Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതിയിൽ കാരുണ്യ സ്പർശവുമായി വേൾഡ് മലയാളി കൗൺസിൽ

പ്രളയക്കെടുതിയിൽ കാരുണ്യ സ്പർശവുമായി വേൾഡ് മലയാളി കൗൺസിൽ

ഹൂസ്റ്റൺ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു കാരുണ്യ സ്പർശവുമായി വേൾഡ് മലയാളി കൗൺസിൽ ഹ്യുസ്റ്റൺ പ്രോവിൻസ് അപ്പർ കുട്ടനാടൻ പ്രദേശങ്ങളായ അയ്മനം , പരിപ്പ്, ആർപ്പൂക്കര പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.ഹ്യുസ്റ്റൺ പ്രോവിൻസ് പ്രസിഡന്റ് എസ് .കെ .ചെറിയാൻ, ട്രഷറർ ബാബു ചാക്കോ എന്നിവരുടെ നേതുത്വത്തിൽ ശേഖരിച്ച ഫണ്ട് അയ്മനം പഞ്ചായത്ത് ഭരണസമിതിയെ എൽപ്പിക്കുകയും അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ , മെംബർ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേരിട്ട് അർഹരായവർക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.

ന്യു ജേഴ്‌സി പ്രോവിൻസിന്റെ സഹായത്തോടുകൂടി അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യുവിന്റെ നേത്രുത്വത്തിൽ കേരള കൗൺസിൽ കുട്ടനാടിലെ ക്യമ്പുകളിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു .വേൾഡ് മലയാളി കൗൺസിൽ വിവിധ ഘടകങ്ങൾ മഴവെള്ളക്കെടുത്തിയിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് ഒരു താങ്ങായി സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്രുത്വത്തിൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി 9163 കുടുംബങ്ങൾക്കു അരി,പയർ,സോപ്പ്, കുടിവെള്ളം,ബിസ്‌കറ്റ് മുതലായ അവശ്യവസ്തുക്കൾ വിതരണം ചെയ്തു.

ഈ കാരുണ്യ പ്രവർത്തിയിൽ കൈത്താങ്ങായി മുമ്പോട്ടു വന്ന വേൾഡ് മലയാളി കൗൺസിൽ കുടുംബത്തിലെ അംഗങ്ങളുടെ സഹകരണത്തിന് അമേരിക്ക റീജിയൻപ്രസിഡന്റ് ജെയിംസ് കൂടൽ നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP