Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ഓണം വർണ്ണശബളവും ആകർഷകവുമായി

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ഓണം വർണ്ണശബളവും ആകർഷകവുമായി

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: പൊന്നിൻ ചിങ്ങത്തിലെ ഓണം ചിങ്ങമാസത്തിലെ പൊൻപുലരിയിൽ തന്നെ, ചിങ്ങം 4 ശനിയാഴ്ച (ഓഗസ്റ്റ് 20ന്) ഗ്രെയ്റ്റർ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരളതനിമയാർന്ന ഓണാഘോഷം അത്യന്തം വർണ്ണശബളവും ആകർഷകവുമായി. മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയത്തിൽ മദ്ധ്യാഹ്നത്തോടെ ഇവിടുത്തെ മലയാളി കമ്മ്യൂണിറ്റിയിലെ പ്രായത്തിൽ മുതിർന്നവർ തിരിതെളിയിച്ചതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി സമൂഹനിവാസികൾ ഓഡിറ്റോറിയത്തിൽ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകൾ സൃഷ്ടിച്ചു. വാട്ടർഫോർഡ് മലയാളി മങ്കമാർ അതികമനീയമായി തീർത്ത ഓണക്കാല പൂക്കളത്തിനുചുറ്റും ഓണത്തുമ്പികളേയും പൂമ്പാറ്റകളേയും പോലെ മലയാളി പൈതങ്ങൾ ആവേശത്തോടെ ഓടിക്കളിച്ചപ്പോൾ കേരളത്തിലെങ്ങോ ഓണക്കാലത്ത് മുറ്റത്ത് തീർത്ത പൂക്കളത്തിനു ചുറ്റും ബാലികാബാല•ാർ വട്ടമിട്ട് ആർത്തുല്ലസിക്കുന്ന ഒരു പ്രതീതിയാണുണ്ടായത്.

ശ്രവണമധുരമായ ഓണപ്പാട്ടുകൾക്കും ചെണ്ടമേളത്തിനുമൊപ്പം തന്നെ വിഭവസമൃദ്ധമായ നാടൻ കേരളീയ ഓണസദ്യ വാഴയിലയിൽത്തന്നെ വിളമ്പി. തുടർന്ന് ഓണത്തിന്റെ പ്രതീകമായ പ്രജാവത്സലൻ മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടും കുരവയുമായി എതിരേറ്റു. വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ബിനു സക്കറിയ ഓണാഘോഷങ്ങളിലേക്ക് എല്ലാവരേയും സഹർഷം സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. ഓണത്തിന്റെ പൈതൃകവും മാഹാത്മ്യവും വിവരിച്ചുകൊണ്ട് എ.സി. ജോർജ്ജ് ഓണസന്ദേശം നൽകി പ്രസംഗിച്ചു.


തുടർന്നങ്ങോട്ട് വൈവിദ്ധ്യമേറിയ കലാപരിപാടികൾ ഓരോന്നായി ആസ്വാദകരുടെ നിലയ്ക്കാത്ത കയ്യടികളും ഹർഷാരവങ്ങളുമായി അരങ്ങേറി. റിനി, മഞ്ജു, ടീന, പ്രിയ, സോണിയ, സുജ തുടങ്ങിയവർ തിരുവാതിര നൃത്തം അവതരിപ്പിച്ചു. വിവിധപ്രായത്തിലുള്ള കുട്ടികളുടേയും മുതിർന്നവരുടേയും സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഗീതങ്ങൾ, സമൂഹഗാനങ്ങൾ എല്ലാം അത്യന്തം മികച്ചതും ഹൃദ്യവുമായിരുന്നു. ഓണത്തെ അനുസ്മരിപ്പിക്കുന്ന നാടൻപാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, കൊയ്ത്തുപാട്ടുകൾ, ചുവടുവയ്‌പ്പുകൾ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി. സ്റ്റേജിൽ തൽസമയത്തായി അവതരിപ്പിച്ച ഓണക്കാല വള്ളംകളിയിൽ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ചുണ്ടൻവള്ളവും അമരക്കാരും തുഴക്കാരും ഗായകരും പ്രത്യേക പ്രശംസയ്ക്ക് അർഹരായി. കുട്ടനാടൻ...... പുഞ്ചയിലെ....... എന്നു തുടങ്ങുന്ന വള്ളംകളി ആലാപനത്തോടെ ചുറ്റും വെള്ളം നിറഞ്ഞ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി നിവാസികളും വള്ളം തുഴയുന്ന ശരീരലാസ്യ ആംഗ്യഭാവങ്ങളോടെ താളം പിടിച്ചും പാടിയും സദസ്സും അരങ്ങും കൊഴുപ്പിച്ചു.

വൈവിദ്ധ്യമേറിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർ ക്രിസ്റ്റീന, ജീമോൻ മാത്യു, ഷാരൻ സക്കറിയ, അഞ്ചൽ ഡൈജു, ചഞ്ചൽ ഡൈജു, ഐറിൻ സക്കറിയ, മിച്ചൽ മനോജ്, എലീനാ ജയ്‌സൺ, നവ്യ മുക്കാട്ട്, കെന്നി തോമസ്, ക്രിസ് തോമസ്, ഷാജി ജോർജ്ജ്, ആഷ്‌ലി തോമസ്, എമിൽ മാത്യൂസ്, മീരബെൽ മനോജ്, ജോവിയറ്റ് ജോബിൻസ്, ആരൻ ഷിബു, ഹെലൻ ജോഷി, സ്‌നേഹ മനോജ്, ക്രിസ്റ്റീനാ ജോർജ്ജ്, മരിയാ സക്കറിയ, ജോൺ ജോബിൻസ്, ഹാൻസൻ ജോഷി, റോഷൻ ഷിബു, ജോസ് ജോബിൻസ്, മനോജ് നായർ, ഷിബു ജോൺ, സണ്ണി ജോസഫ്, എൽവിൻ മാത്യൂസ്, ലതാ മാത്യൂസ്, ടീനാ എബ്രാഹം, ജോഷി ആന്റണി, പ്രിയ ജോഷി, ഡൈജു മുട്ടത്ത്, റിനി ഡൈജു, ബിനു സക്കറിയ, സുജ തോമസ്, മൻജൂ മനോജ്, മനോജ് മാത്യു, സാബു വർഗീസ്, ആൻസി സണ്ണി, എലീനാ ജയ്‌സൺ തുടങ്ങിയവരാണ്. ജീമോൻ മാത്യു കർഷകശ്രി ആയും, ജോഷി ആന്റണി, പ്രിയ ജോഷി ദമ്പതികൾ യഥാക്രമം മലയാളി മന്നനും മങ്കയുമായി കിരീടമണിഞ്ഞു. ജീമോൻ മാത്യു പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP