർ പങ്കെടുത്തു. തുടർന്ന് വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് എ.സി. ജോർജ് സദസ്സിന് സ്വാഗതമാശംസിച്ചു കൊണ്ട് ഓണത്തിന്റ ഗൃഹാതുര ചിന്തകൾ ഉണർത്തി ഓണസന്ദേശം നൽകി. അതിനുശേഷം മികവുറ്റ വിവിധ ഓണ കലാപരിപാടികൾ അരങ്ങേറി.

നാടനും നാടോടിയുമായ പാട്ടുകൾ, കാർഷിക ഗാനങ്ങൾ, സമൂഹ ഗാനങ്ങൾ, വഞ്ചിപ്പാട്ടുകൾ, ഒറ്റയായും സമൂഹവുമായ അവതരണങ്ങൾ കാണികളും ശ്രോതാക്കളും ഹർഷാരവത്തോടെ സ്വീകരിച്ചു. കെന്നി തോമസ്, എമിൽ മാത്യൂസ്, ക്രിസ് തോമസ്, ഏലിയാസ് വർക്കി, ജഫ്രി സെബാൻ, ആഷ്‌ലി തോമസ്, സെബാൻ സാം കോട്ടയം, മീര സക്കറിയാ, സോനിയ, ഷെറിൻ, ഷിവാൻ, ലിജു ആൻഡ്രൂസ്, രാജു കാക്കശ്ശേരി തുടങ്ങിയവർ വൈവിധ്യമേറിയ ഗാനങ്ങൾ ആലപിച്ചു. കേരളീയം എന്ന നൃത്ത സംഗീത ചിത്രീകരണത്തിൽ ജോവിറ്റ്, അമ്മു, മീരബെൽ, ചഞ്ചൽ, മരിയ, റബേക്ക, നവ്യ, അൻജൽ, മിച്ചൽ, ഐറീൻ, ആഷ്‌ലി, സുജ, റിനി, മഞ്ജു, പ്രിയ, ലത, റോഷൻ തുടങ്ങിയൽ പങ്കെടുത്തു. മീരബെൽ, മനോജ്, നവ്യ മുക്കോട്ട്, മരിയ, ഐറീൻ, മിച്ചൽ മനോജ് തുടങ്ങിയവർ വിവിധ നൃത്തനൃത്യങ്ങൾ കാഴ്ച വച്ച് കാണികളുടെ കയ്യടി നേടി. വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയിലെ ഏതാനും കുടുംബനാഥന്മാർ ചേർന്നവതരിപ്പിച്ച പരമ്പരാഗത ഓണ നൃത്തം കാണികളെ ആനന്ദപുളകിതരാക്കി.

സണ്ണി, ഷിബു, ഡൈജു, മനോജ്, ബിനു, ജോഷി തുടങ്ങിയവരാണ് ആ നൃത്തസംഗീത ശില്പത്തിൽ പങ്കെടുത്തത്. ആഷ്‌ലി തോമസ് പിയാനൊ വായിച്ചു. സോണി, ബിന്ദു, മഞ്ജു, ജോൺ വർഗീസ്, ഷിബു ജോൺ, ജോബിൻസ് ജോസഫ് തുടങ്ങിയവർ വാട്ടർഫോർഡ് ഓണം മലയാളി മന്നൻ മലയാളി മങ്ക തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഷാജി ജോർജ് കല്ലൂർ മലയാളി  മന്നൻ ആയും ജോളി ജോർജ് മലയാളി മങ്കയായും തെരഞ്ഞെടുക്കപ്പെട്ടു. വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി സണ്ണി ജോസഫിന്റെ നന്ദി പ്രസംഗത്തോടെ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP