Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുലപ്പാലിലൂടെ ഒഴുകിയെത്തിയ വിഷാംശം കുഞ്ഞിന്റെ ജീവൻ കവർന്നു; മാതാവ്അറസ്റ്റിൽ

മുലപ്പാലിലൂടെ ഒഴുകിയെത്തിയ വിഷാംശം കുഞ്ഞിന്റെ ജീവൻ കവർന്നു; മാതാവ്അറസ്റ്റിൽ

പി.പി. ചെറിയാൻ

പെൻസിൽവാനിയ: അമിതമായി ലഹരിമരുന്നുകളും, വേദനസംഹാരികളുംകഴിച്ചു കൊണ്ടിരുന്ന മാതാവിന്റെ മുലപ്പാലിലൂടെ ഒഴുകിയെത്തിയ മാരകവിഷാംശംഉള്ളിൽ ചെന്ന പതിനൊന്നു ആഴ്ച പ്രായമുള്ള ആൺകുഞ്ഞു മരിച്ച കേസ്സിൽമാതാവിനെ അറസ്റ്റുചെയ്തു കേസ്സെടുത്തു.

പെൻസിൽവാനിയ ബക്ക്സു കൗണ്ടിയിൽ ഏപ്രിൽ 2ന് നടന്ന സംഭവത്തിൽജൂലായ് 14 വെള്ളിയാഴ്ചയാണ് മാതാവു അറസ്റ്റിലായത്. ഒട്ടോപ്സിറിപ്പോർട്ടിൽ മെത്തഡൻ, ആംപിറ്റാമിൻ, മെത്താംപിറ്റാമിൻ എന്നീമാരകമായ മരുന്നുകളുടെ മിശ്രിതം വിഷാംശമായി മുലപ്പാലിലൂടെ കുഞ്ഞിന്റെവയറിനകത്തേക്കു പ്രവേശിച്ചതാണു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.

സംഭവദിവസം വൈകീട്ടു 7.40 ന് ലഭിച്ച സന്ദേശത്തെ തുടർന്ന് വീട്ടിലെത്തിയപൊലീസ് അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽഎത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രസവത്തെ തുടർന്ന് വേദനസംഹാരികൾ കഴിച്ചിരുന്നതിനാൽ കുട്ടിക്കു നൽകിയിരുന്നത് പ്രത്യേകഫോർമുലയായിരുന്നുവെന്നും, സംഭവദിവസം വളരെ ക്ഷീണം അനുഭവപ്പെട്ടതിനാൽഫോർമുല തയ്യാറാക്കാൻ കഴിഞ്ഞില്ലെന്നും, മുലപ്പാൽ നൽകിയെന്നുമാണ്മാതാവു മൊഴി നൽകിയതെന്ന് ടൗൺഷിപ്പു പൊലീസ് പറഞ്ഞു.

മാതാവായ സമാൻന്ത വിറ്റ്നി (30) യെ കോടതിയിൽ ഹാജരാക്കി. നരഹത്യക്കുകേസ്സെടുത്ത ഇവർക്ക് 3 മില്ല്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു. 2വയസ്സുള്ള കുട്ടിയെ പിതാവിനെ ഏൽപ്പിച്ചു. 18 വയസ്സിനു താഴെയുള്ളകുട്ടികളുമായി ബന്ധപ്പെടുന്നതു കോടതി കർശനമായി വിലക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP