Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്കൻ മലയാള സാഹിത്യ വളർച്ച: മലയാളി സംഘടനകളുടെ പങ്ക് നിർണായകം

അമേരിക്കൻ മലയാള സാഹിത്യ വളർച്ച: മലയാളി സംഘടനകളുടെ പങ്ക് നിർണായകം

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനിയൽകോൺഫെറൻസിൽ വെച്ചു നടന്ന സാഹിത്യ സമ്മേളനം റീജിയൻ വൈസ് ചെയറുംകവയിത്രിയും എഴുത്തുകാരിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ (കൊച്ചേച്ചി)ഉദ്ഘാടനം ചെയ്തു.

മലയാളസാഹിത്യം അമേരിക്കയിൽ എന്ന വിഷയത്തെ അധികരിച്ച് ഡബ്ല്യൂ. എം. സി.ഒക്കലഹോമ പ്രൊവിൻസ് ചെയർ പേഴ്‌സണും സാഹിത്യ നിരൂപകനുമായ എബ്രഹാം ജോൺപ്രബന്ധം അവതരിപ്പിച്ചു. മലയാളസാഹിത്യചരിത്രമെഴുതിയ മണ്ണിക്കരോട്ടു മുതൽ ഇന്നുവരെയുള്ളവരെ കുറഞ്ഞ സമയം കൊണ്ടു പരിചയപ്പെടുത്താൻ അദ്ദേഹത്തിന്കഴിഞ്ഞു. അമേരിക്കയിലെ മലയാള സാഹിത്യം പുരോഗമിച്ചതായി എബ്രഹാംസമർത്ഥിച്ചു.

സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗത്തുനിന്നുള്ളവർ പങ്കെടുത്തു.ഉദ്ഘാടകയുടെയും പ്രബന്ധകാരന്റെയും നേതൃത്വത്തിൽ നടന്ന ചർച്ച വളരെസജിയവമായിരുന്നു. സരസമായ ചോദ്യങ്ങളും കുറിക്കുകൊള്ളുന്ന ഉത്തരങ്ങളുമായി സദസ്ആവേശജനകവും രസകരവുമായിരുന്നു. പി. സി. മാത്യു, തോമസ് മൊട്ടക്കൽ, കോശി
ഉമ്മൻ, എസ്. കെ. ചെറിയാൻ, ചാക്കോ കൊയ്ക്കലേത്ത്, മഹേഷ് പിള്ള, സുധിർനമ്പ്യാർ, രുഗ്മിണി പത്മകുമാർ, ജേക്കബ് ജോൺ തുടങ്ങിയവർ ചർച്ചയിൽ ഭാഗവാക്കായി.

വരും തലമുറ മലയാളം പറയുന്നതിൽ നിന്നും മാറിനിൽക്കുന്ന അനുഭവമാണ് കാണുന്നതെന്ന്എസ്. കെ. പറഞ്ഞപ്പോൾ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് തങ്ങളുടെ കുട്ടികളെമലയാളം പഠിപ്പിക്കുക എന്നുള്ളത് എന്ന് തോമസ് മൊട്ടക്കൽ വാദിച്ചു. രണ്ടുതരാം പൗരന്മാരെ സൃഷ്ടിക്കുന്ന കൃതികൾ ഉണ്ടാകാൻ പാടില്ലെന്ന് മൊട്ടക്കൽപറഞ്ഞപ്പോൾ സുകുമാർ അഴിക്കോട് എഴുതിയതിൽ പലരും തെറ്റിദ്ധരിക്കപ്പെടുകയാണെന്നു
മഹേഷ് പിള്ള പറഞ്ഞു.

ലാന പോലുള്ള സംഘാടനകൾ അമേരിക്കൻ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾപ്രശംസനീയമാണെന്നു പി. സി. മാത്യു പറഞ്ഞു. ഒപ്പം പി. സി. താൻ രചിച്ച ഒരുകവിതയുടെ (താഴെ കൊടുത്തിരിക്കുന്ന) രണ്ടു വരികൾ സദസ്സിലെ മലയാളികൾക്ക്പചോദനം നൽകുന്നതായിരുന്നു.

*'മലയാളിയെ കണ്ടാൽ പറയണം മലയാളം *
*മറക്കണം ഇംഗ്ലീഷ് ഒരല്പനേരം *
*മലയാളി ആണെങ്കിൽ ചേരണം വേൾഡിൽ *
*വേൾഡ് മലയാളി കൗൺസിലേതെങ്കിലും പ്രൊവിൻസിൽ' *

കൊച്ചേച്ചി പ്രസിദ്ധീകരിച്ച 'അവളുടെ വെളിപാടുകൾ' എന്ന ലേഖന സമാഹാരം സദസിൽവിതരണം ചെയ്തു. കൊച്ചേച്ചിയുടെ പുസ്തകം അനുഭവ സമ്പത്താണെന്നും അനുഭവമാണ് ഒരുഎഴുത്തുകാരൻ കൈവശം ആക്കേണ്ടതെന്നും എബ്രഹാം ജോൺ പറഞ്ഞു.

ഇന്ന് മലയാളസാഹിത്യം മലയാളികളുടെ ജിവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും വരുംതലമുറയിൽ അതിന് അപചയങ്ങൾ ഉണ്ടാകും എന്ന ആശങ്ക ഭൂരിപക്ഷം പേരുംപ്രകടിപ്പിച്ചു. അതിനുള്ള പ്രതിവിധികൾ നമ്മൾ തന്നെ കണ്ടെത്തണമെന്നും മലയാളം പോലെ മനോഹരമായ ഒരു ഭാഷയെ സംരക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യാനുള്ള
അവസരങ്ങൾ ഉണ്ടാക്കേണ്ടത് മലയാളി സംഘടനകളും, സാഹിത്യ സംഘടനകളും, മലയാളികൂട്ടായ്മകളുമാണെന്ന് ചർച്ചയിൽ പങ്കെടുത്തവരും സദസ്സും ഒരേ സ്വരത്തിൽപറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP