Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ ഓണമാഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ ഓണമാഘോഷിച്ചു

ജീമോൻ റാന്നി

ഹൂസ്റ്റൻ: ഓഗസ്റ്റ് 19-ാം തീയതി ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ, ഹൂസ്റ്റൻ പ്രൗഢഗംഭീരമായി ഓണമാഘോഷിച്ചു. വൈകീട്ട് 6.30ന് മൗനപ്രാർത്ഥനയോടെ ആരംഭിച്ച ഓണാഘോഷത്തിൽ ലക്ഷ്മി മ്യൂസിക്ക് അക്കാഡമിയിലെ കുരുന്നുകളുടെ ശ്രവണസുന്ദരമായ ഗാനാലാപം ആയിരുന്നു അടുത്ത ഇനം. തുടർന്ന് ചെയർമാൻ ജേക്കബ് കുടശനാട് ഏവർക്കും സ്വാഗതമാശംസിച്ചു.

അതുകഴിഞ്ഞുള്ള പ്രസിഡന്റ് എസ്.കെ. ചെറിയാന്റെ പ്രസംഗത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഉത്ഭവം മുതലുള്ള കാര്യങ്ങൾ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസ്യർക്കായി ചുരുക്കത്തിൽ വിശദീകരിച്ചു. അതേതുടർന്ന് അജി നായരുടെ നേതൃത്വത്തിൽ ശ്രുതിമധുരമായ ചെണ്ടമേളത്തോടെ മാവേലിയുടെ എഴുന്നള്ളത്തായി.

വിശിഷ്ടാത്ഥികളും ഭാരവാഹികളും ചേർന്ന് നിലവിളക്കു തെളിയിച്ച് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചെയ്തശേഷം മുഖ്യാതിഥി ശശിധരൻ നായർ ഓണസന്ദേശം നൽകി.മലയാളി അസോസിയേഷൻ ഓഫ് ഗേറ്റർ ഹൂസ്റ്റൻ പ്രസിഡന്റ് തോമസ് ചെറുകര, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൻ പ്രസിഡന്റ് പിസി മാത്യു, മലയാളി പ്രസ് കൗൺസിൽ പ്രസിഡന്റ് എസി ജോർജ്, പ്രവാസി ന്യൂസ് എഡിറ്റർ ബൽസൻ ഹൂസ്റ്റൻ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, വോയിസ് ഓഫ് ഏഷ്യ പബൽഷർ കോശി തോമസ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

സുഗു ഫിലിപ്പ്, ലക്ഷ്മി എന്നിവരുടെ ശ്രവണസുന്ദരമായ ഗാനാലാപങ്ങളും, ലക്ഷ്മി ഡാൻസ് അക്കാഡമിയിലെ കുട്ടികളുടെ നൃത്തവും, സുശീലൻ വർക്കലയുടെ മിമിക്രിയും എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവയായിരുന്നു. തുടർന്ന് കേരളത്തിൽ നിന്നെത്തിയ സാമൂഹ്യപ്രവർത്തകയായ ഡോ.എം.എസ്.സുനിലിനെ ശ്രീമതി പൊന്നു പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെയിംസ് കുടലിന്റെ നന്ദി പ്രകാശനത്തിനു ശേഷം അതിഗംഭീരവും ആസ്വാദ്യവുമായ ഓണസദ്യയോടെ പരിപാടികൾക്കു തിരശീല വീണു. ലക്ഷ്മി ഡാൻസ് അക്കാഡമിയുടെ പ്രൊപ്രൈറ്റർ ലക്ഷ്മിയായിരുന്നു അവതാരക.ഗ്രേറ്റർ ഹൂസ്റ്റൻ ഏരിയായിലുള്ള വേൾഡ് മലയാളി കൗൺസിൽ അഭ്യുദയകാംഷികളുടെ സഹായസഹകരണങ്ങളാണ് ഈ പരിപാടി ഗംഭീരമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP