Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ജൂൺ ഒൻപതിന് ഡാലസിലെ ഡോക്ടർകാവിൽ നഗറിൽ വച്ച് അരങ്ങേറും

വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ജൂൺ ഒൻപതിന് ഡാലസിലെ ഡോക്ടർകാവിൽ നഗറിൽ വച്ച് അരങ്ങേറും

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് ജൂൺ മാസം ഒൻപതാം തീയതിഡാളസ് കൗണ്ടിയിലെ ഇർവിങ്ങിലുള്ള ഏട്രിയം ഹോട്ടലിൽ മുൻ ഗ്ലോബൽ ചെയർമാനുംവേൾഡ് മലയാളീ കൗൺസിലിന്റെ അനിഷേധ്യ നേതാവുമായിരുന്ന കാലം ചെയ്യപ്പെട്ട ഡോ.

ശ്രീധർ കാവിൽ മെമോറിയൽ നഗറിൽ നടത്തപെടുമെന്നു റീജിയൻ ചെയർമാൻ ജോർജ് പനക്കൽഅറിയിച്ചു. ഡോ. ശ്രീധർ കാവിൽ വേൾഡ്അ മലയാളീ കൗൺസിലിനു നൽകിയ ഉദാത്തമായപ്രവർത്തനങ്ങളെ മാനിച്ചാണ് കോണ്ഫറന്‌സു സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര്നലകിയതു.

ലോൺ സ്റ്റാർ സ്റ്റേറ്റ്എ ന്നറിയപ്പെടുന്ന ടെക്‌സസിൽ വച്ച്നടത്തപ്പെടുന്ന റീജിയണൽ കോൺഫറൻസ് സംഘടനയുടെ നീണ്ട ഇരുപത്തിമൂന്നുവർഷത്തിനുള്ളിലെ യാത്രയിൽ ഒരു നാഴികകല്ലായിരുക്കുമെന്നു ഗ്ലോബൽ ബിസിനസ് ഫോറംപ്രസിഡണ്ട് തോമസ് മൊട്ടക്കൽ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.ഡബ്ല്യൂ. എം. സി. ഗ്ലോബൽ, റീജിയൻ നേതാക്കൾ കോൺഫറൻസിൽ പങ്കെടിക്കുമെന്നുറീജിയൻ പ്രസിഡന്റ് പി. സി. മാത്യു പറഞ്ഞു.

ഡാളസിലെ പ്രൊവിൻസ് ചെയർമാൻ പ്രസിഡന്റ് തോമസ് എബ്രഹാം, വൈസ് പ്രസിഡണ്ട് എബ്രഹാംജേക്കബ് , ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്കസ്മോൻ മൈക്കിൾ, തോമസ് ചെല്ലേത്,ഷേർലി ഷാജി, ഷാജി നീരക്കൽ, ബെന്നി ജോൺ, സോണി സൈമൺ, സണ്ണി കൊച്ചുപറമ്പിൽ, അനിൽ
മാത്യു, ജോൺസൻ ഉമ്മൻ, ബിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശാലമായകമ്മിറ്റി പ്രവർത്തിച്ചു വരുന്നു. റീജിയനിലെ പ്രൊവിൻസ് പ്രോസിഡന്റുമാരുംചെയർമാന്മാരും കോഓർഡിനേറ്റർ മാരായി പ്രവർത്തിക്കും. വിവിധ പ്രൊവിൻസുകളിൽനിന്നുള്ള രെജിസ്‌ട്രേഷനുകൾ വന്നു തുടങ്ങിയതായി പ്രൊവിൻസ് പ്രസിഡണ്ട് വര്ഗീസ്‌കയ്യാലക്കകം പറഞ്ഞു. ജൂൺ എട്ടിന് എത്തിച്ചേരുന്ന പ്രതിനിധികൾക്കു ഊഷ്മളമായ
വരവേല്പ് നൽകും. തുടർന്നു രാവിലെ പത്തുമണിയോടെ രജിസ്‌ട്രേഷന് തുടക്കംകുറിക്കും. റീജിയൻ എക്‌സിക്കുട്ടീവ് കൗൺസിൽ, ജനറൽ കൗൺസിൽ, ഷിക്കാഗോയിൽനിന്നും എത്തുന്ന ആൻ ലൂക്കോസിന്റെ നേതൃത്വത്തിൽ 'ദി ഡെവലൊപ്പിങ് അഡോൾസെന്റ്‌ബ്രെയിൻ, എ നൂറോ സയൻസ് പെർസ്‌പെക്റ്റീവ്' എന്ന വിഷയത്തിൽ സിംപോസിയം
സംഘടിപ്പിക്കും. വൈകുന്നേരം ടാലെന്റ്‌റ് ഷോയും അവാർഡുദാന ചടങ്ങും
ഉണ്ടായിരിക്കും.

ബിസിനസ്തു അച്ചീവ്മെന്റ്ട അവാർഡ്, സാഹിത്യ അവാർഡ്, യൂത്ത്എംപവര്‌മെന്റ് അവാർഡ് എന്നിവ ഉണ്ടായിരിക്കും. വിശദമായ കർമ്മ പരിപാടികൾപിന്നീട് അ റിയിക്കുന്നതായിരിക്കു മെന്നു കൺവീനർ കൂടിയായ ഫ്രിക്‌സ് മോൻ മൈക്കിൾ,ജനറൽ കൺവീനർ പി. സി. മാത്യു എന്നിവർ അറിയിച്ചു. ബന്ധപ്പെടുവാൻആഗ്രഹിക്കുന്നവർ: 972-999-6877 and 469-660-5522 എന്നി നമ്പറുകളിൽവിളിക്കാവുന്നതാണ്. അവാര്ഡുകളിലും ടാലെന്റ് ഷോയിലും സിമ്പോസിയത്തിലുംപങ്കെടുക്കാവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പേരുവിവരങ്ങൾ നാകേണ്ടതാണ് എന്ന്‌സംഘടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP