Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഷംതോറും 85,000 ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിച്ചിരുന്ന എച്ച്1ബി വിസ ലഭിക്കാതാവുമോ? പുതിയ അറ്റോർണി ജനറൽ വിദേശികൾക്കായുള്ള വിസ പദ്ധതികൾക്കെല്ലാം എതിരെന്ന് റിപ്പോർട്ട്; ട്രംപിന്റെ വിജയം ഇന്ത്യൻ ഐടി സെക്ടറിന് തിരിച്ചടിയാകുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വർഷംതോറും 85,000 ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിച്ചിരുന്ന എച്ച്1ബി വിസ ലഭിക്കാതാവുമോ? പുതിയ അറ്റോർണി ജനറൽ വിദേശികൾക്കായുള്ള വിസ പദ്ധതികൾക്കെല്ലാം എതിരെന്ന് റിപ്പോർട്ട്; ട്രംപിന്റെ വിജയം ഇന്ത്യൻ ഐടി സെക്ടറിന് തിരിച്ചടിയാകുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

ടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ഡൊണാൾഡ് ട്രംപിനെ അമേരിക്കയിലെ വലിയൊരു വിഭാഗത്തിന് സ്വീകാര്യനാക്കിയതും അദദ്ദേഹത്തെ പ്രസിഡന്റ് പദത്തിലെത്തിച്ചതും. തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ ട്രംപ് ഭരണത്തിലും തുടരുമെന്നാണ് സൂചന. ട്രംപിനെക്കാൾ കുടിയേറ്റ വിരുദ്ധനായ സെനറ്റർ ജെഫ് സെഷൻസാണ് പുതിയ അറ്റോർണി ജനറലായി വരുന്നത്. ഐടി രംഗത്തടക്കമുള്ളവർ അമേരിക്കയിലെത്തിയിരുന്ന വിസ നിയമങ്ങൾ കൂടുതൽ കടുത്തതായി മാറുമെന്നാണ് ഇപ്പോഴത്തെ സൂചന.

ടെക്‌നോളജി രംഗത്തുള്ളവർക്ക് ലഭിച്ചിരുന്ന എച്ച്-1ബി വിസയുടെ കാര്യത്തിൽ കൂടുതൽ സുരക്ഷാമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് ട്രംപിന്റെയും ജെഫ് സെഷൻസിന്റെയും ആലോചന. വർഷം തോറും 65,000 ജോലിക്കാർക്കും 20,000 ബിരുദ വിദ്യാർത്ഥികൾക്കും എച്ച്-1ബി വിസ ലബിച്ചിരുന്നു. ഇന്ത്യയടക്കം വിദേശ രാജ്യങ്ങളിലുള്ള ഐടി മേഖലകൾക്കെല്ലാം ഈ നിലപാട് കടുത്ത തിരിച്ചടിയായി മാറും.

വിസ നൽകുന്നത് സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങളാണ് പ്രചാരണകാലത്ത് ട്രംപിൽനിന്നുണ്ടായത്. ചിലഘട്ടങ്ങളിൽ വിസ നിയമങ്ങളെ എതിർത്തു സംസാരിച്ച ട്രംപ്, മറ്റു ചിലപ്പോൾ വിദേശത്തുനിന്നുള്ള പ്രതിഭകളെ ആകർഷിക്കാൻ വേറെ വഴിയില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ കടുപ്പക്കാരനാണ് സെഷൻസ്. ഔട്ട്‌സോഴ്‌സിങ് കമ്പനികൾക്ക് ലഭിക്കുന്ന വിസകളുടെ എണ്ണം കുറയ്ക്കുന്ന രീതിയിൽ വിസ നിയമങ്ങൾ പരിഷ്‌കരിക്കണമെന്ന വാദക്കാരനാണ് അദ്ദേഹം. ഇൻഫോസിസ് അടക്കമുള്ള കമ്പനികളെ ഇത് പ്രതികൂലമായി ബാധിക്കും.

ഐടി മേഖലയിലെ വമ്പൻ കമ്പനികൾ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ കമ്പനികൾ അമേരിക്കൻ ജീവനക്കാർക്ക് പകരം വിദേശത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതായി ജനുവരിയിൽ സെഷൻസ് കുറ്റപ്പെടുത്തിയിരുന്നു. എച്ച്-1ബി വിസയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളും മൈക്രോസോഫ്റ്റും പോലുള്ള കമ്പനികൾ എച്ച്-1ബി വിസയിൽ വിദേശത്തുനിന്ന് സാങ്കേതിക വിദഗ്ധരെ അമേരിക്കയിലെത്തിക്കുകയും ഗ്രീൻകാർഡ് നൽകി സ്ഥിരമായി അമേരിക്കയിൽ ജോലി ചെയ്യാൻ അവസരമൊരുക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. ഇതാകും ട്രംപും സെഷൻസും ആദ്യം നിയന്ത്രിക്കാനൊരുങ്ങുക. എച്ച് 1ബി വിസിയിൽ നിയന്ത്രണം വരികയാണെങ്കിൽ അത് അമേരിക്കൻ സ്വപ്‌നം കണ്ടിരിക്കുന്ന ഒട്ടേറെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും നിരാശയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP