Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മക്കളുടെ കൗമാരം മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം; ഡബ്ല്യൂ. എം. സി.അമേരിക്ക റീജിയൻ സിമ്പോസിയം

മക്കളുടെ കൗമാരം മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം; ഡബ്ല്യൂ. എം. സി.അമേരിക്ക റീജിയൻ സിമ്പോസിയം

പി. സി. മാത്യു

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനീയൽകോൺഫറൻസിനോടനുബന്ധിച്ചു 'യൂത്ത് എംപോവെര്‌മെന്റ് ഒരു ഭാവി പ്രതീക്ഷ' എന്നവിഷയത്തിൽ നടത്തിയ പ്രബുദ്ധത നിറഞ്ഞ സിമ്പോസിയത്തിൽ 'കൗമാര പ്രായക്കാരായമക്കളുടെ മാനസീകവും ശരീരകവുമായ പ്രശ്‌നങ്ങൾ മനസിലാക്കാത്ത മാതാപിതാക്കളും

മക്കളും ഒപ്പം അതൃപ്തരാണെന്നും കൗമാരത്തിൽ അവർക്കുണ്ടാകുന്ന ശാരീരവുംമനസിക്വുമായ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന സ്വാഭാവ വൈകല്യങ്ങൾ ഉൾകൊണ്ട്‌സ്‌നേഹത്തിൽ കൂട്ടുകാരെ പോലെ മാതാപിതാക്കളും മൂത്ത സഹോദങ്ങളും പെരുമാറണമെന്നുംതുറന്നു സംസാരിക്കാനുള്ള അവസരങ്ങൾ സൃഷ്ട്ടിച്ചു പ്രചോദനങ്ങൾ നൽകിവളർത്തണമെന്നും പൊതുവെ തിരക്കുനിറഞ്ഞ അമേരിക്കൻ ജീവിതത്തിൽ പലപ്പോഴുംമാതാപിതാക്കൾ പരാജയപ്പെടുന്നു' എന്നും ഉള്ള അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞത്‌വിശദമായി ചർച്ച ചെയ്യപ്പെട്ടു.

ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ ചാരിറ്റിഫോറം ചെയർപേഴ്സൺ ഡോകട്ർ രുഗ്മിണി പത്മകുമാർ സിമ്പോസിയം ഉത്ഘാടനം ചെയ്തു.വിവിധ പ്രൊവിൻസുകളിൽ നിന്നും എത്തിയ പ്രധിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

ഷിക്കാഗോ പ്രോവിന്‌സിനെ പ്രതിനിധീകരിച്ചു എത്തിയ ആൻ ലൂക്കോസ് (ലയോള യൂണിവേഴ്‌സിറ്റി) ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് ഹെൽത്ത് ഫോറം പ്രസിഡണ്ട് ബിജിഎഡ്വേർഡ് (നേഴ്‌സിങ് സൂപ്പർവൈസർ ടെക്‌സസ് ഹെൽത്ത് ഡാളസ്) ബോബി കുരിയൻ (ടെക്‌സാസ്‌ഹെൽത്ത് സ്റ്റാഫ് ചാപ്ലിൻ), ജെയ്സി ജോർജ് (നഴ്സ് പ്രാക്റ്റീഷനർ ഓഫ്ഡിഗ്നിറ്റി ടീം ഹെൽത് ഡാളസ്) ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് വനിതാ ഫോറംപ്രസിഡണ്ട് മേരി തോമസ് എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ അതിമനോഹരമാക്കി.

യൂത്ത് എംപോവെര്‌മെന്റ് ഒരു ഭാവി പ്രതീക്ഷക്കു ഉതകുമെന്നും ഡബ്ല്യൂ എംസി.
പോലുള്ള സംഘടനകൾക്കു നിർണായ പങ്കു വഹിക്കുവാൻ കഴിയുമെന്നും സദസ്സിൽനിന്നും അഭിപ്രായം പൊങ്ങി.ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ യൂത്തു ഫോറം പ്രാസിഡന്റ് സുധീർ നമ്പ്യാർയൂത്തിന്റെ ഇടയിൽ പ്രവർത്തിച്ചുള്ള പരിചയ സമ്പത്തിൽ നിന്നും യുവാക്കളെ അവർക്കുതാല്പര്യം ഉള്ള ആക്ടിവിറ്റികളിൽ പെങ്കടുപ്പിക്കുന്നത് നല്ലതായിരിക്കുമെന്നും പുസ്തകപ്പുഴുക്കളായി മാറ്റുവാൻ മാതാ പിതാക്കൾ ശ്രമിക്കരുതെന്നും പറഞ്ഞു.

അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളും അവരുടെ കൗമാരക്കാരായ കുട്ടികളും കടന്നുപോകുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെട്ടത്ശ്ര ദ്ധേയമായി. കൗമാരകാലം കുട്ടികളെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ ഒരുപ്രധാനപ്പെട്ട കാലയളവാണ്. അവർ കടന്നു പോകുന്ന മാനസികവും ശാരീരവുമായ പ്രശ്‌നങ്ങൾ യഥാര്തവ്യവും അവയുടെ പരിഹാര വശങ്ങളും അവയെ റിയൽ ലൈഫ് സാഹചര്യത്തിൽ എങ്ങനെകൈകാര്യം ചെയ്യാമെന്നും ചർച്ച ചെയ്യപ്പെട്ടു. കൗമാരക്കാരുടെ തലച്ചോറിന്റെ വ്യതിയാനങ്ങളെപ്പറ്റി ആൻ ലൂക്കോസ് വിശദീകരിച്ചു.

കൗമാരക്കാർ നേരിടുന്നസാമൂഹിക പ്രശ്‌നങ്ങളെ പറ്റി ജെയ്‌സി ക്ലാസ് എടുത്തു. താൻ വളർന്നു എന്ന്കാണിക്കുവാൻ കുട്ടികൾ അനുസരണക്കേടുകൾ കാട്ടാറുണ്ട്. കാർട്ടൂണുകൾ കൊണ്ടും പവർപോയിന്റ് പ്രസന്റേഷൻ കൊണ്ടും സിമ്പോസിയം ആകര്ഷകരമായി. മാതാപിതാക്കളുടെയുംകൗമാരക്കാരുടെയും പരസ്പര ബന്ധത്തെ സ്വാധീനിക്കുന്ന സാംസ്‌കാരികവും ശാരീരികവുമായഘടകങ്ങൾ വിലയിരുത്തി ബോബി കുര്യൻ സരസമായി സംസാരിച്ചു. ആദ്യം മലയാളിഅമേരിക്കയിൽ വന്നപ്പോൾ 'രക്ഷപെട്ടു' എന്ന് പറഞ്ഞു. പിന്നീട് പറഞ്ഞു 'പെട്ടു'.അമേരിക്കൻ സംസ്‌കാരത്തെ പുൽകിയ കുട്ടികളും ഭാരത സംസ്‌കാരം കൊണ്ട് നടക്കുന്നമാതാപിതാക്കളുമാണ് പ്രശനം. ഒരു കോംപ്റോമയ്സിന് നാം തയ്യാറാവണമെന്ന്അദ്ദേഹം പറഞ്ഞു.

റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ,ഗ്ലോബൽ പ്രസിഡണ്ട് ഡോക്ടർ എ. വി. അനൂപ്, സോമൻ ബേബി, എ. എസ. ജോസ്. അലക്‌സ് കോശിവിളനിലം, ടി. പി. വിജയൻ, സി. യു. മത്തായി, അഡ്വ. സിറിയക് തോമസ്, ജോബിന്‌സണ്കൂട്ടത്തിൽ, സാബു ജോസഫ് സി. പി. എ., തോമസ് മൊട്ടക്കൽ, ഫിലിപ്പ് മാരേട്ട്,തങ്കമണി അരവിന്ദൻ, ഡോക്ടർ എലിസബത്ത് മാമ്മൻ, പിന്റോ ചാക്കോ, ജിനേഷ് തമ്പി,ചാക്കോ കോയിക്കലേത്, കോശി ഉമ്മൻ, എസ്. കെ ചെറിയാൻ, എൽദോ പീറ്റർ, ജേക്കബ്കുടശ്ശനാട്, ജോമോൻ, ബാബു ചാക്കോ, റോയ് മാത്യു, ജെയിംസ് കൂടൽ, ഷോളികുമ്പിളുവേലി, ഹരികൃഷ്ണൻ നമ്പൂതിരി, മാത്യൂസ് എബ്രഹാം, ലിൻസാണ് കൈതമല, വിന്‌സന്പാലത്തിങ്കൽ, ഡോക്ടർ ജോർജ് ജേക്കബ്, ഗ്ലോബൽ ഇലെക്ഷൻ കമ്മീഷണർ സോമൻ, ഡി. എഫ്.ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡണ്ട് വർഗീസ്, തോമസ് ചെല്ലേത്,പാസ്റ്റർ ഷാജി കെ. ഡാനിയേൽ, എബ്രഹാം ജോൺ ഒക്ലഹോമ, സാബു തലപ്പാല, ഫ്രിക്‌സ്‌മോന്മൈക്കിൾ, എബ്രഹാം മാലിക്കാരുകയിൽ, സുനിൽ എഡ്വേർഡ്, ജിമ്മി കുളങ്ങര മുതലായവർആശംസകൾ അറിയിച്ചു.

ക്രിയാത്മകരവും അനുഭവ സമ്പത്തേറിയതുമായ സിമ്പോസിയം സംഘടിപ്പിച്ച ഡബ്ല്യൂ. എം.സി. നേതൃത്വത്തെ പങ്കെടുത്ത ഏവരും അനുമോദിച്ചു. ബിജി എഡ്വേർഡ് പെങ്കെടുത്തഏവർക്കും നന്ദി പ്രകസിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP