Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡബ്ല്യുഎംസി അമേരിക്ക റീജൺ ഭാരവാഹികൾ അധികാരമേറ്റു

ഡബ്ല്യുഎംസി അമേരിക്ക റീജൺ ഭാരവാഹികൾ അധികാരമേറ്റു

ഫിലഡൽഫിയ: ഡബ്ല്യുഎംസി അമേരിക്ക റീജൺ (യൂണിഫൈഡ്) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് ജെ. പനയ്ക്കൽ, പ്രസിഡന്റ് 

പി.സി. മാത്യു (ടെക്‌സസ്), ജനറൽ സെക്രട്ടറി കുര്യൻ സഖറിയ (ഒക്‌ലഹോമ),
ട്രഷറർ ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്‌സി) വൈസ് ചെയർമാൻ വർഗീസ് കയ്യാലക്കകം (ഡാളസ്) വൈസ് ചെയർപേഴ്‌സൺ ത്രേസ്യാമ്മ നാടാവള്ളിൽ (ന്യൂയോർക്ക്), വൈസ് പ്രസിഡന്റുമാരായ ചാക്കോ കോയിക്കലേത്ത് (ന്യൂയോർക്ക്), ടോം വിരിപ്പൻ, എൽദോ പീറ്റർ (ഹൂസ്റ്റൺ), അസോസിയേറ്റ് സെക്രട്ടറി പിന്റോ ചാക്കോ കണ്ണമ്പള്ളി (ന്യൂജേഴ്‌സി), വിമൻസ് ഫോറം പ്രസിഡന്റ് ആലീസ് ആറ്റുപുറം (ഫിലഡൽഫിയ), യൂത്ത് ഫോറം പ്രസിഡന്റ് സുധീർ നമ്പ്യാർ (ന്യൂജേഴ്‌സി), ചാരിറ്റി ഫോറം പ്രസിഡന്റ് ഡോ. രുഗ്മിണി പത്മകുമാർ (ന്യൂജേഴ്‌സി), ഹെൽത്ത് കെയർ ഫോറം പ്രസിഡന്റ് ഡോ. എലിസബത്ത് മാമ്മൻ (ന്യൂജേഴ്‌സി), പബ്ലിക് റിലേഷൻസ് ഫോറം പ്രസിഡന്റ് ജിനേഷ് തമ്പി (ന്യൂജേഴ്‌സി) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഔട്ട്‌ഗോയിങ് അമേരിക്ക റീജൺ പ്രസിഡന്റും സീനിയർ ഡബ്ല്യുഎംസി ലീഡറുമായ ജോൺ ഷെറി സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യവരണാധികാരിയ ആയിരുന്ന ജോൺ തോമസ് (സോമൻ), ഡോ. ജെ. അലക്‌സാണ്ടർ (റിട്ട. ഐഎസ്, ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ) എന്നിവർ പങ്കെടുത്തു.

പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നു ഗ്ലോബൽ പ്രസിഡന്റ് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ ചെയർമാൻ പി.വി. പ്രവീൺ, എ.സ്. ജോസ്, സോമൻ ബേബി, സിറിയക് തോമസ്, ജോബിൻസൺ കോട്ടത്തിൽ, സാബു ജോസഫ് സിപിഎ, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, ഷോളി കുമ്പിളുവേലി, എസ്.കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP