Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പതിനൊന്നാമത്ബയനിയൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തി ആയി

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പതിനൊന്നാമത്ബയനിയൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തി ആയി

ഡാളസ്: ഡാലസിൽ അരങ്ങേറുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത്ബയനിയൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തി ആയതായി കോൺഫറൻസ് ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ പി. സി. മാത്യു, കൺവീനർ ഫ്രിക്‌സ് മോൻ മൈക്കിൾ, സെക്രട്ടറി വര്ഗീസ് കയ്യാലക്കകത്തു, തോമസ് എബ്രഹാം സജി ചെല്ലേതു, സുനിൽ എഡ്വേഡ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

രാവിലെ ഏട്രിയം ഹോട്ടലിന്റെ പ്രയറി ഹാളിൽ നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ഉത്ഘാടന കർമം മേയർ ആയി സണ്ണി വെൽ സിറ്റി തിരഞ്ഞെടുപ്പിൽ അടുത്ത കാലത്തു വൻ ഭൂരിപക്ഷത്തിനു ജയിച്ച മലയാളി നേതാവ് സജി ജോർജ് നടത്തും. റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, സെക്രട്ടറി കുരിയൻ സക്കറിയ, ട്രഷറർ ഫിലിപ്പ് മാരേട്, വൈസ് ചെയർ ത്രേസിയാമ്മ നാടാവള്ളിൽ, സ്ട്രാറ്റജിക്യൂ ആൻഡ് ഇക്കണോമിക് ഫോറം പ്രസിഡണ്ട് സാബു ജോസഫ് സി. പി. എ, യൂത്ത് എംപവര്‌മെന്റ് ഗ്ലോബൽ ചെയർ സുധീർ നമ്പിയാർ, റീജിയൻ ചാരിറ്റി ഫോറം ചെയർ ഡോ. രുഗ്മിണി പത്മകുമാർ, റീജിയൻ ബിസിനസ് ഫോറം പ്രസിഡണ്ട് റെവ. ഷാജി കെ. ഡാനിയേൽ, ഗ്ലോബൽ കോൺഫറൻസ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ തോമസ് മൊട്ടക്കൽ മുതലായവരോടൊപ്പം പ്രൊവിൻസ് പ്രെസിഡണ്ട്മാരായ പുന്നൂസ് തോമസ്(ഒക്കലഹോമ), കോശി ഉമ്മൻ (ന്യൂ യോർക്ക്), എസ്. കെ. ചെറിയാൻ (ഹൂസ്റ്റൺ), വര്ഗീസ് കെ. വര്ഗീസ് (ഡാളസ്), മോഹൻകുമാർ (വാഷിങ്ടൺ ഡി. സി.), മുതലായവരും ചെയർമാന്മാരായ ജേക്കബ് കുടശ്ശനാട്, തോമസ് എബ്രഹാം, അബ്രാഹം ജോൺ, എന്നിവരും പങ്കെടുക്കും. ആൻ ലൂക്കോസ് (ഷിക്കാഗോ) പ്രോവിന്‌സിനെ പ്രധിനിധീകരിക്കും. ഡാളസിലെ വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികളും അംഗങ്ങളും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളും പരിപാടികളിൽ പങ്കെടുക്കും.

അമേരിക്ക റീജിയൻ എലെക്ഷൻ കമ്മിഷണർ  ചാക്കോ കോയിക്കലേത് 2018 മുതൽ 2020 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പിനു ചുക്കാൻ പിടിക്കും. സാഹിത്യ സമ്മേളനം, ബിസിനെസ്സ് ഫോറം മീറ്റ്, യൂത്ത് എംപവര്‌മെന്റ് എ ന്യൂ ഹോപ്പ് ഫോർ ദി ഫുച്ചർ എന്ന വിഷയത്തിൽ സിമ്പോസിയം, എന്നിവയോടൊപ്പം സാഹിത്യം, ബിസിനസ്സ്, മുതലായ വിഭാഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നവർക്കുള്ള റീജിയൻ അവാർഡുകൾ തീരുമാനിക്കും.

തുടർന്നു സമാപന സമ്മേളനവും റീജിയന്റെ പുതിയ ഭാരവാഹികളുടെ സത്യ പ്രതിജ്ഞ, കലാപരിപാടികൾ, ഡിന്നർ എന്നിവ സൗത്ത് ഇർവിങ്ങിലെ സെയിന്റ് ജോർജ് ഓർത്തഡോക്ൾസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. സമാപന സമ്മേളനത്തിലേക്ക് ഡാളസിലെ നല്ലവരായ മലയാളി സുഹൃത്തുക്കളെ ക്ഷണിച്ചു കൊല്ലുന്നതായി സംഘാടകർ അറിയിച്ചു.

ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ കൺവീനർമാരെ വിളിക്കാവുന്നതാണ്. 972-999-6877 and 469-660-5522

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP