Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടിയായി എച്ച് 1 ബി വിസാ ബിൽ വീണ്ടും; എച്ച് 1 ബി വിസയുടെ എണ്ണം കുറയ്ക്കാൻ നടപടികളുമായി യുഎസ്

ഇന്ത്യൻ ഐടി കമ്പനികൾക്ക് തിരിച്ചടിയായി എച്ച് 1 ബി വിസാ ബിൽ വീണ്ടും; എച്ച് 1 ബി വിസയുടെ എണ്ണം കുറയ്ക്കാൻ നടപടികളുമായി യുഎസ്

വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് എച്ച് 1 ബി വിസാ ബിൽ വീണ്ടും. അമേരിക്കയിൽ എച്ച 1 ബി വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പുതിയ ബില്ലുമായാണ് യുഎസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ബിൽ നിയമമായാൽ, എച്ച് വൺ ബി വിസയിൽ ഐടി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യൻ കമ്പനികൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. എച്ച് 1 ബി വിസയിലും എൽ 1 വർക്ക് വിസയിലും ഐടി കമ്പനികൾക്ക് ഇന്ത്യയിൽ നിന്നും ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിന് തടസം നേരിടും.

ഭൂരിഭാഗം ഇന്ത്യൻ ഐടി കമ്പനികളും എച്ച് 1 ബി വിസയിലും എൽ 1 വർക്ക് വിസയിലുമാണ് യുഎസിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നത്. ബിൽ പാസാകുന്നത് ഈ മേഖലയിലെ വ്യവസായത്തിന് മരണമണി തന്നെയായിരിക്കും ഉണ്ടാകാൻ പോകുന്നത് എന്നാണ് വിലയിരുത്തൽ.

ന്യൂജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ബിൽ പാസ്‌ക്രെല്ലും കാലിഫോർണിയയിൽ നിന്നുമുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ഡാന റോച്രാബാച്ചറുമാണ് എച്ച് വൺ ബി വിസാ നിയമഭേദഗതി ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിൽ അനുസരിച്ച് ഇനി മുതൽ കമ്പനികൾക്ക് ആകെയുള്ള ജീവനക്കാരിൽ പകുതി പേരെ മാത്രമേ എച്ച് വൺ ബി വിസയിൽ റിക്രൂട്ട് ചെയ്യാൻ സാധിക്കൂ. നിലവിലുള്ള വിസാ നിയമത്തിലെ പഴുതുകൾ അടയ്ക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നും ഇരുവരും വ്യക്തമാക്കി.

ഇന്ത്യൻ വംശജർ ഏറെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം ബിൽ സെനറ്റിൽ പാസാക്കിയ ശേഷം പ്രസിഡന്റ് ബരാക് ഒബാമ ഒപ്പിട്ടാൽ മാത്രമേ ഇതു നിയമമാകൂ. ഇതിനു മുമ്പ് 2010-ലും സമാന ബിൽ ഇരുവരും ചേർന്ന് അവതരിപ്പിച്ചിരുന്നുവെങ്കിലും യുഎസ് കോൺഗ്രസിൽ ഇതിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.

രാജ്യത്തെ വിദേശ ഔട്ട്സോഴ്സിങ് കമ്പനികളാണ് എച്ച് വൺ ബി വിസയിലൂടെ വിദേശ ഉദ്യോഗാർത്ഥികളെ കൂടുതലും അമേരിക്കയിലേക്ക് എത്തിക്കുന്നതെന്ന് യുഎസ് കോൺഗ്രസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കാലങ്ങളായി വിസാ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. വിസാ നിയമത്തിലെ പോരായ്മങ്ങൾ പരിഹരിക്കണമെന്ന് ഗവർണമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് 2011 ൽ ആവശ്യപ്പെട്ടിരുന്നുവെന്നും യുഎസ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP